അബുദാബി : പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ചാപ്റ്ററിന്റെ ക്രിസ്മസ്, പുതു വത്സര ആഘോഷം തിയോഫില ലോജി സ്റ്റിക്സ് ‘സ്പാർക്കിൾ 2017’ ജനുവരി 20 വെള്ളി യാഴ്ച അബുദാബി ഇന്ത്യ സോഷ്യൽ സെന്റ റിൽ നടക്കും.
പ്രശസ്ത സിനിമാ താരവും ചാല ക്കുടി എം. പി. യുമായ ഇന്നസെന്റ് മുഖ്യ അതിഥി ആയി സംബന്ധിക്കും.
റോജി എം. ജോൺ എം. എൽ. എ, അബു ദാബി പോലീസ് മേജർ അലി ഹാമിദ് അൽ ആമറി, പ്രവാസി ഭാരതി റേഡിയോ ഡയറ ക്ടർ ചന്ദ്ര സേനൻ, ഐ. എസ്. സി. പ്രസി ഡന്റ് തോമസ് വർഗീസ്, വ്യവസായ പ്രമുഖൻ ഔസേപ്പച്ചൻ തെക്കേടത്ത്, സാമൂഹ്യ പ്രവർ ത്തകനും അങ്ക മാലി പ്രസ് ക്ലബ് ട്രഷറ റുമായ ഷൈൻ പോൾ, വ്യവസായ പ്രമുഖനും ആൻറിയ ബിസിനസ് എക്സലൻസ് അവാർഡ് ജേതാവുമായ സാജു മൂലൻ എന്നിവർ സംബന്ധിക്കും.
ആഘോഷങ്ങളുടെ ഭാഗ മായി വിവിധ മത്സര ങ്ങളും ഗാനമേള, മിമിക്സ് പരേഡ്, അംഗ ങ്ങൾ അവതരി പ്പിക്കുന്ന വിവിധ കലാ പരി പാടി കളും അരങ്ങേറും.
വിവരങ്ങൾക്ക്: 055 84 69 171.