
ഷാർജ : ജനതാ കൾച്ചർ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷം മുൻ മന്ത്രി യും ജനതാ ദൾ നേതാവുമായ കെ. പി. മോഹനൻ. എം. എൽ. എ. ഉല്‍ഘാടനം ചെയ്തു.
ഭാരതീയർ 75 ആമത് സ്വാതന്ത്ര്യ വാർഷിക ദിനം ആചരിക്കുന്ന ഘട്ടത്തിൽ നാം ഓർക്കേണ്ടത് ക്വിറ്റ് ഇന്ത്യാ സമര പോരാളികളെയാണ്. ആ മഹത്തായ സമരമാണ് നമ്മെ സ്വാതന്ത്ര്യ ത്തിലേക്കു നയിച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് അദ്ദേഹം ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
’75 പിന്നിട്ട ഇന്ത്യയും മതേതരത്വം നേരിടുന്ന വെല്ലു വിളികളും’ എന്ന വിഷയത്തിൽ ഇ. കെ. ദിനേശൻ പ്രഭാഷണം നടത്തി.
പി. ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, മൊയ്തു, രാജേഷ് മേപ്പയൂർ, കെ. പി. ഭാസ്കരൻ, റഫീഖ് ഏറാമല, പവിത്രൻ, ഇഖ്ബാൽ ചെക്കിയാട്, മനോജ് തിക്കോടി, സലാം, ഫിറോസ് പയ്യോളി, സി. കെ ബഷീർ, ചന്ദ്രൻ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ടെന്നിസൺ ചെന്നപ്പിള്ളി സ്വാഗതവും സുനിൽ പറേമ്മൽ നന്ദിയും പറഞ്ഞു.







ദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.



























