പെസഹാ വ്യാഴം – ദുഃഖ വെള്ളി : മാർത്തോമ്മാ ഇട വകയിൽ പ്രത്യേക പ്രാർത്ഥനകൾ

April 13th, 2017

abudhabi-marthoma-church-ePathram
അബുദാബി : ഏപ്രിൽ 13 വ്യാഴാഴ്ച വൈകുന്നേരം 7.30ന് പെസഹാ വ്യാഴാഴ്‌ച യിലെ വിശുദ്ധ കുർബാന ശുശ്രൂഷകൾക്കു മാർത്തോ മ്മാ സഭാ റാന്നി നിലക്കൽ ഭദ്രാസനാ ധിപൻ ഗീവർഗീസ് മാർ അത്തനാസി യോസ് കാർമ്മികത്വം വഹിക്കും.

ദുഃഖ വെള്ളി ശുശ്രൂഷകൾ രാവിലെ 8.30ന് ആരം ഭിക്കും. ശനിയാഴ്‌ച രാത്രി എട്ടു മണിക്ക് ഉയിർപ്പിന്റെ വിശുദ്ധ കുർബാന ആരംഭിക്കും.

തുടർന്ന് നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാ പ്പൊ ലീത്ത യായി സ്‌ഥാനമേറ്റ ഗീവർഗീസ് മാർ അത്തനാസി യോസിന് സ്വീകരണം നൽകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്നാമത് മുഗൾ ഗഫൂർ സ്മാരക പുരസ്‌കാര സമർപ്പണവും സംഗീത നിശയും വെള്ളിയാഴ്ച

April 12th, 2017

mugal-gafoor-ePathram
അബുദാബി : സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ് രക്ഷാധി കാരി യായി രുന്ന മുഗൾ ഗഫൂറിന്റെ സ്മരണ ക്കായി നൽകി വരുന്ന ‘മുഗൾ ഗഫൂർ സ്മാരക പുരസ്കാരം’ പ്രശസ്ത അഭിനേത്രി സീമക്ക് സമ്മാനിക്കും.

ഏപ്രിൽ 14 വെള്ളി യാഴ്ച രാത്രി 7 മണിക്ക് ‘കൊന്നപ്പൂ’ എന്ന പേരിൽ മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് സംഘടി പ്പി ക്കുന്ന വിഷു ദിന പരി പാടി യിൽ വെച്ചാണ് സീമ യെ ആദരിക്കുന്നത്.

തുടർന്ന് നടക്കുന്ന സംഗീത – നൃത്ത സന്ധ്യ യിൽ ആസിഫ് കാപ്പാട്, അഭി ജിത് കൊല്ലം, സുധീഷ്, സിയാ എന്നിവർ പങ്കെ ടുക്കുന്ന ഗാന മേളയും കലാ ഭവൻ പ്രചോദ് നയി ക്കുന്ന മിമിക്രിയും വിവിധ നൃത്ത നൃത്യങ്ങളും അരങ്ങേ റും. പ്രവേശനം സൗജന്യ മായിരിക്കും എന്നും ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ഭാരവാഹികള്‍  അറിയിച്ചു. വിവരങ്ങൾക്ക് : 055 47 61 702

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജഴ്സി പ്രകാശനം ചെയ്തു

April 12th, 2017

അബുദാബി : ഗോ ആക്റ്റിവ്‌ കേരള, അബു ദാബി കാസ്രോട്ടാര്‍ എന്നീ കൂട്ടായ്മ കള്‍ സംയുക്ത മായി എപ്രില്‍ 21ന്‌ സംഘടി പ്പി ക്കുന്ന ‘അബുദാബി ഫുട്ബോൾ ഫെസ്റ്റ്‌ 2017’ടൂര്‍ണ്ണ മെന്റില്‍ കളിക്കുന്ന ടൗൺ എഫ്‌. സി. പടന്ന യുടെ ജഴ്സി പ്രകാശനം ഇന്ത്യൻ ഫുട്ബോൾ ടീം അംഗം മുഹമ്മദ്‌ റാഫി, അബ്ദുള്ള കോള ത്തിന് നൽകി നിർവ്വഹിച്ചു. ആഷിഖ്‌, വി. കെ.നാസർ, കെ. പി. മുഹ മ്മദ്‌ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാച്ച് ചാവക്കാട് പുതിയ കമ്മിറ്റി നിലവിൽ വന്നു

April 12th, 2017

batch-chavakkad-managing-committee-2017-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ യായ ‘ബാച്ച് ചാവക്കാട്’പുതിയ കമ്മിറ്റി നിലവിൽ വന്നു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ എ. എം. അബ്ദുല്‍ നാസര്‍ വാര്‍ഷിക റിപ്പോ ര്‍ട്ട് അവതരി പ്പിച്ചു.

പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത്, ട്രഷറര്‍ എ. കെ. ബാബു രാജ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇരുപത്തി അഞ്ച് അംഗ എക്സി ക്യൂട്ടീവ്ക മ്മിറ്റിയെ തെര ഞ്ഞെ ടുത്തു.

ജയാനന്ദൻ മണത്തല, ശറ ഫുദ്ധീൻ കുരഞ്ഞിയൂർ(വൈസ് പ്രസിഡണ്ടു മാര്‍), ടി. വി. ഷാഹുല്‍ ഹമീദ് പാലയൂർ, രാജേഷ് മണത്തല (ജോയിന്റ് സെക്രട്ടറി മാര്‍), കെ. എം. അഷ്‌റഫ്‌ (ഓഡി റ്റര്‍), ടി. എം. മൊയ്തീന്‍ ഷാ, ഷെരീഫ് ചെമ്മ ണ്ണൂർ(ജീവ കാരുണ്യ വിഭാഗം), നൌഷാദ് ചാവക്കാട്, ശബീബ് വി. എം. (ഈവന്റ്), നദീർ അബൂ ബക്കർ(ജോയിന്റ് ട്രഷറർ) എന്നിവ രാണ് മറ്റു ഭാര വാഹി കള്‍.

പി. കെ. ദയാനന്ദന്‍, സി. എം. അബ്ദുൽ കരീം, ബഷീര്‍ കുറുപ്പത്ത്, സിദ്ധീഖ് ചേറ്റുവ, പി. എം. അബ്ദുൽ റഹിമാൻ, മൊയ്‌നുദ്ധീന് കുന്നത്ത്, കെ. എം. ഷറീഫ്, തുടങ്ങി യവർ പ്രസം ഗിച്ചു.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്ത കള്‍ക്കും അതീത മായി, പ്രവാസ ലോക ത്തെ ഗുരു വായൂർ നിയോജക മണ്ഡലം നിവാസി കളുടെ ഉന്നമനം ലക്ഷ്യ മാക്കി രൂപീകരിച്ച ‘ബാച്ച് ചാവക്കാട് കൂട്ടായ്മ’ യുടെ മെമ്പര്‍ഷിപ്പ് കാമ്പ യിനി ലൂടെ കൂടുതൽ പ്രവാസി കളി ലേക്കു പ്രവര്‍ത്തനം വ്യാപി പ്പിക്കും എന്നും കമ്മിറ്റി തീരുമാനിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 81 83 145, 056 212 32 83, 050 77 24 986

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാട്ട്സാപ്പ് വഴി മയക്കു മരുന്നു വില്പന നടത്തിയ പാക് സ്വദേശി പിടി യില്‍

April 11th, 2017

logo-whats-app-ePathram
അബുദാബി : മയക്കു മരുന്നുകള്‍ വാട്ട്സാപ്പ് വഴി വില്പന നടത്തിയ പാകി സ്ഥാന്‍ സ്വദേശി യെ അറസ്റ്റു ചെയ്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയം നല്‍കിയ സൂചന കളുടെ അടി സ്ഥാന ത്തിലാണ് “Irfan Q.” എന്ന പേരില്‍ സാമൂ ഹിക മാധ്യമ ങ്ങള്‍ വഴി മയക്കു മരുന്ന് ഉപ ഭോക്താ ക്കളെ തേടി യിരുന്ന പാക് പൗരനെ അധി കൃതര്‍ അറസ്റ്റു ചെയ്തത്.

ബാങ്ക് അക്കൗ ണ്ടുകള്‍ വഴി അയക്കുന്ന പണം ലഭി ക്കുന്ന പക്ഷം മയക്കു മരുന്ന് എത്തിക്കും എന്ന്‍ അറി യിക്കുന്ന തായി രുന്നു ഇയാളുടെ സന്ദേശങ്ങള്‍.

യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ ശ്രദ്ധ യില്‍ പ്പെടാതെ യുള്ള തര ത്തില്‍ അതീവ ശ്രദ്ധ യോടെ യാണ് ഇയാള്‍ സന്ദേശ ങ്ങള്‍ അയച്ചി രുന്നത് എന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

logo-whats-app-hate-dislike-ePathram

വാട്ട്സാപ്പ് അടക്ക മുള്ള സാമൂഹിക മാധ്യമ ങ്ങള്‍ വഴി ലഭി ക്കുന്ന സന്ദേശ ങ്ങളോട് പ്രതി കരി ക്കരുത് എന്ന് മന്ത്രാലയ ത്തിലെ മയക്കു മരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ജനറല്‍ മേധാവി കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പൊതു ജനങ്ങള്‍ക്ക് മുന്ന റിയിപ്പു നല്‍കി.

സംശയ കര മായ സന്ദേശ ങ്ങള്‍ ലഭി ക്കുന്ന വര്‍ 800 44 എന്ന ടോള്‍ ഫ്രീ നമ്പറി ലേക്ക് വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ യു. എ. ഇ. യില്‍
Next »Next Page » ബാച്ച് ചാവക്കാട് പുതിയ കമ്മിറ്റി നിലവിൽ വന്നു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine