ഇന്ത്യൻ മീഡിയ അബുദാബി 2016 – 2017 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു

June 20th, 2016

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ജനറൽ ബോഡി യോഗ വും 2016 – 2017 വർഷത്തെ കമ്മിറ്റി തെരഞ്ഞെടുപ്പും അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു.

പ്രസിഡന്റ്‌ ജോണി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ വാർഷിക റിപ്പോർട്ടും ട്രഷറർ ടി. പി. ഗംഗാധരൻ വാർഷിക വരവ് ചെ ലവു കണക്കുകളും അവതരിപ്പിച്ചു.

ഇമ പ്രസിഡന്റ് അനില്‍ സി. ഇടിക്കുളയും ജന. സെക്രട്ടറി മുനീര്‍ പാണ്ഡ്യാല യും

ഇമ പ്രസിഡന്റ് അനില്‍ സി. ഇടിക്കുളയും ജന. സെക്രട്ടറി മുനീര്‍ പാണ്ഡ്യാല യും

തുടർന്ന് നടന്ന തെരഞ്ഞെടു പ്പിലൂടെ പുതിയ ഭാരവാഹി കളായി അനിൽ സി. ഇടിക്കുള (പ്രസിഡന്റ്‌) ടി. പി. ഗംഗാധരൻ (വൈസ് പ്രസിഡന്റ്‌), മുനീർ പാണ്ട്യാല (ജനറൽ സെക്രട്ടറി), ഹഫ് സൽ അഹമ്മദ് (ജോയിന്റ് സെക്രട്ടറി), സമീർ കല്ലറ (ട്രഷറർ) എന്നിവരെ തെര ഞ്ഞെടുത്തു.

വരണാധി കാരി മുഹമ്മദ്‌ റഫീക്ക്, റസാക്ക് ഒരുമന യൂർ, സിബി കടവിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

റസാഖ് ഒരുമനയൂർ, ടി. എ. അബ്ദുൽസമദ്, അബ്ദുൽ റഹ്മാൻ മണ്ടായപ്പുറത്ത്, പി. സി. അഹമ്മദ് കുട്ടി, സിബി കടവിൽ, ആഗിൻ കീപ്പുറം, ജോണി തോമസ്‌, പി. എം. അബ്ദുൽ റഹ്മാൻ, റാഷിദ്‌ പൂമാടം എന്നിവരാണ്‌ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഇമ യുടെ രക്ഷാധി കാരി യായി തുടരും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യൽ സെന്റർ പുതിയ ഭരണ സമിതി അധികാര ത്തിലേറി

March 1st, 2016

isc-president-thomas-varghese-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ (ഐ. എസ്. സി.)പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്തു അധികാര ത്തിലേറി. പ്രസിഡന്റ് സ്ഥാന ത്തേക്ക് എതി രി ല്ലാതെ എം. തോമസ്‌ വർഗ്ഗീസ് തെരഞ്ഞെ ടുക്ക പ്പെട്ടു.

പ്രസിഡന്റ്, ട്രഷറർ, അസ്സിസ്റ്റന്റ് ട്രഷറർ, സ്പോർട്സ് സെക്രട്ടറി തുടങ്ങിയ ആറ് സ്ഥാന ങ്ങളിൽ ഈ വർഷം മത്സരം ഉണ്ടായി രുന്നില്ല. എതിർ സ്ഥാനാർ ത്ഥി കൾ ഇല്ലായി രുന്നതിനാൽ ജനറൽ ബോഡി യിൽ ഇവരെ വിജയി കളായി പ്രഖ്യാപിച്ചു.

isc-new-committee-2016-ePathram

ജനറൽ സെക്രട്ടറി ജോൺ പി. വർഗ്ഗീസ്, ട്രഷറർ എൻ. കെ. ഷിജിൽ കുമാർ, വൈസ് പ്രസിഡന്റ് രാജൻ സക്കറിയ, അസ്സിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ. എം. സന്തോഷ്, കായിക വിഭാഗം സെക്രട്ടറി മാരായി എ. എം. നിസാർ, കെ. ആർ. പ്രകാശൻ, എന്റർ ടെയിൻമെന്റ് സെക്രട്ടറി ജോജോ അമ്പൂക്കൻ തുടങ്ങിയ വരാണ് പ്രധാന സ്ഥാന ങ്ങളി ലേക്ക് തെരഞ്ഞെ ടുക്ക പ്പെട്ടവർ.

ജനറൽ ബോഡി യിൽ പുതിയ ഭരണ സമിതി യുടെ അംഗീ കാര ത്തോടെ അലോക് തുതേജ യെ ഓഡിറ്റർ ആയി നാമ നിർദ്ദേശം ചെയ്തു.

ഈ കമ്മിറ്റി യിൽ ഭൂരി ഭാഗം എല്ലാ വരും മലയാളി കൾ ആണെന്നുള്ളത്‌ ഗൾഫിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ മലയാളി കളുടെ സജീവത യാണ് തെളി യിക്കു ന്നത്.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യാ സോഷ്യൽ സെന്റർ പുതിയ ഭരണ സമിതി അധികാര ത്തിലേറി

അസഹിഷ്ണുതക്കെതിരെ സെമിനാർ ഷാർജയിൽ

February 25th, 2016

ഷാർജ : അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണ ത്തിനും എതിരെ ജന ജാഗ്രത എന്ന വിഷയ ത്തിൽ സെമി നാർ സംഘടി പ്പിക്കുന്നു. ഫെബ്രു വരി 26 വെള്ളി യാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുന്ന ഐ. എം. സി. സി. നാഷണൽ കമ്മറ്റി യുടെ പ്രതിനിധി സംഗമ ത്തിലാണ് സെമിനാർ നടക്കുക. പ്രമുഖ മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും സംബന്ധിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പ്രതി നിധി സംഗമം ഐ. എൻ. എൽ. ദേശീയ സമിതി അം ഗം എം. എം. മാഹിൻ ഉദ്ഘാടനം ചെയ്യും ഐ. എൻ. എൽ. സംസ്ഥാന സെക്ര ട്ട റി എം. എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും.

ഐ. എം. സി. സി. ജനറൽ കൺവീനർ സത്താർ കുന്നിൽ സംഘടനാ വിഷയ ത്തിൽ ക്ലാസ്സെടുക്കും. വൈകു ന്നേരം ആറു മണിക്ക് നടക്കുന്ന സെമിനാറിൽ മാധ്യമ പ്രവർത്ത കരായ എം. സി. എ. നാസർ (മീഡിയ വൺ), നാസർ ബേപ്പൂർ (അമൃത ന്യൂസ്), ഷാർജ ഇന്ത്യൻ അസോ സിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, സെക്രട്ടറി ബിജു സോമൻ, ടി. സി. എ. റഹിമാൻ, എം.എ.ലത്തീഫ്, എം. എം. മാഹിൻ, ഗഫൂർ ഹാജി, വിനോദ് നമ്പ്യാർ, ചന്ദ്ര പ്രകാശ് ഇടമന, ഖാൻ പാറയിൽ തുടങ്ങിയവർ സംസാരിക്കും.

- pma

വായിക്കുക: , ,

Comments Off on അസഹിഷ്ണുതക്കെതിരെ സെമിനാർ ഷാർജയിൽ

സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച

February 25th, 2016

logo-sporting-abudhabi-foot-ball-club-ePathram
അബുദാബി : സ്പോർട്ടിംഗ് അബു ദാബി യുടെ അഞ്ചാമത് സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണി മുതൽ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് സ്റ്റേഡിയ ത്തിൽ നടക്കും.

ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി നടക്കുന്ന ആൾ ഇന്ത്യാ ഏ – സൈഡ് സെവൻസ് ടൂർണ്ണ മെന്റിൽ മുപ്പതു ടീമു കൾ കള ത്തിൽ ഇറങ്ങും. ഇതിൽ ആറു ടീമു കൾ യു. എ. ഇ. യിലെ പ്രമുഖ രായ കളിക്കാർ ജഴ്സി അണിയുന്ന വെറ്ററൻസ് വിഭാഗ ത്തിൽ ആയി രിക്കും.

വിന്നർ, റണ്ണറപ് എന്നിവർക്ക് മെഡലും ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്ന തോടൊപ്പം മറ്റു ടൂർണ്ണ മെ ന്റുകളിൽ നിന്നും വിത്യസ്ഥ മായി സെമി ഫൈനലി സ്റ്റു കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിവിധ വിഭാഗ ങ്ങളിൽ വ്യക്തി ഗത മെഡലു കളും ട്രോഫി കളും സമ്മാനിക്കും.

വിശദ വിവര ങ്ങൾക്ക് : 050 404 2525 (കെ. കെ. യാസിർ)

- pma

വായിക്കുക: , ,

Comments Off on സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച

ലൈലാ മജ്നു : പ്രണയ ഗാന ങ്ങളു മായി ഒരു സംഗീത രാവ്

February 25th, 2016

poster-laila-majnu-singer-kannoor-shereef-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ കളായ റിഥം അബുദാബിയും ടീം തളിപ്പറമ്പും ചേർന്നു സംഘടി പ്പിക്കുന്ന ‘ലൈലാ മജ്നു’ എന്ന സംഗീത പരി പാടി ഫെബ്രുവരി 25 വ്യാഴാഴ്ച വൈകു ന്നേരം എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ നടക്കും.

വിവിധ ഭാഷ കളിലുള്ള പ്രണയ ഗാനങ്ങൾ മാത്രം കോർത്തിണക്കി അവതരി പ്പിക്കുന്ന ‘ലൈലാ മജ്നു’ വിൽ പ്രമുഖ ഗായക രായ കണ്ണൂർ ഷരീഫ്, രഹന എന്നിവ രോടൊപ്പം യു. എ. ഇ. യിലെ ശ്രദ്ധേയ രായ ഗായകർ ഷാസ് ഗഫൂർ, അമൽ കാരൂത്ത് ബഷീർ, ഹിബാ താജുദ്ധീൻ തുടങ്ങി യവരും ‘ലൈലാ മജ്നു’ വിൽ അണി ചേരും. ഷറീഫ് , രഹ്ന ടീമിന്റെ ഹിറ്റ് മാപ്പിള പ്പാട്ടു കളെല്ലാം ലൈലാ മജ്നു വിനെ കൂടുതല്‍ ശ്രദ്ധേയമാക്കും. അവതാര കനായി ശഫീൽ കണ്ണൂർ എത്തും.

press-meet-kannur-shereef-laila-majnu-ePathram

കലാ രംഗത്ത്‌ നിരവധി സംഭാവനകൾ നല്കിയ മുഹമ്മദ്‌ അസ്‌ലം, സാഹിത്യ രംഗത്ത് പ്രവാസ ലോക ത്തിന്റെ സജീവ സാന്നിദ്ധ്യവും കവിയും ബ്ലോഗറു മായ സൈനുദ്ധീൻ ഖുറൈഷി, സിനിമ യിലെ വിവിധ മേഖലകളില്‍ നിരവധി പ്രതിഭകളെ പരിചയ പ്പെടുത്തിയ ചലച്ചിത്ര നിർമ്മാ താവ് നസീർ പെരു മ്പാവൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഷരീഫിന്റെ പാട്ടുകൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും കൂടാതെ പാട്ടിന്റെ അവതരിപ്പിച്ചു കൊണ്ട് പ്രക്ഷേപണം തുടങ്ങുന്ന ‘കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ ‘ യുടെ ഉത്ഘാടനവും ചടങ്ങിൽ വെച്ച് നടക്കും.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖല യില്‍ പുതിയ ചരിത്രം രചിച്ച ബൈ ലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ എന്ന കൂട്ടായ്മ യുടെ നാലാം വാര്‍ഷിക ത്തിലാണ്‍ ‘കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ ‘ തുടക്കം കുറിക്കുന്നത്.  പുതിയ സംരംഭ മായ കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ യും പ്രവാസ ലോകത്തെ സംഗീത പ്രേമികൾ ഏറ്റെടുക്കും എന്ന് പട്ടുറുമാൽ എന്ന ഓൺ ലൈൻ റേഡിയോ വിജയ കരമായി അവതരിപ്പിച്ച ശഫീൽ കണ്ണൂർ, പ്രത്യാശ പ്രകടിപ്പിച്ചു.

ഷറീഫിനോടൊപ്പം ടീം തളിപ്പറമ്പ പ്രതിനിധി കളായ കെ.വി. അഷ്‌റഫ്, കെ.വി. സത്താർ, ടി. കെ. മുഹമ്മദ് കുഞ്ഞി, റിഥം അബുദാബി ചെയര്‍മാന്‍ സുബൈർ തളിപ്പറമ്പ്, ശഫീൽ കണ്ണൂർ എന്നിവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

* ഞാന്‍ പ്രവാസിയുടെ മകന്‍ ബ്ലോഗില്‍

* കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

* സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍

* ഞാന്‍ പ്രവാസിയുടെ മകന്‍ പ്രകാശനം ചെയ്തു

* ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’

- pma

വായിക്കുക: , , , , , , , ,

Comments Off on ലൈലാ മജ്നു : പ്രണയ ഗാന ങ്ങളു മായി ഒരു സംഗീത രാവ്


« Previous Page« Previous « ബെസ്റ്റ് ഓഫ് ഈജിപ്റ്റ്‌ : ലുലുവിൽ ഈജിപ്ഷ്യൻ ഭക്ഷ്യമേള
Next »Next Page » സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine