ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു

July 10th, 2018

vattekkad-risaludheen-manjiyil-irshad-dead-in-doha-qatar-ePathram

കഴിഞ്ഞ വെള്ളിയാഴ്ച ഖത്തറിലെ അല്‍ ഖോറില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ച സഹോ ദരന്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകു വാനുള്ള ഒരുക്ക ത്തി നിടെ അനുജനേയും മരണം കവർന്നു.

തൃശൂർ ജില്ല യിലെ ചാവക്കാട് – വട്ടേക്കാട് സ്വദേശി ക ളായ പുതിയ വീട്ടില്‍ മഞ്ഞി യില്‍ ഇർഷാദ് – രിസാലു ദ്ധീൻ എന്നീ സഹോദര ങ്ങ ളാണ് നാല് ദിവസ ങ്ങൾ ക്കിടെ ഖത്തറിൽ വെച്ച് മരണ പ്പെട്ടത്. വട്ടേക്കാട് പരേത നായ കെ ടി അബ്ദുള്ള – കുഞ്ഞി പ്പാത്തുണ്ണി ദമ്പതി കളുടെ മക്കളാണ് ഇർഷാദ്, രിസാലു ദ്ധീൻ എന്നിവർ.

vattekkad-qatar-pravasi-koottayma-manjiyil-risaludheen-irshad-ePathram

ഖത്തറിലെ പ്രവാസി കൂട്ടായ്മ യില്‍ റിസാലുദ്ധീന്‍ – സമീപം ഇര്‍ഷാദ്

വെള്ളിയാഴ്ച ഒരു ഫാമിലി മീറ്റില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് എത്തിയ ജ്യേഷ്ഠ സഹോദരൻ ഇര്‍ ഷാദ് (50) കാറില്‍ നിന്നും ഇറ ങ്ങിയ ഉടനെ കുഴഞ്ഞു വീണു മരി ക്കുക യായി രുന്നു.

ഇർഷാ ദിന്റെ മൃത ദേഹം നാട്ടി ലേക്ക് കൊണ്ട് പോകു വാ നുള്ള രേഖ കള്‍ ശരിയാ ക്കു വാൻ ദോഹ യിലെ ഹമദ് ഇന്റർ നാഷണൽ എയർ പോർട്ടി ലെ കാര്‍ഗോ വിഭാഗ ത്തിൽ എത്തിയ ഉടന്‍ അനു ജൻ രിസാലു ദ്ധീൻ (48) കുഴഞ്ഞു വീഴുക യായി രുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു.

ആശുപത്രിയി ലേക്കുള്ള വഴി മധ്യേ തിങ്കളാഴ്ച ഖത്തര്‍ സമയം മൂന്നു മണി യോടെ രിസാലു ദ്ധീന്‍ മരണ പ്പെടു കയും ചെയ്തു.

വട്ടേക്കാട് നാട്ടു വേദി സാംസ്കാരിക നിലയ ത്തി ന്റെ സ്ഥപക അംഗവും ഖത്തര്‍ കമ്മിറ്റി യുടെ സജീവ പ്രവര്‍ ത്തക നുമായി രുന്നു രിസാലുദ്ധീന്‍.

20 വര്‍ഷമായി ഖത്തറിലുള്ള ഇര്‍ഷാദ്,  ഇമാല്‍ കോ ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരിക യായി രുന്നു. ഭാര്യ ഷെഹര്‍ബാനു ഹമദ് ആശു പത്രി യില്‍ ജോലി ചെയ്യുന്നു. മകൾ : ഇഷ ഇര്‍ഷാദ്.

ഖത്തര്‍ പെട്രോളിയ ത്തില്‍ ജോലി ചെയ്തി രുന്ന രിസാലു ദ്ധീന്റെ ഭാര്യ ഷറീനയും മക്കളായ ബഹീജ, ബാസില, ബിഷാന്‍, ബിഹാസ് എന്നിവരും ഖത്തറി ലുണ്ട്.

ബഷീര്‍, സാബിറ, റജീന, റഹീമ, റീന എന്നിവര്‍ സഹോ ദര ങ്ങളാണ്.

