ഭരത് മുരളി നാടകോത്സവം : ഡിസംബർ 26 നു ഔപചാരിക ഉദ്ഘാടനം

December 20th, 2016

actor-bharath-murali-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിനു ഡിസംബര്‍ 26 തിങ്കളാഴ്ച തിരശ്ശീല ഉയരും. രാത്രി 8:30 നു കെ. എസ്. സി. അങ്കണ ത്തില്‍ നടക്കുന്ന സാംസ്കാ രിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വെങ്ങര ‘നാടകോത്സവം 2016’ ഉദ്ഘാടനം ചെയ്യും.

അന്തരിച്ച നടന്‍ മുരളിയുടെ സ്മരണാര്‍ത്ഥം സംഘടി പ്പി ക്കുന്ന ഈ  നാടകോത്സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള 12 നാടക ങ്ങള്‍ അവതരി പ്പിക്കും.

2016 ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. ജനുവരി 12 വരെ നടക്കുന്ന നാടകോ ത്സവ ത്തില്‍ കേരള ത്തിലേയും യു. എ. ഇ. യി ലേയും പ്രമുഖ നാടക – സിനിമാ പ്രവര്‍ത്ത കരുടെ സംവി ധാന ത്തിലാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.

2017 ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം.

പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവരാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താക്കൾ.

വിവിധ വിഭാഗ ങ്ങളിലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.

വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

December 19th, 2016

mr-isc-2016-shaheen-zayed-al-muhairy-ePathram.jpg
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിച്ച ശരീര സൗന്ദര്യ മത്സര ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി യെ “മിസ്റ്റര്‍ ഐ. എസ്. സി.” യായി തെരഞ്ഞെടുത്തു.

ഭാര ത്തിന്റെ അടി സ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സരം നടന്നത്. 60 – 70 കിലോ ഗ്രാം, 70 – 80 കിലോ ഗ്രാം, 80 – 90 കിലോ ഗ്രാം, 90 കിലോ ഗ്രാമി നു മുകളില്‍ എന്നീ വിഭാഗ ങ്ങളി ലായി വിവിധ രാജ്യക്കാ രായ എഴുപ തോളം പേര്‍ പങ്കെടുത്തു.

70 കിലോ വിഭാഗ ത്തില്‍ ബംഗ്ളാ ദേശു കാര നായ റോബിന്‍ ഖാന്‍, 80 കിലോ വിഭാഗ ത്തില്‍ ഇന്ത്യാ ക്കാര നായ മുഹമ്മദ് നിഷാദ്, 90 കിലോ വിഭാഗ ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി, 90 കിലോ ഗ്രാമി നു മുകളില്‍ കെമോറോസ് സ്വദേശി വലീദ് അഹ്മദ് ബഹാദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

നാലു വിഭാഗ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ ത്ഥിക ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യാണ് ഷഹീൻ സായിദ് അല്‍ മുഹൈരി മിസ്റ്റര്‍ ഐ. എസ്. സി. പട്ടം കരസ്ഥ മാക്കിയത്.

ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ മിസ് യൂണി വേഴ്‌സ് ഫന്നി അല്‍ സറൂണി ചാമ്പ്യന്‍ പട്ടം ചാര്‍ത്തി. ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാര്‍, പ്രകാശ് തമ്പി എന്നി വർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭവൻസ് ഏഴാം വാർഷികം അരങ്ങേറി

December 17th, 2016

അബുദാബി : ഭാരതീയ വിദ്യാഭവൻ പ്രൈവറ്റ് ഇന്റർ നാഷണൽ സ്കൂൾ ഏഴാ മത് വാർഷിക ദിന ആഘോഷം വൈവിദ്ധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.

മുസ്സഫ യിലെ ഭവൻസ് രാം മഞ്ച് ആഡി റ്റോറി യത്തിൽ നടന്ന ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ ചെയർ മാൻ എൻ. കെ. രാമ ചന്ദ്ര മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടർ സൂരജ് രാമ ചന്ദ്ര മേനോൻ, പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ കെ. ടി. നന്ദ കുമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. പ്രിൻസിപ്പൽ ഗിരിജാ ബൈജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശ ഭക്തി ഗാനാവതരണം, ഭവൻസ് കൊയർ, വിവിധ സംസ്ഥാന ങ്ങളിലെ തനതു സാംസ്കാരിക കലാ പരി പാടി കള്‍ കോര്‍ത്തി ണക്കി വിദ്യാര്‍ത്ഥി കള്‍ അവ തരി പ്പി ച്ച നൃത്ത നൃത്യ ങ്ങളും ഫോക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഡാൻഡിയ ഡാൻസ്, കഥക്, വിവിധ ശാസ്ത്രീയ നൃത്ത ങ്ങൾ തുടങ്ങിയ വർണ്ണാഭമായ കലാ പരിപാടി കളും അര ങ്ങേറി.

അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അടക്കം നൂറു കണ ക്കിന് പേർ ആഘോഷ പരി പാടി കളിൽ പങ്കെടുത്തു.

* അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു

* ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു

* സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബി യില്‍

ഭവൻസ് സ്കൂൾ അഞ്ചാം വാർഷിക ആഘോഷം മുസ്സഫയിൽ

* ഭവൻസ്  അഞ്ചാം വാർഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്

December 17th, 2016

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവ ൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2017 ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ചു നടത്തുവാൻ തീരു മാനി ച്ചതായി സംഘാ ടകർ അറി യിച്ചു.

അബുദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ടൂർണ്ണ മെന്റിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ ഫുട്‍ബോൾ ടീമു കൾ മാറ്റുരക്കും.

കഴിഞ്ഞ വർഷത്തെ മത്സര ത്തിൽ 16 ടീമുകളാണ് കളി ക്കള ത്തിൽ ഇറങ്ങിയത്. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷന് ബന്ധപ്പെടുക : 055 71 83 430 (ഷംസുദ്ധീൻ), 055 20 980 66 (സൗഫീദ്).

eMail : soufeedsoufi at gmail dot com

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാള കവിതാ മത്സരം : പ്രവാസ ലോകത്തെ എഴുത്തു കാർക്കും അവസരം

December 16th, 2016

logo-malayala-bhasha-pada-shala-ePathram.jpg
അബുദാബി : പയ്യന്നൂർ മലയാള ഭാഷാ പാഠ ശാല സംഘടി പ്പിക്കുന്ന മലയാള കവിതാ രചനാ മത്സര ത്തിൽ പ്രവാസ ലോകത്തെ എഴുത്തു കാർക്കും അവസരം ലഭിക്കും എന്ന് സംഘാടകർ അറിയിച്ചു. യു. എ. ഇ. അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ നിന്നും നിരവധി പേരാണ് ഇതിന്റെ വിശദ വിവരങ്ങൾ അന്വേഷിച്ചു വിളിക്കുന്നത്.

അന്തർ ദേശീയ തല ത്തിലാണ് മലയാള കവിതാ രചനാ മത്സരം സംഘടി പ്പിക്കുന്നത് എന്നത് കൊണ്ട് ലോക ത്തിന്റെ ഏതു ഭാഗത്തു നിന്നു ള്ള വർക്കും കവിതാ രചനാ മത്സരത്തിൽ പങ്കെ ടുക്കാം.

ലോകം മുഴുവൻ പരന്നു കിടക്കുന്ന മലയാളി കളും അവരുടെ കൂട്ട ത്തിലെ കവികളെ കണ്ടെത്തുവാനും അവരെ ഒരു വേദി യിൽ അണി നിരത്താനു മുള്ള ശ്രമത്തിന്റെ ഭാഗ മായാണ് മലയാള ഭാഷാ പാഠ ശാല ഇത്തര ത്തിലുള്ള ഒരു മത്സരം നടത്തുന്നത് എന്നും സംഘാടകർ അറി യിച്ചു.

എഴുത്തുകാരെ കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങിയ ബയോ ഡാറ്റ സഹിതം രചനകൾ 2016 ഡിസംബർ 30 ന്‌ മുൻപായി അയക്കേ ണ്ടതാണ്.

വിലാസം
ടി. പി. ഭാസ്കര പൊതുവാൾ,
ഡയറക്ടർ,
മലയാള ഭാഷ പാഠശാല,
അന്നൂർ പി. ഓ,
കണ്ണൂർ – 670 332.
ഫോൺ +91 85 47 22 94 21

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി
Next »Next Page » ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന് »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine