തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

January 12th, 2017

അലൈൻ : യു. എ. ഇ.യിലെ വളാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഫേസ് വളാഞ്ചേരി’ അൽ ഐനിൽ ചേർന്ന യോഗ ത്തിൽ വെച്ച്, കോട്ടക്കൽ മണ്ഡലം എം. എൽ. എ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.

നാട്ടിലെ മലിന മായ തോട് ഹരിത കേരള മിഷൻ പദ്ധതി യിൽ ഉൾ പ്പെടുത്തി സംരക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടാ ണ് നിവേദനം നൽകിയത്.

നിവേദന ത്തിൽ പകർപ്പ്, വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന ടീച്ചർക്കും, വളാ ഞ്ചേ രി യിലെ ഡിവിഷണൽ കൗൺ സിലർ മാക്കും നൽകി.

പരിസ്ഥിതി സംരക്ഷണ വുമായി മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്മ ഫേസ് വളാഞ്ചേരി യുടെ ഈ ശ്രമത്തെ ആബിദ് ഹുസൈൻ തങ്ങൾ എ൦. എൽ. എ. അഭി നന്ദിച്ചു.

തോട് സംരക്ഷണ ത്തിനു വേണ്ടതായ നടപടികൾ സ്വീക രിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഫേസ് വളാഞ്ചേരി പ്രതി നിധി കളായ നൗഷാദ് വളാഞ്ചേരി, അഷ്‌റഫ്, ഹക്കീം എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം : ‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’

January 11th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ വിദ്യാ ഭ്യാസ വിഭാഗ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന മനഃ ശാസ്‌ത്ര സംബ ന്ധി യായ പ്രഭാഷണം ജനുവരി 13 വെള്ളി യാഴ്ച രാത്രി 7. 30ന് നടക്കും എന്ന് സെന്റര്‍ വാര്‍ത്താ കുറി പ്പില്‍ അറി യിച്ചു.

‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’ എന്ന വിഷയ ത്തെ അടി സ്ഥാന മാക്കി മനഃ ശാസ്‌ത്ര ജ്ഞനും കൗണ്‍സിലറു മായ ഡോ.സുലൈമാൻ മേൽപ്പത്തൂര്‍, പരിപാടിക്ക് നേതൃത്വം നല്‍കും.

അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹ കരണ ത്തോടെ നട ക്കുന്ന പരി പാടി യില്‍ പങ്കെടു ക്കുവാന്‍ വനിത കൾക്കു പ്രത്യേക സൗകര്യം ഉണ്ടാ യിരിക്കും എന്നും സംഘാട കര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്

January 10th, 2017

pravasi-bharathiya-samman-for-isc-abudhabi-ePathram

അബുദാബി : ഇന്ത്യന്‍ സമൂഹത്തിന്റെ വിദേശ ത്തെ ഏറ്റവും വലിയ സാമൂഹ്യ – സാംസ്കാരിക സംഘടന യായ അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് (ഐ. എസ്. സി.) പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം.

യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സംഭാവ നകള്‍ പരിഗ ണിച്ച് കൊണ്ടാണ് ഐ. എസ്. സി. ക്ക് ഈ  പുരസ്കാരം സമ്മാനിച്ചത്

ബാംഗളൂരില്‍ നടന്ന ‘പ്രവാസി ഭാരതീയ ദിവസി’ ല്‍ വെച്ച് രാഷ്ട്ര പതി പ്രണബ് മുഖര്‍ജി യിൽ നിന്നും ഐ. എസ്. സി. പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് പുരസ്കാരം ഏറ്റു വാങ്ങി.

india-social-center-building-isc-abudhabi-ePathram

ഇന്ത്യൻ സമൂഹ ത്തിന്റെ ക്ഷേമ ത്തിനു വേണ്ടി നട ത്തിയ ഒട്ടേറെ പ്രവർത്ത ങ്ങൾ പരി ഗണി ച്ചാണ് ഐ. എസ്. സി. ക്ക് അവാർഡ് ലഭിച്ചത് എന്ന് വാര്‍ത്താ കുറി പ്പിൽ പറഞ്ഞു.

1967 ൽ തുടക്കം കുറിക്കുമ്പോള്‍ വളരെ കുറച്ച് അംഗ ങ്ങൾ മാത്രം ഉണ്ടാ യിരുന്ന ഐ. എസ്. സി., ഒരു ചെറിയ കെട്ടിട ത്തിൽ ആയിരുന്നു പ്രവർ ത്തി ച്ചിരുന്നത്.

ഇപ്പോൾ സിൽവർ ജൂബിലി യിലേക്ക് എത്തി നില്‍ക്കുന്ന സെന്റർ, അബു ദാബി മിനാ റോഡിൽ 1,05,550 ചതുരശ്ര അടി വിസ്തൃതി യുള്ള വിശാല മായ സ്വന്തം കെട്ടിടത്തി ലാണ് പ്ര വര്‍ ത്തി ക്കുന്നത്.

ഇന്ത്യന്‍ സമൂഹ ത്തിന് ഒത്തു ചേരു വാനും ആഘോഷ ങ്ങളും ഉത്സവ ങ്ങളും നടത്തു വാനും ഉള്ള പ്രധാന വേദി യാണ് ഇത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതി 810 എ. എം. റേഡിയോ നാടകോത്സവം തിങ്കളാഴ്ച തുടങ്ങും

January 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. അവതരി പ്പിക്കുന്ന അന്ത ർദ്ദേശീയ റേഡിയോ നാടകോത്സവം ജനുവരി 9 തിങ്കളാഴ്ച തുടക്ക മാവും.

ജനുവരി 20 വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന റേഡിയോ നാടകോത്സവ ത്തിൽ വിവിധ ജി. സി. സി. രാജ്യ ങ്ങളിൽ നിന്നു മായി 12 നാടക ങ്ങളാണ് മാറ്റു രക്കു ന്നത്.

list-drama-fest-pravasi-bharathi-radio-ePathram

എല്ലാ ദിവസവും യു. എ. ഇ. സമയം രാവിലെ 10 : 10 മുതൽ 11 മണി വരെ യാണ് നാടകോത്സവം പ്രക്ഷേപണം ചെയ്യുക.

തുടർന്ന് വൈകുന്നേരം 3 : 10 നും രാത്രി 10 : 10 നും നാടക ങ്ങളുടെ പുനഃ പ്രക്ഷേപ ണവും ഉണ്ടാവും.

മികച്ച നാടകം, രചന, മികച്ച നടൻ, നടി എന്നീ വിഭാഗ ങ്ങളിൽ ഒന്നും രണ്ടും സ്ഥാന ങ്ങളിൽ പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. വിധി കർ ത്താക്ക ളായി പ്രമുഖ നാടക പ്രവർ ത്തകർ എത്തും.

ഒരു കാലത്ത് റേഡിയോ നാടക ങ്ങൾ മലയാളിക്ക് മറക്കു വാനാ വാത്ത അനുഭവ ങ്ങൾ സമ്മാനി ച്ചിരുന്നു ഗൃഹാ തുര സ്മരണ കളെ പുന രുജ്ജീ വി പ്പിക്കുക യാണ് പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ എന്ന് ചെയർമാൻ നൗഷാദ് അബ്ദുൾ റഹ്മാൻ, മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്രസേന ൻ എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക കവിതാ പുര സ്‌കാരം പ്രഖ്യാപിച്ചു

January 8th, 2017

palm-remember-basheer-ePathram
ഷാര്‍ജ :   യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി പാം പുസ്തകപ്പുര നടത്തിയ കവിതാ മല്‍സര വിജയി കളെ പ്രഖ്യാപിച്ചു.

palm-books-poetry-award-ajeesh-soniya-shinoy-muneer-ezhoor-ePathram.jpg

അജീഷ് മാത്യു, സോണിയ ഷിനോയ്, മുനീര്‍ കെ. ഏഴൂര്‍

അജീഷ് മാത്യു (കവിത : ഇനി നമുക്ക് പതിയെ പിന്നോട്ട് നടക്കാം) ഒന്നാം സ്ഥാനവും അഡ്വ. സോണിയ ഷിനോയ് (കവിത : മെമ്മറീസ് ആര്‍ ജയില്‍ഡ് അഥവാ ജെ. എല്‍. മെമ്മോ റിയല്‍ ആശു പത്രി യുടെ നാലാം നില) രണ്ടാം സ്ഥാനവും മുനീര്‍ കെ. ഏഴൂര്‍ (കവിത : രാജ്യം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇടവ ഷുക്കൂര്‍ ചെയര്‍മാനും മുരളി മംഗലത്ത്, ഇന്ദിരാ ദേവി എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെ ടുത്തത്.

ആലപ്പുഴ സ്വദേശി യായ അജീഷ് മാത്യു കഴിഞ്ഞ 18 വര്‍ഷ മായി ഷാര്‍ജ യില്‍ ജോലി ചെയ്യുന്നു. പ്രമുഖ നാടക കൃത്തും അഭി നേതാവു മായ സേവ്യര്‍ പുല്‍ പ്പാട്ടിന്റെ മകളാണ് അഡ്വ. സോണിയ ഷിനോയ്. മലപ്പുറം തിരൂര്‍ സ്വദേശി യായ മുനീര്‍ കെ. ഏഴൂര്‍ ദുബായില്‍ ജോലി ചെയ്യുന്നു.

ഫെബ്രുവരി ആദ്യ വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ വെച്ച് പുര സ്‌കാര ങ്ങള്‍ സമ്മാ നിക്കും എന്ന് പാം ഭാര വാഹി കളായ സുകു മാരന്‍ വെങ്ങാട്ട്, സലീം അയ്യനത്ത്, വെള്ളി യോടന്‍, വിജു. സി. പരവൂര്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു
Next »Next Page » പ്രവാസി ഭാരതി 810 എ. എം. റേഡിയോ നാടകോത്സവം തിങ്കളാഴ്ച തുടങ്ങും »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine