
അബുദാബി : പ്രവാസി കൂട്ടായ്മ യായ വടകര എന്‍. ആര്‍. ഐ. ഫോറം അബു ദാബി ഘടക ത്തിന്റെ 2017 – 2018 പ്രവർ ത്തന വർഷ ത്തേക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.

ഇന്ദ്ര തയ്യില്‍, റജീദ് പട്ടോളി, യാസിര്‍ അറഫാത്ത്
ഇന്ദ്ര തയ്യില്‍ (പ്രസിഡന്റ്), സി. പി. ഹാരിസ്, പി. പി. ചന്ദ്രന്‍ (വൈസ് പ്രസി ഡണ്ടു മാര്‍), റജീദ് പട്ടോളി (ജനറല്‍ സെക്രട്ടറി), ടി. കെ. സുരേഷ് കുമാര്‍, ടി. മുകുന്ദന്‍, എ. കെ. ഷാനവാസ്, അബ്ദുല്‍ ബാസിത് (സെക്രട്ടറി മാര്‍), യാസിര്‍ അറഫാത്ത് (ട്രഷറര്‍) എന്നിവരുടെ നേതൃത്വ ത്തിലുള്ള ഇരു പത്തി മൂന്നംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് ബഷീര്‍ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പവിത്രന്‍ വരവ് ചെലവ് കണക്കു കളും വാസു ഓഡിറ്റ് റിപ്പോര്‍ട്ടും അവ തരിപ്പിച്ചു. ബാബു വടകര, എന്‍. കുഞ്ഞഹമ്മദ്, ജയ കൃഷ്ണന്‍, രാധാ കൃഷ്ണന്‍, ലത്തീഫ് കടമേരി എന്നിവര്‍ സംസാരിച്ചു.







അബുദാബി : മുസ്സഫ യിലെ അബു ദാബി മലയാളി സമാജം 2017- 18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം മെയ് 13 ശനിയാഴ്‌ച രാത്രി 8.30 നു നടക്കും. സമാജം മുഖ്യ രക്ഷാധി കാരിയും ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറ ക്‌ടറു മായ എം. എ. യൂസഫലി മുഖ്യ അതിഥി യായി ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 

























