സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുലം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

May 1st, 2017

അജ്മാന്‍ : ലോകത്ത് സമാധാനവും സുരക്ഷിത ത്വവും നില നിര്‍ത്തുവാന്‍ ധാര്‍മ്മിക ബോധ മുള്ള ഒരു സമൂഹ ത്തിന്റെ നില നില്‍പ് അനിവാര്യ മാണ് എന്നും അത്തരം ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുല മാണ് എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

അജ്മാന്‍ നാസര്‍ സുവൈദി മദ്രസ്സ യുടെ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങ്ളുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ്, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, അലി മൗലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, ഷാജഹാന്‍, അലവി ക്കുട്ടി ഫൈസി, സൂപ്പി പാതിരി പ്പറ്റ, മജീദ് പന്തല്ലൂര്‍, അബ്ദുള്ള ചേലേരി, ബഷീര്‍ മൗലവി അടിമാലി, താഹിര്‍ തങ്ങള്‍, നിസാര്‍, ഹമീദ് തങ്ങള്‍, റസാഖ് വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റ് യഹ്യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാ യില്‍ ഹാജി അഴിയൂര്‍ സ്വാഗതവും അഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സര്‍ഗ്ഗ സമീക്ഷ കെ. എം. സി. സി.യിൽ

April 28th, 2017

dubai-kmcc-logo-big-epathram
ദുബായ് : അല്‍ ബറാഹ കെ. എം. സി. സി. ഹാളില്‍  ഏപ്രില്‍ 28 വെള്ളി യാഴ്ച വൈകുന്നേരം ആറര മണിക്ക് ദുബായ് കെ. എം. സി. സി. സര്‍ഗ്ഗ ധാര  സംഘടി പ്പിക്കുന്ന ‘സര്‍ഗ്ഗ സമീക്ഷ’ യില്‍ ബഷീര്‍ മൂളി വയലിന്റെ പുസ്തക പ്രകാശനം നടക്കും. ദീപ ചിറയിൽ പുസ്തകം പരി ചയപ്പെ ടുത്തും.

ഷാർജ ടെലിവിഷൻ സംഘടിപ്പിച്ച അറബിക് ഗാന റിയാലിറ്റി ഷോ ‘മുർഷിദ് ഷാർജ’ ജേതാവ് മീനാക്ഷി ജയകുമാറിനെ സർഗ്ഗ ധാര ആദരിക്കും.

ദേശീയ ദിന പരിപാടി യിൽ മാപ്പിള പ്പാട്ടു രചനയിൽ ഒന്നാം സ്ഥാനം നേടിയ നസറുദ്ധീൻ മണ്ണാർകാടിന്റെ രചന അടിസ്ഥാന മാക്കി നടത്തിയ മത്സര വിജയി കൾക്ക് സമ്മാന ദാനം, നാട്ടിലേക്ക് സ്ഥലം മാറി പ്പോകുന്ന ജേർണലിസ്റ്റു കളായ ഫൈസൽ ബിൻ അഹമ്മദ്, രഹ്ന ഫൈസൽ എന്നിവർക്ക് യാത്ര യയപ്പു നൽകും. ചടങ്ങിൽ സാംസ്കാരിക സാമൂഹ്യ പ്രവർ ത്തകർ സംബന്ധിക്കും

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ ശ്രദ്ധേയമായി

April 26th, 2017

logo-food-kalavara-social-media-group-ePathram
അബുദാബി : ഭക്ഷണ പ്രിയരുടെ കൂട്ടായ്മ യായ ഫുഡ് കലവറ ഫുഡ് ഫെസ്റ്റ് 2017 എന്ന പേരിൽ അബു ദാബി സഫ്രാൻ പാർക്കിൽ കുടുംബ സംഗ മവും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. നൂറിൽ പരം വ്യത്യസ്ത വിഭവ ങ്ങൾ ഒരുക്കി യാണ് ഫുഡ് കലവറ യിൽ അംഗങ്ങൾ ഭക്ഷ്യ മേള സംഘടി പ്പിച്ചത്.

വ്യത്യസ്ത മായ പലഹാര ങ്ങളും ഭക്ഷ്യ വിഭവ ങ്ങളാലും സമ്പന്ന മായിരുന്നു രുചി വൈവിധ്യ ങ്ങളുടെ കലവറ യായിരുന്ന ഫുഡ് ഫെസ്റ്റ്. കേരള ത്തിലെ വിവിധ ജില്ല കളിലെ രുചി വൈവിധ്യങ്ങൾ ഒരു കുട ക്കീഴിൽ തയ്യാ റാക്കു കയും അത് മറ്റു ള്ളവർക്ക് പകർന്നു നൽകുക യു മാണ് ഫുഡ് കലവറ കൂട്ടായ്‌മ യിലെ ഭക്ഷണ പ്രേമി കളായ അംഗങ്ങൾ.

ചിക്കൻ, മട്ടൻ, ബീഫ്, സ്നാക്സ് എന്നി ങ്ങനെ നാല് വിഭാഗ ങ്ങളി ലായി ട്ടായി രുന്നു പാചക മത്സരം സംഘടി പ്പിച്ചത്. കേരളത്തിന്റെ അറുപ തോളം തനതു വിഭവങ്ങൾ ഒത്തു കൂടിയവർക്കു നാവിൽ കൊതിയൂറുന്ന വിഭവ ങ്ങളായി. ഫുഡ് കലവറയിലെ അമ്പതു പേരാണ് മത്സര ത്തിൽ പങ്കെടു ത്തത്.

food-kalavara-food-fest-2017-family-gathering-ePathram

ഫുഡ് കലവറ ചെയർമാൻ ഗഫൂർ കൊടക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് കെ. വി. സെയ്തു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. ഫിറോസ് ഭാവി പ്രവർത്തന ങ്ങളെ കുറിച്ചു വിശദീകരിച്ചു. ഷജീർ, ഫിർ ദൗസ്, ലത്തീഫ്. സുബിന ഗഫൂർ, ഷൈമ ലത്തീഫ്, റജുല സൈനുദ്ധീൻ, ജസ്‌ന ഗഫൂർ എന്നി വർ സംസാരിച്ചു.

മാധ്യമ പ്രവർത്തകരായ പി. എം. അബ്‌ദുൾ റഹ്മാൻ, സമീർ കല്ലറ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. റമദാനിൽ ഉൾപ്പടെ അർഹി ക്കുന്നവർക്ക് ഭക്ഷണ വിതരണം ഉൾപ്പടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കായി തയ്യാറെടു ക്കുക യാണ് ഫുഡ് കലവറ അംഗങ്ങൾ.

വീട്ടമ്മമാരും കുട്ടി കളു മായി ഇരു നൂറോളം പേര് സംബന്ധിച്ച ഫുഡ് ഫെസ്റ്റ് 2017ന്റെ ഭാഗ മായി വിവിധ കലാ – കായിക മല്സരങ്ങളും കൂടെ ചേർന്ന പ്പോൾ രുചി ക്കൂട്ടുകൾക്കു കൂടുതൽ നിറപ്പകിട്ടേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇലവന്‍സ് അബുദാബി ക്രിക്കറ്റ് ടൂർണ്ണ മെന്റ് : ഫ്രൈഡേ ചാര്‍ജേ ഴ്‌സ് ജേതാക്കളായി

April 26th, 2017

elevens-abudhabi-challengers-trophy-2017-ePathram

അബുദാബി : ഇലവന്‍സ് അബുദാബി സംഘടിപ്പിച്ച ‘ചലഞ്ചേഴ്‌സ് ട്രോഫി’ ക്രിക്കറ്റ് ടൂർണ്ണ മെന്റിൽ ഫ്രൈഡേ ചാര്‍ജേ ഴ്‌സ് ജേതാക്ക ളായി. യംഗ് ഇന്ത്യന്‍ ടീം റണ്ണേഴ്‌സ് അപ്പ് കപ്പു നേടി. അബു ദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിലാണ് കായിക പ്രേമി കളിൽ ആവേശ മായി വാശി യേറിയ മത്സരം നടന്നത്.

യു. എ. ഇ. യിലെ 12 ടീമു കളാണ് കളിക്കള ത്തിലിറ ങ്ങിയത്. അഞ്ചോവര്‍ വീത മുള്ള 11 മത്സര ങ്ങളാണ്’ചലഞ്ചേഴ്‌സ് ട്രോഫി’ ടൂർണ്ണ മെന്റിൽ ഉണ്ടായി രുന്നത്

team-challengers-trophy-cricket-tournament-2017-ePathram

ജേതാക്കൾക്ക് ട്രോഫിയും ആറായിരം ദിർഹം ക്യാഷ് പ്രൈസും, രണ്ടാം സ്ഥാന ക്കാർക്ക് ട്രോഫിയും മൂവായിരം ദിർഹം ക്യാഷ് പ്രൈസും വിവിധ ഇന ങ്ങളി ലായി വ്യക്തി ഗത മെഡലു കളും സമ്മാനിച്ചു.

winners-challengers-trophy-cricket-tournament-2017-ePathram

വിജയി കൾക്ക് ഇന്ത്യൻ എംബസ്സി യിലെ ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാർ, രാജീവ്‌ കോടമ്പള്ളി, കെ. കെ. മൊയ്തീൻ കോയ, ഇലവന്‍സ് അബു ദാബി പ്രസിഡന്റ് ഷാജി പുഷ്‌പാംഗദൻ, ആശാ പി. നായർ എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വ ഹിച്ചു.

യു. എ. ഇ. യുടെ എല്ലാ എമി റേറ്റു കളില്‍ നിന്നു മായി വിവിധ രാജ്യ ക്കാരായ കായിക പ്രേമി കള്‍ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തി യിരുന്നു. ആഫ്രിക്കന്‍ വംശജരുടെ സാംബാ നൃത്തം ടൂര്‍ണ്ണ മെന്റിനു താള ക്കൊഴു പ്പേകി.

ടൂര്‍ണ്ണ മെന്റിന്റെ ഭാഗ മായി യൂണി വേഴ്സല്‍ ആശു പത്രി സൗജന്യ രക്ത പരിശോധന അടക്കമുള്ള മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുടുംബ സംഗമം സംഘടിപ്പിച്ചു

April 25th, 2017

അബുദാബി : പയ്യന്നൂർ കടന്നപ്പള്ളി പാറോൽതറവാട് കുടും ബാംഗ ങ്ങ ളായ പ്രവാസി കളുടെ കുടുംബ കൂട്ടായ്മ അബു ദാബി ഖാലി ദിയ പാർക്കിൽ കുടുംബ സംഗമം സംഘടി പ്പിച്ചു. വിവിധ എമി റേറ്റു കളിൽ നിന്നു മായി നിര വധി പേർ സംബന്ധിച്ചു. കുട്ടി കൾ ക്കും മുതിർന്ന വർക്കു മായി വിവിധ കലാ കായിക മത്സങ്ങൾ ഒരുക്കി യിരുന്നു. ഷാഫി പാറോൽ, ഷംസുദ്ദീൻ, ഷഹ ബാസ്, മമ്മു പാറോൽ, ഷബാൻ തുടങ്ങി യവർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അന്താരാഷ്​ട്ര പുസ്​തകോത്സവം : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ‘ഗൾഫ് സത്യ ധാര’ പവലിയൻ
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് – സൂര്യ ഇൻ സൈറ്റ് നൃത്ത നാടക മേള »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine