വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു

December 11th, 2016

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വഖഫ് ഡെവലപ്‌മെന്റ് കോര്‍പ്പ റേഷന്‍ ലിമിറ്റഡിന്റെ അഡീഷണല്‍ ഡയറ ക്ട റായി പ്രമുഖ പ്രവാസി വ്യവ സായിയും ലുലു ഇന്റർനാഷണൽ എക്സ് ചേഞ്ച് മേധാവി യുമായ അദീബ് അഹ്മദ് തെര ഞ്ഞെടു ക്കപ്പെട്ടു.

ഇന്ത്യയില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപന ങ്ങള്‍ പരി പാലി ക്കുകയും ഇവയില്‍ നിന്നുള്ള വരു മാനം മുസ്ലിം സമൂഹ ത്തിന്റെ വിവിധ ക്ഷേമ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോഗി ക്കുക യു മാണ് ബോര്‍ഡിന്റെ പ്രധാന ചുമതല.

ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍, ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് എം. ഡി., ടേബിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമത ല കളാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാ രങ്ങള്‍ ഉമ്മന്‍ചാണ്ടി സമ്മാനിച്ചു

December 11th, 2016

veekshanam-forum-sheikh-zayed-merit-award-2016-ePathram
അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, അബുദാബി മലയാളി സമാജ ത്തിൽ സംഘടി പ്പിച്ച ചട ങ്ങിൽ ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുര സ്‌കാര ങ്ങള്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു.

കേരള, സി. ബി. എസ്. സി. വിഭാഗ ങ്ങളില്‍ നിന്നായി എമിറേറ്റിലെ വിവിധ ഇന്ത്യൻ സ്‌കൂളു കളില്‍ നിന്നും 10, 12 ക്‌ളാസ്സു കളിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച 235 വിദ്യാര്‍ ത്ഥി കൾക്കാണ് ശൈഖ് സായിദ് സ്മാരക വിദ്യാ ഭ്യാസ പുരസ്‌കാര ങ്ങള്‍ സമ്മാനിച്ചത്.

indira-gandhi-veekshanam-forum-sheikh-zayed-merit-award-2016-ePathram

മലയാള ഭാഷയെ പ്രോത്സാഹി പ്പിക്കു ന്നതി ന്റെ ഭാഗ മായി മലയാള ത്തില്‍ എ പ്ലസ്, എ വണ്‍ കരസ്ഥ മാക്കിയ എല്ലാ വിദ്യാര്‍ത്ഥി കള്‍ ക്കും മെഡലുകൾ സമ്മാ നിച്ചു.

ചടങ്ങിൽ അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സ്‌കൂൾ പ്രിസിപ്പൽമാരും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥി കളും അടക്കം നിര വധി ആളുകൾ പങ്കെടുത്തു.

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് എന്‍. പി. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ് സ്വാഗതവും ഫോറം വനിതാ വിഭാഗം സെക്രട്ടറി സുഹറ കുഞ്ഞ ഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ

December 9th, 2016

ummen-chandi-visit-sheikh-zayed-grand-masjid-ePathram
അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അബുദാബി യിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു.

former-cheif-minister-of-kerala-ummen-chandi-visit-sheikh-zayed-grand-masjid-ePathram.jpg

യു. എ. ഇ. യിൽ നിരവധി തവണ അദ്ദേഹം വന്നിരുന്നു എങ്കിലും ആദ്യ മായി ട്ടാണ് ഗ്രാന്റ് മസ്ജിദ് സന്ദർശി ക്കുന്നത്. തന്റെ ഒത്തിരി നാളായിട്ടുള്ള ആഗ്രഹ മായി രുന്നു ഇവിടം സന്ദർശിക്കുക എന്നത്.

എന്നാൽ ഇപ്പോഴാണ് അതിനു അവസരം ഒത്തു വന്നത് എന്നും അനേക ലക്ഷം പേരുടെ സന്ദർശന കേന്ദ്രമായ ഇവിടെ എത്തി ച്ചേരാനും ഈ മസ്‌ജിദിന്റെ ചരിത്ര പശ്ചാത്തലം മനസ്സി ലാക്കു വാനും സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അദ്ദേഹത്തെ അനുഗമിച്ച മാധ്യമ പ്രവർ ത്തക രോട് ഉമ്മൻ ചാണ്ടി പറഞ്ഞു.

oommen-chandi-visit-sheikh-zayed-grand-masjid-with-incas-leaders-ePathram

അബുദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് എൻ. പി. മുഹമ്മദാലി, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അബൂ ബക്കർ മേലേതിൽ, ഷുക്കൂര്‍ ചാവക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവത്ര, സി. എം. അബ്ദുല്‍ കരീം തുടങ്ങിയ വരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

ഡിസംബർ 12 വെള്ളി യാഴ്ച രാത്രി ഏഴര മണിക്ക് അബു ദാബി മലയാളീ സമാജ ത്തിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം നടത്തുന്ന വിദ്യാഭ്യാസ അവാർഡ് ദാന ചട ങ്ങിൽ പങ്കെടുത്ത ശേഷം ഉമ്മൻ ചാണ്ടി നാട്ടി ലേക്ക് മടങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി ചുമതല യേറ്റു

December 8th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി ചുമതലയേറ്റു.

യു. എ. ഇ. വിദേശ കാര്യ മന്താലയം അണ്ടര്‍ സിക്രട്ടറി മുഹമ്മദ് മിര്‍ അല്‍ റൈസിക്ക് അധികാര പത്രം കൈ മാറി യാണ് അംബാസിഡര്‍ ചുമതല യേറ്റത്. മലയാളി യായ ടി. പി. സീതാറാം വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നസീർ രാമന്തളിയെ ആദരിച്ചു

December 7th, 2016

islamic-center-special-award-naseer-ramanthali-ePathram.jpg

അബുദാബി : കലാ രംഗത്ത് നൽകി വരുന്ന സേവന ങ്ങളെ  മാനിച്ച് ചിത്ര കാരനും കാർട്ടൂണി സ്റ്റു മായ നസീർ രാമന്തളി യെ ആദരിച്ചു.

നാല്പത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടി പ്പിച്ച പരി പാടി യിൽ വെച്ചാ യിരുന്നു നസീർ രാമന്തളിയെ ആദരി ച്ചത്.

യു. എ. ഇ. യുടെ പൗരാണിക സംസ്കാരം ചിത്രീ കരി ക്കുന്ന സ്റ്റേജ്, ഈ ചടങ്ങിനു വേണ്ടി ഒരുക്കി യതും നസീര്‍ രാമന്തളി തന്നെ യായിരുന്നു.

എം. പി. അബ്ദു സമദ് സമദാനി മെമൊന്റോ നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികളും അബു ദാബി സ്റ്റേറ്റ് കെ. എം. സി. സി. സാരഥികളും ചടങ്ങിൽ സംബ ന്ധിച്ചു.

ദുബായ് കെ. എം. സി. സി. നടത്തിയ സംസ്ഥാന കലോ ത്സവ ത്തിൽ ‘കലാ പ്രതിഭ’ അടക്കം നിരവധി  പുര സ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിന്‍ വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച്
Next »Next Page » മലയാള കവിതാ മത്സരം സംഘടി പ്പിക്കുന്നു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine