അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ നൊസ്റ്റാൾജിയ അബുദാബി യുടെ വാർഷിക ജനറൽ ബോഡി യോഗം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.
നൊസ്റ്റാൾജിയ പ്രസിഡന്റ് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഹാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോഹൻ കുമാർ വരവു ചെലവു കണക്കു കളും അവതരി പ്പിച്ചു. 2016 – 17 വർഷ ത്തേക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.
അനിൽ കുമാർ (പ്രസിഡന്റ്), അനാർ ഖാൻ (വൈസ് പ്രസിഡന്റ്), സജീം സുബൈർ (ജനറൽ സെക്രട്ടറി), രഹിൻ സോമൻ (ജോയിന്റ് സെക്രട്ടറി), നിസാ മുദ്ദീൻ (ട്രഷറർ), കണ്ണൻ കരുണാകരൻ (ജോയിന്റ് ട്രഷറർ), അഹദ് വെട്ടൂർ, നൗഷാദ് ബഷീർ (രക്ഷാധികാരികൾ), മോഹൻ കുമാർ (ചീഫ് കോഡിനേറ്റർ), വിഷ്ണു മോഹൻ ദാസ് (കലാ വിഭാഗം), മനോജ് ബാല കൃഷ്ണൻ (സാഹിത്യ വിഭാഗം), റിയാസ് (മീഡിയ കൺവീനർ), സിർജാൻ, ഫൈസൽ (ഇവന്റ്). എന്നിവ രാണ് പുതിയ കമ്മിറ്റി ഭാര വാഹികൾ.
വർക്കല ദേവ കുമാർ, നൗഷാദ് ബഷീർ, അനിൽ കുമാർ, സജീം, നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 050 – 410 59 79