മുന്‍ നിശ്ചയിച്ച പ്രകാരം തിങ്ക ളാഴ്ച രാത്രി ഇര്‍ ഷാദി ന്റെ മയ്യിത്ത് നാട്ടി ലേക്ക് കൊണ്ടു പോയി വട്ടേ ക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു. നിയമ നട പടി കള്‍ പൂര്‍ത്തി യാക്കി രിസാ ലുദ്ധീ ന്റെ മയ്യിത്ത് ബുധ നാഴ്ച നാട്ടി ലേക്കു കൊണ്ടു പോകും.

  • വാർത്ത അയച്ചു തന്നത് : സാലി വട്ടേക്കാട്, അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി

July 5th, 2018

nipah-virus-uae-lifts-ban-on-fruits-and-vegetables-from-kerala-ePathram
ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.

കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.

എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ  വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം പ്രവർത്തന ഉദ്ഘാടനവും സുവർണ്ണ ജൂബിലി ആഘോഷവും

July 5th, 2018

ma-yousufali-epathram
അബുദാബി : മലയാളി സമാജം 2018 – 2019 വര്‍ഷ ത്തേക്കുള്ള  കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനവും സുവർണ്ണ ജൂബിലി ആഘോഷ വും വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും. സമാജം മുഖ്യ രക്ഷാധി കാരി യും ലുലു ഗ്രൂപ്പ് ചെയർ മാനു മായ പത്മശ്രീ എം. എ. യൂസഫലി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

അബുദാബി യിലെ നൃത്ത അദ്ധ്യാപ കരുടെ നേതൃത്വ ത്തിൽ ഇന്ത്യ അറബ് കൾചറൽ ഫ്യൂഷൻ ഡാൻസ്, ബാല വേദി കുട്ടി കളുടെ വൈവിധ്യ മാര്‍ന്ന നൃത്ത നൃത്യങ്ങള്‍ എന്നിവ യും രതീഷ് കാസർ കോടിന്റെ നേതൃത്വ ത്തിൽ ഗാന മേളയും ഉണ്ടായി രിക്കും. സമാജം രക്ഷാ ധികാരി കളും വിവിധ സംഘടനാ നേതാ ക്കളും സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും

July 4th, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ കുട്ടി കള്‍ ക്കായി ഒരുക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻ സൈറ്റ് 2018’ ജൂലായ് 5 വ്യാഴാഴ്ച തുടക്ക മാവും.

നഴ്സറി തലം മുതല്‍ പത്താം തരം വരെ യുള്ള വിദ്യാർ ത്ഥികള്‍ ക്കായി ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ദിവസ വും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ ആയിരിക്കും.

കുട്ടികളുടെ വൈജ്ഞാനിക – കലാ – കായിക മായ കഴിവു കളെ കണ്ടെത്തി മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് ഉതകുന്ന വിധമാണ് ക്യാമ്പിനു രൂപം കൊടു ത്തിരി ക്കുന്നത് എന്ന് സെന്റര്‍ ഭാര വാ ഹി കള്‍ അറിയിച്ചു.

മലപ്പുറം ജില്ലാ പഞ്ചാ യത്ത് വിജയ ഭേരി കോഡിനേറ്റ റും പരി ശീല കനു മായ ടി. സലീം നേതൃത്വം നൽകും. ജൂലായ് 13 നു ‘ഇൻസൈറ്റ് 2018’ സമാപിക്കും.

വിവരങ്ങൾക്ക്: 02 642 44 88

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം

July 1st, 2018

gandhi-sheikh-zayed-digital-museum-ePathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യ യുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി  എന്നിവരെ ക്കുറിച്ചുള്ള മ്യൂസിയം ഒരുങ്ങുന്നു.

ഇവരുടെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങള്‍ വിവ രി ക്കുന്ന അപൂർവ്വ ചിത്ര ങ്ങളും വീഡിയോ കളും ഉള്‍ ക്കൊ ള്ളിച്ചു കൊണ്ട് തലസ്ഥാന നഗരി യില്‍ ‘സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം’ ഒരുക്കും എന്ന് യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹ കരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു.

ശൈഖ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശന വേള യിലാണ് ഇത് സംബന്ധിച്ച പ്രഖ്യാ പനം നടത്തി യത്.

‘ഇയര്‍ ഓഫ് സായിദ്’  ആചരണ ത്തിന്റെ ഭാഗ മായി ട്ടാണ് ഈ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച
Next »Next Page » ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine