അബുദാബി : ഭക്ഷണ പ്രിയരുടെ കൂട്ടായ്മ ‘ഫുഡ് കലവറ’ അബു ദാബി ക്യാപിറ്റൽ പാർക്കിൽ ഫാമി ലിമീറ്റ് സംഘടി പ്പിച്ചു.
ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി ട്രഷററും മാതൃഭൂമി ന്യൂസ് പ്രതി നിധി യുമായ സമീർ കല്ലറ, ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ രക്ഷാ ധി കാരി ഗഫൂർ കൊടക്കാടിനു മധുരം നൽകി പരി പാടി ഉത്‌ഘാടനം ചെയ്തു.
കലാ സാംസ്കാരിക പ്രവർത്ത കനായ മുഹമ്മദ് അസ്‌ലം, ഷജീർ, റജുല സൈനുദ്ധീൻ, റീനു സുബൈർ തുടങ്ങി യവർ ആശംസകൾ നേർന്നു. ഫുഡ് കലവറ പ്രസിഡന്റ് സൈദു കെ. വി. എസ്., സെക്രട്ടറി ഫിറോസ് എം. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്വന്തമായി ഭക്ഷണം പാകം ചെയ്യുക, വിത്യസ്ഥത കണ്ടെത്തുക, മറ്റുള്ള വർക്ക് പകർന്നു കൊടുക്കുക എന്ന താണ് ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ ലക്‌ഷ്യം. നൂറോളം അംഗ ങ്ങൾ ആണ് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാ ക്കി ഫാമിലി മീറ്റിൽ പങ്കെടുത്തത്.