ഏഷ്യാ കപ്പ് 2018 : മുഖ്യ പ്രായോജക പദവി ‘യൂണി മണി’ക്ക്

September 6th, 2018

logo-uni-moni-asia-cup-uae-2018-ePathram
ദുബായ് : സെപ്റ്റംബർ 15 മുതൽ യു. എ. ഇ. യിലെ ദുബായ്, അബു ദാബി നഗര ങ്ങളി ലായി നട ക്കുന്ന ‘ഏഷ്യാ കപ്പ് 2018’ ക്രിക്കറ്റ് മാമാങ്ക ത്തിന്റെ മുഖ്യ പ്രയോജക സ്ഥാനം ആഗോള സാമ്പ ത്തിക സേവന സ്ഥാപന മായ ‘യൂണി മണി’ നേടി.

ഇന്ത്യാ ഉപ ഭൂഖണ്ഡ ത്തിലെയും മദ്ധ്യ പൂർവ്വേഷ്യ യിലെ യും ക്രിക്കറ്റ് രാജാ ക്കന്മാരെ കണ്ടെ ത്തുന്ന തിനായി രണ്ടാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന ഈ കളി യുത്സവ ത്തിന് ആദ്യ മാ യാണ് ഒരു ആഗോള ധന കാര്യ ബ്രാൻഡ് മുഖ്യ പ്രായോ ജകർ ആവു ന്നത്.

sheikh-nahyan-bin-mubarak-unvieling-unimoni-trophy-ePathram

അബുദാബി യിൽ നടന്ന ചടങ്ങിൽ ‘യൂണി മണി ഏഷ്യാ കപ്പ് 2018’ ന്റെ കപ്പ് അനാ ച്ഛാദനം യു. എ. ഇ. സഹി ഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാ റക്ക് അൽ നഹ്‌യാൻ നിർവ്വഹിച്ചു. ഫിനാബ്ലർ ആൻഡ് യൂണി മണി സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി, ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് മറ്റു പൗര പ്രമുഖരും ചടങ്ങിൽ സംബ ന്ധിച്ചു.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിൽ സെപ്റ്റംബർ 15 ശനി യാഴ്ച ശ്രീലങ്കയും ബംഗ്‌ളാ ദേശും തമ്മി ലാണ് ‘യൂണി മണി ഏഷ്യാ കപ്പ് 2018’ ഉദ്‌ഘാടന മത്സരം.

ജന ങ്ങൾ ഏറ്റവും ആകാംക്ഷ യോടെ കാത്തി രിക്കുന്ന ഇന്ത്യ – പാക്കി സ്ഥാൻ കളി പ്പോരാട്ടം സെപ്റ്റംബർ 19 ബുധ നാഴ്ച യാണ് നടക്കുക.

രണ്ട് വർഷ ത്തില്‍ ഒരി ക്കൽ എന്ന കണക്കിൽ കളി ക്കമ്പ ക്കാരുടെ പ്രിയങ്കര മായ ഏക ദിന ശൈലി തിരിച്ചു വരുന്നു എന്ന പ്രത്യേ കതയും യൂണി മണി ഏഷ്യാ കപ്പ് 2018 നുണ്ട്. സെപ്റ്റംബർ 28 വെള്ളി യാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിൽ തന്നെ ഫൈനൽ മത്സരവും നടക്കും.

ഇത് മൂന്നാ മത്തെ തവണ യാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് യു. എ. ഇ. യിൽ നടക്കുന്നത്. കഴിഞ്ഞ തവണ 300 ദശ ലക്ഷം ക്രിക്കറ്റ് പ്രേമി കൾ വീക്ഷിച്ച ഏഷ്യാ കപ്പ് ഇപ്രാ വശ്യം ചരിത്രം തിരുത്തും എന്നാണ് സംഘാട കരുടെ കണക്കു കൂട്ടൽ.

ഗ്രൗണ്ടിലെ ഭീമന്മാ രായ ഇന്ത്യ, ശ്രീലങ്ക, പാക്കി സ്ഥാൻ, ബംഗ്ളാ ദേശ് എന്നീ രാജ്യ ങ്ങൾക്ക് കൂടെ ഈ രംഗ ത്തെ ഉദയ താര മായ അഫ്‌ഗാനി സ്ഥാനും യൂണി മണി ഏഷ്യാ കപ്പിൽ മത്സരിക്കും. ഇതോ ടൊപ്പം യു. എ. ഇ. – ഹോങ്കോംഗ് യോഗ്യതാ ഫൈനലിൽ വിജ യിക്കുന്ന ടീമും മാറ്റുരക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

September 6th, 2018

qatar-national-flag-ePathram
ദോഹ : ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി കൾക്ക് രാജ്യം വിട്ടു പോകുവാന്‍ ഇനി മുതല്‍ തൊഴില്‍ ഉടമ യുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അംഗീ കാരം നൽകി. എൻട്രി, എക്സിറ്റ്, താമസ നിയമ ങ്ങളിൽ ഭേദഗതി വരുത്തി യാണ് പ്രവാസി കൾക്ക് ആനു കൂല്യം നൽകു ന്നത്.

ഖത്തറിലെ നില വിലെ നിയമം അനു സരിച്ച് ജോലി മാറു വാനും രാജ്യ ത്തിന് പുറത്തേക്ക് യാത്ര ചെയ്യു വാനും സ്പോണ്‍സര്‍ നല്‍കുന്ന എക്സിറ്റ് പെർമിറ്റ് ആവശ്യ മാണ്. ഗാർഹിക ത്തൊഴി ലാളി കൾ ഉൾപ്പെടെ ഉള്ള വർക്ക് പുതിയ നിയമ ഭേതഗതി ബാധകം ആയി രിക്കും. എന്നാൽ, ജോലി യുടെ സ്വഭാവം അനു സരിച്ച് ചിലർക്ക് തൊഴില്‍ ഉടമ യുടെ എൻ. ഒ. സി. നിര്‍ബ്ബന്ധം തന്നെ യാണ്. ഇവരു ടെ വിവര ങ്ങൾ തൊഴില്‍ ഉടമ മന്ത്രാലയ ത്തിന് സമര്‍പ്പി ച്ചിരി ക്കണം.

പുതിയ നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ തൊഴി ലാളി കളുടെ അവകാശ ങ്ങൾ സംര ക്ഷി ക്ക പ്പെടും എന്നും തൊഴിൽ മേഖല യിലെ പ്രശ്ന ങ്ങൾ ഏറെക്കുറെ പരി ഹരിക്ക പ്പെടും എന്നുമാണ് കരുതുന്നത്.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ നിന്നും മികച്ച പ്രതി കരണം ആണ് കിട്ടുന്നത്. നിയമ ഭേദഗതി യെ അന്താ രാഷ്ട്ര തൊഴിൽ സംഘടന (ഐ. എൽ. ഒ.) സ്വാഗതം ചെയ്തു.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

September 5th, 2018

bosco-group-uae-donate-chief-minister-s-distress-relief-fund-ePathram
അബുദാബി : യു. എ. ഇ. കേന്ദ്ര മായി പ്രവർത്തി ക്കുന്ന ബോസ്‌കോ ഗ്രൂപ്പ് മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ബോസ്‌കോ ഗ്രൂപ്പ് ചെയർമാനും കൊച്ചി ലേക്ക്ഷോർ ഹോസ് പിറ്റൽ വൈസ് ചെയർമാനും കൊച്ചി വെൽ കെയർ ഹോസ് പിറ്റൽ മാനേജിംഗ് ഡയ റക്ടറു മായ പി. എം. സെബാസ്റ്റ്യൻ, മുഖ്യമന്ത്രി യുടെ ചേമ്പറിൽ എത്തി യാണ് തുക കൈമാറിയത്. വ്യവസായ മന്ത്രി ഇ. പി. ജയ രാജൻ, മോൻസ് ജോസഫ് എം. എൽ. എ. എന്നി വരും സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു

August 30th, 2018

അബുദാബി : നഗരത്തിലെ താമസ ക്കെട്ടിട ത്തില്‍ ഉണ്ടായ തീപ്പിടുത്ത ത്തില്‍ പത്തു വയസ്സുകാരി യായ ഏഷ്യന്‍ പെണ്‍കുട്ടി മരണ പ്പെട്ടു. അല്‍ സാഹിയ എരിയ – ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ ഫ്ലാറ്റി ലുണ്ടായ അപ കട ത്തില്‍ രണ്ടു പേര്‍ക്കു പരിക്കു പറ്റി യതായും അബു ദാബി പോലീസ് അറി യിച്ചു.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ രുടേയും അബു ദാബി പോലീ സിന്റെ യും സമയോചിത മായ ഇട പെടല്‍ മൂലം കൂടുതല്‍ ആളപായം ഉണ്ടാ യില്ല. തീപ്പിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തി വരിക യാണ്.

 

Twitter
Instagram
Face Book Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

August 30th, 2018

chavakkad-welfare-committee-sent-off-to-m-muhammed-manathala-ePathram
അബുദാബി : നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.

മത – സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച എം. മുഹമ്മദ്, യു. എ. ഇ. – ചാവ ക്കാട് വെൽ ഫെയർ കമ്മിറ്റി പ്രസിഡണ്ട്, എസ്. വൈ. എസ്. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും കേച്ചേരി മമ്പഉല്‍ ഹുദാ അക്കാ ദമി അബു ദാബി കമ്മിറ്റി ഭാര വാഹി യായും പ്രവർ ത്തിച്ചി ട്ടുണ്ട്.

1979 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം ആരംഭിച്ച മുഹമ്മദ്, 1984 മുതൽ അബു ദാബി ഫെഡറൽ കോടതി യില്‍ ജോലി ചെയ്തു വരിക യായിരുന്നു.

യാത്രയയപ്പ് യോഗ ത്തില്‍ ഷുക്കൂർ ചാവക്കാട്, ടി. വി. ഇസ്മായിൽ, എം. വി . മുഹമ്മദ് അഷറഫ്, പി. കെ. നാസർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്
Next »Next Page » തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine