അബുദാബി : കേരളാ സോഷ്യൽ സെന്ററി ന്റെ നേതൃത്വ ത്തിൽ നടത്തുന്ന എട്ടാമത് കെ. എസ്. സി.- ഭരത് മുരളി നാടകോത്സവം 2016 ഡിസംബര്‍ 21 ന് ആരംഭി ക്കുന്നു.
2009 മുതല്‍ തുടക്കം കുറിച്ച നാടകോത്സവത്തില്‍ യു. എ. ഇ. യിലെ എല്ലാ എമിറേ റ്റുകളിൽനിന്നും നാടക സംഘ ങ്ങൾ മത്സര ത്തില്‍ പങ്കെ ടുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷ ത്തിനിട യില്‍ കേരള ത്തില്‍ നിന്നും വന്ന പ്രശസ്ത നാടക സംവി ധായ കരുടെ നേതൃത്വ ത്തില്‍ 60ല്‍ പരം നാടക ങ്ങള്‍ മത്സര രംഗ ത്തു ണ്ടാ യിരുന്നു.
ഈ വർഷ ത്തെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന നാടക സംഘങ്ങൾ ഒക്ടോബര്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങള്‍ക്ക് : 02 – 631 44 55, 050 – 711 6348