മാർത്തോമ്മാ യുവ ജന സഖ്യം ‘അടുക്കളത്തോട്ടം’ നിർമ്മാണ പ്രചരണം ആരംഭിക്കുന്നു

October 7th, 2015

organic-farming-ePathram
അബുദാബി : വിഷ മയമായ പച്ചക്കറിക്കു ബദലായി കേരള ത്തിൽ രൂപം കൊണ്ട ജൈവ കൃഷി, പ്രവാസി കൾക്ക് പരിമിത മായ ചുറ്റു പാടു കളിലും ബാൽക്കണി കളിലും മറ്റും ഒരുക്കുന്ന ‘അടുക്കള ത്തോട്ടം’ എങ്ങനെ വിജയകരം ആക്കി എടുക്കാം എന്ന ബോധവല്‍ക്കരണ പരിപാടി യും അതോടൊപ്പം തോട്ടം നിര്‍മ്മാണ ത്തിന്റെ പ്രചാരണ പരിപാടി യുമായി മാർത്തോമ്മാ യുവ ജന സഖ്യം പ്രവര്‍ത്തകര്‍ രംഗത്ത്.

ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഉച്ചക്ക് 12 : 30 മുതൽ 1 : 30 വരെ മുസ്സഫ മാർത്തോമ്മാ പള്ളി യില്‍ നടക്കുന്ന പരിപാടി യില്‍ ‘വയലും വീടും’ എന്ന സൗഹൃദ കൂട്ടായ്മ യുടെ വക്താവ് വിനോദ് നമ്പ്യാരുടെ നേതൃത്വ ത്തിൽ പ്രത്യേക ബോധ വൽക്കരണ ക്ലാസ് നടത്തും.

ബാൽക്കണി കൃഷി യുടെ സാദ്ധ്യത കളെ പ്പറ്റി കൂടുതൽ അറിയു വാന്‍ കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും ഈ ക്ലാസ്സില്‍ പങ്കെടുക്കണം എന്നും അടുത്ത വര്‍ഷം മാർച്ച്‌ മാസം വരെ നീണ്ടു നിൽക്കുന്ന ‘അടുക്കള ത്തോട്ടം’ കാർഷിക പദ്ധതി യിലൂടെ ഇടവക യിലെ ഏറ്റവും മികച്ച കർഷകനെ കണ്ടെത്തി ‘കർഷക ശ്രീ’ അവാർഡും പ്രശസ്‌തി പത്രവും നൽകി ആദരിക്കും എന്നും മാർത്തോമ്മാ യുവ ജന സഖ്യം പ്രവര്‍ത്തകര്‍ അറിയിച്ചു.

വിവരങ്ങൾക്ക് 050 – 67 49 745.

- pma

വായിക്കുക: , ,

Comments Off on മാർത്തോമ്മാ യുവ ജന സഖ്യം ‘അടുക്കളത്തോട്ടം’ നിർമ്മാണ പ്രചരണം ആരംഭിക്കുന്നു

പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

October 6th, 2015

singer-mg-sreekumar-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്‌റ്റര്‍ ഓണം – ഈദ് ആഘോഷ ങ്ങള്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റര്‍ പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ഗായകന്‍ എം. ജി. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികളിൽ സൗഹൃദ വേദി പ്രസിഡന്റ്‌ ബി. ജ്യോതി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂരിലെ അദ്ധ്യാപകന്‍ ആയിരുന്ന വി. പി. കൃഷ്ണ പൊതുവാള്‍, തിരക്കഥാ കൃത്ത് ചന്ദ്രന്‍ രാമന്തളി, ഹംദാന്‍ അവാര്‍ഡ്‌ ജേതാവ് ഗോപികാ ദിനേശ്, മൈലാഞ്ചി മ്യൂസിക് റിയാലിറ്റി ഷോ വിജയി ഹംദാ നൗഷാദ് തുടങ്ങിയ വരെ ചടങ്ങില്‍ ആദരിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരിപാടി കള്‍, മാവേലി എഴുന്നെള്ള ത്ത്, ഓണ സദ്യ എന്നിവയും നടന്നു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം

തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍

October 5th, 2015

psc-member-tt-ismail-in-dubai-kmcc-ePathram
ദുബായ് : കേരള ത്തില്‍ ലഭ്യമായ തൊഴില്‍ സാദ്ധ്യത കൾ പ്രവാസി കള്‍ ഫല പ്രദമായി ഉപയോഗ പ്പെടുത്തണം എന്ന് പി. എസ്. സി. അംഗം ടി. ടി. ഇസ്മായില്‍ അഭിപ്രായ പ്പെട്ടു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഐ സ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ മുഖാമുഖം പരിപാടി യില്‍ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖല കളിൽ വളരെ യധികം അവസര ങ്ങള്‍ കേരള ത്തില്‍ ഉണ്ട്. ജീവിത കാലം മുഴുവന്‍ പ്രവാസി യായി കഴിയുന്ന തിനു പകരം നാട്ടില്‍ കുടുംബവും ഒന്നിച്ചു കഴിയാനുള്ള സാഹചര്യ ത്തിന് പരിശ്രമിക്കണം. ബിരുദ സര്‍ട്ടി ഫിക്കറ്റു മായി കടല്‍ കടക്കുന്നതിനു മുന്‍പ് നാട്ടിലെ തൊഴിൽ അവസരം കണ്ടെത്തി അതിനു വേണ്ടി മത്സരി ക്കാനുള്ള പ്രാപ്തി കൈ വരിക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ദുബായ് കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ അദ്ധ്യ ക്ഷത വഹിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ‘ഗാന്ധി സ്മൃതി’ എന്ന വിഷയം അവതരിപ്പിച്ചു.

അഡ്വ. ബക്കര്‍ അലി, എന്‍. ആര്‍. മായിന്‍, വെങ്കിട്ട് മോഹന്‍, എന്‍. ആര്‍. രാമചന്ദ്രന്‍, ബാബു പീതാംബരന്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശ്ശേരി എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍

റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു

October 5th, 2015

ymca-devotional-song-revive-releasing-ePathram
ഷാര്‍ജ : ജോജോ അലക്‌സാണ്ടര്‍ രചന നിര്‍വഹിച്ച് ജോര്‍ജ് മാത്യു ചെറിയത്ത് സംഗീതം നല്കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയര്‍ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആല്‍ബം ‘റിവൈവ്’ പ്രകാശനം ചെയ്തു.

ഷാര്‍ജ വൈ. എം. സി. എ. യുടെ ഓണാ ഘോഷ ത്തോട് അനു ബന്ധിച്ചു നടന്ന ചടങ്ങില്‍ വെച്ച്, വൈ. എം. സി. എ. ഷാര്‍ജ യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ തോമസ്, ദുബായ് യൂണിറ്റ് പ്രസിഡന്റ് മനോജ് ജോര്‍ജിന് സി ഡി നല്‍കി യാണ് പ്രകാശനം നിര്‍വഹിച്ചത്.

വൈ. എം. സി. എ. നാഷണല്‍ പ്രതിനിധി സാജന്‍ വേളൂര്‍, സാമൂഹ്യ പ്രവര്‍ ത്ത കന്‍ അഷ്‌റഫ് താമര ശ്ശേരി, ജോര്‍ജ് മാത്യു ചെറിയത്ത്, അലക്‌സ് വര്‍ഗീസ്, ജിജോ കളീക്കല്‍, വൈ. എം. സി. എ. ഷാര്‍ജ യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ജെയിംസ്, മരിയ സുസന്‍ ബിനോ തുടങ്ങിയവര്‍ സംബന്ധിച്ചു.

അലക്‌സ് വര്‍ഗീസ് സംവിധാനം ചെയ്ത സംഭാഷണ ത്തോട് കൂടിയ ഈ സംഗീത ആല്‍ബ ത്തിന്റെ ഛായാഗ്രഹണം എഡിറ്റിംഗ് എന്നിവ റിയാസ് ടൈംപാസ് നിര്‍വ്വഹി ച്ചിരിക്കുന്നു.

മരിയ ബിനോയും, സൂസന്‍ ബിജു വര്‍ഗീസും ആണ് പ്രധാന കഥാ പാത്രങ്ങളെ അവതരി പ്പിച്ചിരി ക്കുന്നത്.

വാര്‍ത്ത അയച്ചത് : റോജിന്‍ പൈനുംമൂട്

- pma

വായിക്കുക: , , ,

Comments Off on റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു

പത്താം തരം തുല്യതാ കോഴ്‌സ് : അപേക്ഷ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും

October 4th, 2015

educational-personality-development-class-ePathram
ദുബായ് : കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും സംസ്ഥാന സാക്ഷരത മിഷന്‍റെയും ആഭിമുഖ്യ ത്തില്‍ ദുബായ് കെ. എം. സി. സി. യില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷ യുടെ അടുത്ത ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന സമയം ഒക്ടോബര്‍ 15 വരെ നീട്ടി.

ഔപചാരിക വിദ്യാഭ്യാസ ത്തിന് അവസരം ലഭിക്കാതെ പോയ വര്‍ക്കും അപൂ ര്‍ണ്ണ മായി പഠനം നിര്‍ത്തേണ്ടി വന്നവ രുമായ പ്രവാസി കള്‍ക്ക് തുടര്‍ പഠന ത്തിന് ഈ അവസരം പരമാവധി ഉപയോഗ പ്പെടുത്തിഎത്രയുംപെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 7152 021, 04 27 27 773

- pma

വായിക്കുക: , , , , ,

Comments Off on പത്താം തരം തുല്യതാ കോഴ്‌സ് : അപേക്ഷ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും


« Previous Page« Previous « ലോകത്തെ സ്വാധീനിച്ച മുസ്ലിം വ്യക്തിത്വ ങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം
Next »Next Page » റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine