അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടക ത്തിന്റെ പതിനഞ്ചാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി സെപ്റ്റംബർ 8 വെള്ളി യാഴ്ച രാത്രി 7 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വച്ച് ‘ഓണ പ്പൊലിമ 2017’ എന്ന പേരിൽ നാടൻ കലാ മേള സംഘടി പ്പിക്കുന്നു.
കേരളത്തിൽ നിന്നും എത്തുന്ന പ്രമുഖ കലാ കാര ന്മാർ അണി നിരക്കുന്ന പരിപാടി യിൽ നാടൻ പാട്ടു കൾ, ഓണ പ്പാട്ടുകൾ, മാപ്പിള പ്പാട്ടുകൾ, തെയ്യം തുടങ്ങി വൈവിധ്യ മാര്ന്ന കലാ രൂപ ങ്ങളും അരങ്ങേറും.
പ്രവേശനം സൗജന്യം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തല മുറ കൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ ‘പെരുന്നാ പ്പാട്ട്’ എന്ന സംഗീത ആൽബം ശ്രദ്ധേയ മാവുന്നു.
പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബൂ ബക്കര് സംഗീത സംവിധാനം നിർവ്വഹിച്ച ഈ ആൽബ ത്തിലെ വരികൾ എഴുതി യിരി ക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂർക്കര.
ഇസ്ലാമിക ചരിത്ര ത്തിലെ ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബി യുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടിൽ ഹജ്ജ് പെരുന്നാളി ന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു.
തീർത്തും ലളിത മായ രീതിയിൽ ഈ പാട്ടിനു ഓർക്കസ്ട്ര ഒരുക്കി യിരി ക്കുന്നത് ഖമറുദ്ദീൻ കീച്ചേരി.
നിരവധി സംഗീത ആൽബ ങ്ങളി ലൂടെ സംഗീത പ്രേമി കളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീൻ കുറ്റിപ്പുറം, യു. എ. ഇ. യിലെ വേദി കളിൽ ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവ രാണ് ഗായകർ.
ഹാരിസ് കോലാത്തൊടി നിർമ്മിച്ച ‘പെരുന്നാപ്പാട്ട്’ സംവിധാനം ചെയ്ത് അവതരി പ്പിക്കുന്നത് താഹിർ ഇസ്മായീൽ ചങ്ങരംകുളം.
ക്യാമറ : മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിംഗ് : സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയർ : എൽദോ എബ്രഹാം ഒലിവ് മീഡിയ.
പിന്നണിയിൽ : അത്തിയന്നൂർ റഹീം പുല്ലൂക്കര, പി. ടി. കുഞ്ഞു മോൻ മദിരശ്ശേരി, കെ. കെ. മൊയ്തീൻ കോയ, സുബൈർ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനിൽ, പി. എം. അബ്ദുൽ റഹിമാൻ, സിദ്ധീഖ് ചേറ്റുവ എന്നിവ രാണ്.
ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗ മായി അബു ദാബി അലിഫ് മീഡിയയും ഓഷ്യൻ വേവ്സ് സെക്യൂ രിറ്റി സിസ്റ്റവും സംയുക്ത മായി ട്ടാണ് ‘പെരുന്നാ പ്പാട്ട്’ പുറത്തിറക്കി യിരി ക്കുന്നത്.
അബുദാബി : ഈദ് ആഘോഷ വേള യിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ഗതാഗത നിയമ ങ്ങൾ കൃത്യ മായി പാലി ക്കണം എന്നും ആഭ്യന്തര മന്ത്രാ ലയം മുന്നറിയിപ്പ്.
ഡ്രൈവിംഗിനിടെ ഫോണിലൂടെ ഈദ് ആശംസകള് അയ ക്കരുത്. മാത്രമല്ല വാഹനം ഓടിക്കു മ്പോൾ ഫോട്ടോ എടു ക്കുന്നതും സെല്ഫി എടുക്കലും റോഡ് സുരക്ഷക്ക് എതിരാണ് എന്നും സോഷ്യൽ മീഡിയ കളിൽ ഇട പെട രുത് എന്നും ഇത് അപകടം ഉണ്ടാകു വാ നുള്ള സാദ്ധ്യത കൾ വർദ്ധി പ്പിക്കും എന്നും ആഭ്യന്തര മന്ത്രാലയം മുന്നറി യിപ്പ് നല്കി.
വാഹനം ഓടിക്കുമ്പോൾ സെൽ ഫോണ് ഉപയോഗി ക്കുകയോ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവൃത്തി കളില് ഏര് പ്പെടു കയോ ചെയ്താല് 800 ദിര്ഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാലു ബ്ലാക്ക് പോയിന്റു കളും നൽകും.
അബുദാബി : ബലി പെരുന്നാള് പ്രമാണിച്ച് പൊതു മേഖലാ സ്ഥാപന ങ്ങള്ക്ക് സെപ്റ്റംബര് 3 ഞായറാഴ്ച അവധി ആണെ ങ്കിലും അബുദാബി എമിറേറ്റിലെ വിവിധ മേഖല കളി ലായി മൂന്ന് വാഹന പരിശോധനാ കേന്ദ്ര ങ്ങള് ഞായറാഴ്ച രാവിലെ 9 മണി മുതല് വൈകു ന്നേരം 5 മണി വരെ തുറന്നു പ്രവര്ത്തിക്കും.
അബുദാബി മുറൂര് (ട്രാഫിക് ഡിപ്പാര്ട്ട് മെന്റ്) ഓഫീ സിനു സമീപത്തെ വെഹിക്കിള് ഇന്സ്പെക്ഷന് സെന്റര്, അല് ഐന് ഫലാജ് ഹസ്സ ഏരിയ യിലെ വെഹിക്കിള് ഇന്സ്പെക്ഷന് സെന്റര്, അല് ദഫറ മേഖല യില് സായിദ് സിറ്റി വെഹിക്കിള് ഇന്സ് പെക്ഷന് സെന്റര് എന്നിവ യാണ് ഞായറാഴ്ച പ്രവര് ത്തിക്കുക.
അബുദാബി : ബലി പെരുന്നാള് അവധി ദിവസ ങ്ങളില് മവാ ഖിഫ് പാര്ക്കിംഗ് സൗജന്യം ആയി രിക്കും എന്ന് അബു ദാബി യിലെ ഇന്റ ഗ്രേറ്റഡ് ട്രാന്സ്പോര്ട്ട് സെന്റര് (ഐ. ടി. സി.) അറിയിച്ചു.
ആഗസ്റ്റ് 31 വ്യാഴാഴ്ച രാത്രി 12.01 മുതല് സെപ്റ്റം ബര് 4 തിങ്കളാഴ്ച രാവിലെ 7.30 വരെ മവാഖിഫ് പാര്ക്കിംഗ് ഫീസ് അടക്കേ ണ്ടതില്ല.
എന്നാല് പാര്ക്കിംഗ് നിരോധിച്ച സ്ഥല ങ്ങളില് വാഹന ങ്ങള് ഇടരുത് എന്നും മറ്റു വാഹന ങ്ങള്ക്കോ ഗതാഗത ത്തിനോ തടസ്സം വരുന്ന വിധ ത്തിലും വാഹനം പാര്ക്ക് ചെയ്യരുത് എന്നും ഐ. ടി. സി. അധികൃതര് അറിയിച്ചു.