ഷാർജ : യു. എ. ഇ. തല ത്തിൽ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഒരുക്കുന്ന കലാകാരനെ പുരസ്കാരം നല്‍കി ആദരിക്കും.
2021 ജൂലായ് മുതൽ ആഗസ്റ്റ് വരെ ഓൺ ലൈനായി വിവിധ വിഭാഗങ്ങളില്‍ 6 വയസ്സു മുതൽ 17 വയസ്സു വരെയുള്ള വിദ്യാർത്ഥികള്‍ക്കു വേണ്ടിയാണ് യുവ കലാ സാഹിതി കലോത്സവം ഒരുക്കുന്നത്.
വിവിധ എമിറേറ്റുകളിലെ മത്സര വിജയികളെ ഉൾക്കൊള്ളിച്ചു കൊണ്ട് യു. എ. ഇ. തല മത്സരങ്ങൾ നടത്തും. ജൂണ്‍ 30 ന് മുൻപ് എൻട്രികൾ അയക്കുക.
വാട്ട്സ് ആപ്പ് : +971562410791
ഇ- മെയില്‍ : kalolsavam @ yuvakalasahithyuae . org