ആഭ്യന്തര മന്ത്രിക്ക് നീലേശ്വരം സ്വദേശികളുടെ നിവേദനം

February 18th, 2015

minister-ramesh-chennithala-ePathram
അബുദാബി : വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് യു. എ. ഇ. യിലെ നീലേശ്വരം സ്വദേശി കളുടെ കൂട്ടായ്മ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം അയച്ചു.

നീലേശ്വരം നഗര സഭ ആയിട്ട് നാല് വര്‍ഷം കഴിഞ്ഞെങ്കിലും ഒരു വികസനവും നീലേശ്വരത്ത് നടന്നിട്ടില്ല എന്നാണ് പ്രധാന പരാതി. തീര ദേശവും വന മേഖലയും കൂടുതലുള്ള നീലേശ്വരത്തെ പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല.

പോലീസു കാരുടെ ക്ഷാമം സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സാമൂഹിക ദ്രോഹികളുടെ വിളയാട്ട മാണ് സ്റ്റേഷന്‍ പരിധി യിലെ പല പ്രദേശ ങ്ങളിലും എന്നുള്ളത് നിവേദന ത്തിലൂടെ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി യിട്ടുണ്ട്

സര്‍ക്കിള്‍ പോലീസ് സ്റ്റേഷൻ ആണെങ്കിലും സാമൂഹിക ദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല. നീലേശ്വരം ആസ്ഥാന മായി പോലീസ് സബ് ഡിവിഷന്‍ രൂപീകരിക്കണം എന്ന ആവശ്യ ത്തിന് രണ്ട് പതിറ്റാണ്ടു കളുടെ പഴക്കമുണ്ട്.

എന്നാല്‍ മാറി വരുന്ന സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇതു വരെ യാഥാര്‍ഥ്യ മായില്ല. സബ് ഡിവിഷന്‍ രൂപീകരിക്കാൻ ആവശ്യ മായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നിവേദനത്തി ലെ പ്രധാന ആവശ്യം.

- pma

വായിക്കുക: , , , ,

Comments Off on ആഭ്യന്തര മന്ത്രിക്ക് നീലേശ്വരം സ്വദേശികളുടെ നിവേദനം

സായിദ് ഫ്യൂച്ചര്‍ എനര്‍ജി പുരസ്‌കാരം അല്‍ ഗോര്‍ ഏറ്റുവാങ്ങി

January 22nd, 2015

zayed-future-energy-prize-2015-al-gore-ePathram
അബുദാബി : സായിദ് ഫ്യൂച്ചര്‍ എനര്‍ജി പുരസ്‌കാരം അമേരിക്ക യുടെ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിന് സമ്മാനിച്ചു. കലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്ത ങ്ങളെ ക്കുറിച്ചും അവയെ എങ്ങനെ തരണം ചെയ്യാന്‍ സാധിക്കും എന്നുമുള്ള വിഷയ ത്തില്‍ നടത്തിയ ബോധ വത്കരണ പ്രവര്‍ത്തന ങ്ങളാണ് അല്‍ഗോറിനെ പുരസ്‌കാര ത്തിന് അര്‍ഹന്‍ ആക്കിയത്.

സുസ്ഥിര വാര ത്തിന്റെ ഭാഗ മായി നടന്ന യോഗ ത്തില്‍ അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ സൈന്യാധി പനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അല്‍ ഗോറിന് പുരസ്‌കാരം സമ്മാനിച്ചത്.

കലാവസ്ഥാ വ്യതി യാനത്തെ ക്കുറിച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാര ത്തിനുള്ള നന്ദി അറിയിച്ചു കൊണ്ട് അല്‍ ഗോര്‍ സംസാരിച്ചു.

കാലവസ്ഥാ വ്യതിയാന ങ്ങളെ ക്കുറിച്ചുള്ള പഠന ചരിത്ര ത്തില്‍ ഒരിക്കലും വിസ്മരിക്ക പ്പെടാത്ത വ്യക്തിത്വ മാണ് അല്‍ ഗോര്‍ എന്ന് സായിദ് ഫ്യൂച്ചര്‍ എനര്‍ജി യുടെ ഡയറക്ടര്‍ ജനറല്‍ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു.

ലോക ത്തിലെ എഴ് ദശ ലക്ഷം ആളുകളുടെ ഇടയില്‍ വിവിധ മാധ്യമ ങ്ങളിലൂടെ കലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് ബോധ വത്കരണം നടത്തുന്ന 4,000 ത്തോളം സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് തന്റെ ഉപഹാര ത്തുക അല്‍ ഗോര്‍ സമര്‍പ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on സായിദ് ഫ്യൂച്ചര്‍ എനര്‍ജി പുരസ്‌കാരം അല്‍ ഗോര്‍ ഏറ്റുവാങ്ങി

കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

January 22nd, 2015

thottavadi-prasakthi-environmental-camp-ePathram
ദുബായ്: കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന കൃഷി പാഠ ങ്ങളുമായി കുണ്ടറ കള്‍ച്ചറല്‍ ആന്‍ഡ് എന്‍.ആര്‍. ഐ. വെല്‍െഫയര്‍ അസോസിയേഷനും പ്രസക്തിയും ചേര്‍ന്ന് ദുബായില്‍ ‘തൊട്ടാവാടി’ ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടികളാണ് പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.

കുട്ടികളുടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. ഷീജ ഇക്ബാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ഷേബ രഞ്ജന്റെ ഗാനാലാപന ത്തോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.

തുടര്‍ന്ന് കുട്ടി കള്‍ക്കായി ചിത്ര രചന ശില്പ ശാലനടന്നു. ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, ഡോ. നിഷ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.

‘നന്മയോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയ വുമായി സംഘടി പ്പിച്ച ക്യാമ്പില്‍ എഴുപ തോളം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളു കളില്‍ നിന്നു മെത്തിയ കുട്ടി കള്‍ക്ക് വിത്തു വിതയ്ക്കല്‍, ചെടി നടീല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തന ങ്ങളും കൃഷി ശാസ്ത്രം വിശദീ കരി ക്കുന്ന ക്ലാസ്സും പൂമ്പാറ്റ നിര്‍മാണവും അക്ഷര മരവു മെല്ലാം നവ്യാനുഭവ മായി.

കുട്ടികളുടെ ക്യാമ്പ് ‘നെല്ലി’ എന്ന പേരില്‍ പത്രവും തയ്യാറാക്കി. റൂഷ് മെഹര്‍, ജാസിര്‍ ഇരമംഗലം, റഷീദ് അയിരൂര്‍, നജി ചന്ദ്രന്‍, മുഹമ്മദ് അസ്ലാം, വേണു ഗോപാല്‍ മാധവ് തുടങ്ങിയവർ നേതൃത്വം നല്‍കി. സമാപന സമ്മേളനം കെ. സി. എ. പ്രസിഡന്റ് ജുബില്‍ ജിയോ മാത്യൂസ് ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ. സി. എ. ജനറല്‍സെക്രട്ടറി ജിബു ഐ. ജോണ്‍, പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റു കളും ചെടി കളും ജോണ്‍ പി. ചാണ്ടി, രേഷ്മ സൈനുലബ്ദീന്‍, ഷിബീജ ഇക്ബാല്‍, വിജി ജുബില്‍, ബാബു തോമസ്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

ദയാബായിക്ക് സ്വീകരണം നല്‍കി

January 20th, 2015

social-worker-daya-bai-ePathram
അബുദാബി : സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സ്വീകരണംനല്‍കി.

‘ദയാ ബായ് പറയുന്നു’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കേരള ത്തിലെ സാമൂഹിക, പരിസ്ഥിതി വിഷയ ങ്ങളെക്കുറിച്ച് ദയാ ബായ് സംസാരിച്ചു. സമ്പൂര്‍ണ സാക്ഷരത നേടി എന്ന് അവകാശ പ്പെടുന്ന കേരള ത്തില്‍ ഇപ്പോഴും പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് ആശാസ്യമല്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം ചെല്ലുന്തോറും പ്രകൃതി ദുരന്തം കൂടി വരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരള ത്തില്‍ ഒരു കുറവുമില്ല.

കുന്നുകളും, പാടങ്ങളും, നദികളും വന്‍ കിട ക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണ ത്തിന് എതിരെ ശബ്ദിക്കുന്നവരെ കള്ള ക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്ര വാദികളും മറ്റുമായി മുദ്ര കുത്തി ജയിലില്‍ അടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരള ത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂട ങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെ യാണ്. ഭരിക്കുന്ന വരും ഭരിക്ക പ്പെടുന്ന വരും മുതലാളി മാരുടെ വക്താ ക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരള ത്തിലാണ് ഇതെല്ലാം നടക്കുന്നത്. ന്യായമായ അവകാശ ങ്ങള്‍ക്കു വേണ്ടി യുള്ള സമര മുഖത്ത് എന്നും താന്‍ ഉണ്ടാവും എന്നും ദയാ ബായ് പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവിക സുധീന്ദ്രന്‍ ദയാ ബായിയെ പരിചയപ്പെടുത്തി. പ്രിയ ശശീന്ദ്രന്‍ സ്വാഗതവും സിന്ധു ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദയാബായിക്ക് സ്വീകരണം നല്‍കി

തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

December 14th, 2014

thottavadi-prasakthi-environmental-camp-ePathram
അബുദാബി : കുട്ടി കൾക്ക് കൃഷിയിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യ വുമായി അബുദാബി മലയാളി സമാജവും പ്രസക്തിയും ചേർന്ന് ‘തൊട്ടാവാടി’ കുട്ടി കളുടെ ക്യാമ്പ് സംഘടിപ്പിച്ചു. ചെടി നടലും വെള്ളം പകരലും മരങ്ങളെ പ്പറ്റിയുള്ള ക്ലാസു കളുമെല്ലാം കുട്ടികൾക്ക് പുത്തൻ അനുഭവമായി.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ചെടി കളുടെ തൈകളും വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വ ത്തിൽ നിർമ്മിച്ച പത്രം ”തൊട്ടാവാടി” കവി അസ്മോ പുത്തൻചിറ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോടിന് നൽകി ഉദ്ഘാടനം ചെയ്തു.

പ്രസന്ന, ജാസിർ എരമംഗലം, രമേഷ് നായർ, വിജയ ലക്ഷ്മി പള്ളത്ത്, റൂഷ് മെഹർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ഷിബു വർഗീസ്‌ നിർവ്വഹിച്ചു. ഫൈസൽ ബാവ അദ്ധ്യക്ഷത വഹിച്ചു. സമാജം വനിതാ കണ്‍വീനർ ഡോ. രേഖ ജയകുമാർ ആശംസാ പ്രസംഗം നടത്തി. അജി രാധാകൃഷ്ണൻ സ്വാഗതവും മുഹമ്മദ്‌ അസ്ലം നന്ദിയും പറഞ്ഞു .

- pma

വായിക്കുക: , ,

Comments Off on തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

18 of 321017181930»|

« Previous Page« Previous « നാടകോത്സവത്തില്‍ ഹാര്‍വെസ്റ്റ് അരങ്ങേറി
Next »Next Page » സൗജന്യ നിയമ സഹായം ലഭിച്ചു: തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine