ഷാർജ : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോ സ്സിയേഷൻ ലൈബ്രറി കമ്മിറ്റി, കുട്ടി കൾക്ക് വേണ്ടി പോസ്റ്റർ രചന മത്സര വും ക്രീയേറ്റീവ് റൈറ്റിങ് മത്സര വും സംഘടി പ്പിക്കുന്നു.
ആഗസ്റ്റ് 12 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ പരിപാടി കൾക്ക് തുടക്ക മാവും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റ ഗറി യിൽ ആണ് മത്സര ങ്ങൾ നടത്തുന്നത്. മത്സര ത്തിൽ പങ്കെടുക്കുന്ന കുട്ടി കൾ പേരു കൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. ഇതോ ടൊപ്പ മുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെ ടുത്തി യിട്ടുണ്ട്.
പോസ്റ്റർ രചന ക്കുള്ള ബ്രഷ്, കളർ മുതലായവ കുട്ടികൾ കൊണ്ടു വരണം. പോസ്റ്റർ പേപ്പർ സംഘാടകർ നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടി കൾക്കും സർട്ടി ഫിക്കറ്റ് സമ്മാ നിക്കും.
കൂടാതെ പങ്കെടുക്കുന്ന കുട്ടി കൾക്കും രക്ഷാ കർത്താ ക്കൾക്കും സ്വാതന്ത്ര്യ ദിന ത്തിനോട് അനുബന്ധിച്ച് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന അമാൻ അലി ഖാൻ അയാൻ അലി ഖാൻ എന്നീ പ്രശസ്ത സംഗീത ജ്ഞരുടെ ഹിന്ദു സ്ഥാനി സംഗീത പരിപാടി യുടെ ടിക്കറ്റ് നൽകും. വിജയി കൾക്ക് ഇന്ത്യൻ അസ്സോ സ്സിയേഷൻ ലീഗൽ കമ്മിറ്റി യുടെ സെമിനാറിൽ വെച്ച് ട്രോഫി കൾ വിതരണം ചെയ്യും.