സപ്ത സ്വര രാഗ ലയ : സംഗീത പ്രതിഭ കളെ ആദരിച്ചു

December 17th, 2018

ssrl-honored-musician-zubair-taliparamba-ePathram
അബുദാബി : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച ‘സ്നേഹ സംഗമ’ ത്തില്‍ സംഗീത രംഗത്തെ പ്രതിഭ കളെ ആദരിച്ചു.

ssrl-saptha-swara-raaga-laya-sneha-samgamam-ePathram

വിവിധ ഭാഷകളിലായി ആയിര ക്കണ ക്കിനു ഗാന ങ്ങള്‍ക്ക് ഓര്‍ക്കസ്റ്റട്ര നിര്‍വ്വഹിച്ച സംഗീത ജ്ഞനും സംവി ധായ കനു മായ   ചക്രവര്‍ത്തി ഫെയിം  സുശീലൻ മാസ്റ്റർ (പി. സി. സുശി), മാപ്പി ളപ്പാട്ടു ഗാന ശാഖ യിലെ പ്രവാസി സാന്നിദ്ധ്യം ഗാന രചയി താ വും സംഗീത സംവി ധായ കനു മായ സുബൈർ തളിപ്പറമ്പ, സപ്ത സ്വര രാഗ ലയ’ അംഗ ങ്ങളും ടെലി വിഷന്‍ റിയാലിറ്റി ഷോ കളി ലൂടെ ശ്രദ്ധേയ രായി ക്കഴിഞ്ഞ കുരുന്നു ഗായിക മാരായ കല്യാണി വർമ്മൻ, അനീനാ അനൂപ് എന്നിവ രാണ് ‘സപ്ത സ്വര രാഗലയ’ യുടെ ആദരവ് ഏറ്റു വാങ്ങിയത്.

ssrl-uae-chapter-family-meet-2018-ePathram

സപ്ത സ്വര രാഗലയ സ്നേഹ സംഗമം 2018

ചടങ്ങിൽ, ഗ്രൂപ്പ് അഡ്മിൻമാരായ അബ്ദുൽ സമദ്, പ്രശാന്ത് നായർ, ബിജു കാട്ടാമ്പള്ളിൽ എന്നിവർ സംസാ രിച്ചു. സംഗീത സംവിധായ കൻ ബൈജു രവീന്ദ്രൻ, ഇ – പത്രം കറസ്പോണ്ടന്റ്  പി. എം. അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ നേർന്നു.

saptha-swara-raaga-laya-family-meet-mimicry-ePathram

കോമഡി സ്കിറ്റ്

‘സപ്ത സ്വര രാഗ ലയ’ (SSRLഒരുക്കുന്ന സംഗീത ആൽബം, മ്യൂസിക് ബാൻഡ് എന്നി വക്കുള്ള ഒരുക്ക ങ്ങൾ തുടങ്ങി യതായി അഡ്മിൻസ് അറിയിച്ചു.

അമ്പതോളം അംഗ ങ്ങൾ അവതരി പ്പിച്ച സംഗീത നിശ യും മിമിക്സ് പരേഡ്, കോമഡി സ്കിറ്റ്, ആകർഷ കങ്ങ ളായ നൃത്ത നൃത്യങ്ങളും അരങ്ങേറി.

saptha-swara-raaga-laya-sneha-samgamam-co-ordinators-ePathram

ഒരു വര്‍ഷം മുന്‍പേ ഗായകന്‍ ശരത് പരമേശ്വര്‍  ദുബായില്‍ വെച്ചു രൂപീ കരിച്ച ‘സപ്ത സ്വര രാഗ ലയ’ എന്ന ഫേയ്സ് ബുക്ക് ഗ്രൂപ്പില്‍ ഇപ്പോള്‍ മൂന്നര ലക്ഷ ത്തോളം അംഗ ങ്ങളാണ് ഉള്ളത്.

കല, സംഗീതം, കൃഷി, പാചകം എന്നീ മേഖല കൾ ക്കായി വ്യത്യസ്ത മായ പേജു കളി ലൂടെ സം വദിക്കുന്ന അംഗ ങ്ങളുടെ നാലാ മത്തെ കുടുംബ സംഗമം ആണ് ഇപ്പോള്‍ നടന്നത്.

കുറഞ്ഞ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയ ഈ സൗഹൃദ കൂട്ടാ യ്മ യിലൂ ടെ നിരവധി പ്രതിഭ കള്‍ പ്രശസ്തി യുടെ വെള്ളി വെളിച്ച ത്തിലേക്ക് എത്തി ച്ചേര്‍ന്നിട്ടുണ്ട്. യു. എ. ഇ. ചാപ്റ്റര്‍ പ്രതി നിധി കളായ ബിജോയ് കേശവൻ, രജീഷ് മണി, ബിജോ എരുമേലി, അനൂപ് ദാസ്, ശ്രീജിത് നായർ, അഖിൽ, റഫീഖ്, ചാൾസ്, സിനാജ്, ഹനീഫ്, പ്രേംജിത്, രാജേഷ് തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

വിവരങ്ങൾക്ക് : +971 50 986 2455.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം വിന്റർ ക്യാമ്പ് ബുധനാഴ്ച മുതൽ

December 17th, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ഒരുക്കുന്ന ‘തുഷാര സന്ധ്യ’ എന്ന പേരി ലുള്ള ‘വിന്റര്‍ ക്യാമ്പ്’ ഡിസംബർ 19 ബുധ നാഴ്ച മുതൽ ഡിസംബർ 28 വെള്ളിയാഴ്ച വരെ വൈകുന്നേരം 4 മണി മുതൽ 8 മണി വരെ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കും. ട്രെയ്നറും മോട്ടിവേറ്ററും പപ്പിറ്റ് ഷോ മാനു മായ ഷിജിൻ പാപ്പച്ചൻ, ടെലിവിഷന്‍ താരം നിയാസ് നർമ്മകല എന്നി വര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് : 02 – 55 37 600, 055 – 998 7896

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച

December 13th, 2018

csi-church-choir-fest-logo-ePathram
അബുദാബി : സി. എസ്. ഐ. ഇട വക യുടെ ക്രിസ്‌മസ് കരോള്‍ സര്‍വ്വീസ്, ഡിസംബര്‍ 14 വെള്ളി യാഴ്ച വൈകു ന്നേരം 5.30 ന് അബു ദാബി സെന്‍റ് ആൻഡ്രൂസ് ദേവാ ലയ ത്തില്‍ നടക്കും.

പ്രശസ്ത സംഗീതജ്ഞരായ മേരി ഡോൺലി, മാത്യു മക്കോണൽ, ജോർജ്ജ് എം. കോശി, എം. തോമസ് തോമസ്, രാജൻ ഡേവിഡ് തോംസൺ തുട ങ്ങിയവ രുടെ ക്രിസ്മസ് ഗാന ങ്ങൾ അടക്കം നിരവധി ഗാനങ്ങൾ 50 അംഗ ഗായക സംഘം ആലപിക്കും.

വെസ്‌ലെ പി. കുരുവിള ക്രിസ്മസ് സന്ദേശം നൽകും. വിവരങ്ങൾക്ക് 050 412 0123.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

December 13th, 2018

uae-kasargod-pravasi-shadow-social-forum-ePathram
ഷാർജ : കാസർ ഗോഡ് ജില്ല യുടെ വിവിധ ഭാഗ ങ്ങളിൽ സാമൂഹിക – സാംസ്കാരിക മേഖല കളിൽ പ്രവർ ത്തി ക്കുന്ന യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം’ വാർഷിക സംഗമം ഷാർജ യിൽ സംഘടിപ്പിച്ചു.

ഷാഡോ ചെയർമാൻ അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ ട്രഷറർ കെ. ബാല കൃഷ്ണൻ തച്ചങ്ങാട് പരി പാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ സിജു പന്തളം മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖല കളിലെ പ്രമുഖർ സംബന്ധിച്ചു.

സി. മുനീർ, എ. കെ. ശ്രീജിത്ത്, പ്രദീപ് കുറ്റിക്കോൽ, ഹരീഷ് കുമാർ, രവീ ന്ദ്രൻ കളക്കര, ഗോപി, മൊയ്തീൻ കുഞ്ഞി, വിജേഷ്, വേണു, ജയ കുമാർ, മണി കൊളത്തൂർ, അനിൽ, സനൽ, ധനേഷ്, ഹരി, എന്നി വർ സംസാരിച്ചു. തുടർന്ന് തുടി പൂബാണം കലാ വേദി യുടെ നാടൻ പാട്ടും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൊസ്റ്റാൾജിയ വർണ്ണോത്സവം 2018 ശ്രദ്ധേയമായി

December 13th, 2018

logo-nostalgia-abudhabi-ePathram
അബുദാബി : വർണ്ണോത്സവം 2018 എന്ന പേരിൽ നൊസ്റ്റാൾജിയ അബുദാബി, മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘ ടിപ്പിച്ച നൃത്ത – ഹാസ്യ- സംഗീത നിശ ശ്രദ്ധേയമായി.

യു. എ. ഇ. തല ത്തിൽ നടത്തിയ നൊസ്റ്റാൾജിയ റിഫ്ള ക്ഷൻസ് സീസണ്‍- 3 പെയിന്‍റിംഗ് & ഡ്രോയിംഗ് മത്സര ത്തിലെ വിജയി കൾക്കും ‘സർഗ്ഗ ഭാവന 2018’ ചെറുകഥ, കവിത രചന മത്സര ത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജു ജി. നാഥിനും രാമ ചന്ദ്രൻ മൊറാഴയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

നൊസ്റ്റാൾജിയ പ്രസിഡണ്ട് നാസർ സെയ്ത് അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് ടി. എ. നാസർ, മാധ്യമ പ്രവര്‍ ത്തകന്‍ ചന്ദ്ര സേനൻ, നൊസ്റ്റാൾ ജിയ ഭാര വാഹി കളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, സൗദ നാസർ, മഞ്ജു സുധീർ തുടങ്ങി യവർ സംസാരിച്ചു. സെക്രട്ടറി മനോജ് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ സുധീർ നന്ദിയും രേഖ പ്പെടുത്തി.

യു. എ. ഇ. യിലെ അറിയ പ്പെടുന്ന കലാ കാരന്മാരും നൊസ്റ്റാൾജിയ അംഗങ്ങളും ചേർന്ന് വൈവിധ്യ മാർന്ന കലാ പരിപാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാര ങ്ങൾ സമ്മാനിച്ചു
Next »Next Page » പ്രവാസി കൂട്ടായ്മ ‘ഷാ​ഡോ യു​. എ. ​ഇ.’ വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine