എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രുടെ വേദന കളുമായി ‘അമീബ’ അബുദാബിയില്‍

November 18th, 2015

amoeba-film-by-direector-manoj-kana-ePathram
അബുദാബി : കീടനാശിനി പ്രയോഗ ങ്ങളുടെ ഭവിഷ്യത്തു കളെ കുറിച്ച് സാധാരണ ജന ങ്ങള്‍ക്ക്‌ ബോധ വല്കരണം നടത്തു ന്നതിനു വേണ്ടി, കാസര്‍ ഗോഡ് ജില്ല യിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത രുടെ ദുരന്ത ങ്ങളുടെ പശ്ചാത്തല ത്തില്‍ ഒരുക്കിയ ‘അമീബ’ എന്ന സിനിമ യുടെ ആദ്യ പ്രദര്‍ശനം നവംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സിനിമ യുടെ സംവിധായകന്‍ മനോജ്‌ കാന വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഒരു നാടിനെ എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത തിന്‍െറയും ഇന്നും തുടരുന്ന ദുരിത ങ്ങളുടെയും കഥ ഒരു കുടംബ ത്തിന്‍െറ പശ്ചാത്തല ത്തിലാണ് പറയുന്നത്. 53 ലക്ഷം രൂപ ചെല വില്‍ ജനകീയ സഹകരണ ത്തോടെ നിര്‍മ്മിച്ച അമീബ യുടെ ദൈര്‍ഘ്യം 105 മിനിട്ട് ആയിരിക്കും.

ജനുവരി യില്‍ കേരള ത്തില്‍ റിലീസ് ചെയ്യുന്ന ‘അമീബ’ എന്ന ചിത്ര  ത്തിന്‍െറ ജനകീയ പ്രദര്‍ശന ങ്ങളും ഉദ്ദേശി ക്കുന്ന തായും ചിത്ര ത്തിന്റെ പ്രദര്‍ശന ത്തിലൂടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായി ക്കാന്‍ പദ്ധതി ഉണ്ടെന്നും ‘ചായില്യം’ എന്ന ആദ്യ ചിത്ര ത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ മനോജ് കാന പറഞ്ഞു.

amoeba-director-manoj-kana-tk-shabu-ePathram

കോഴിക്കോട് നേര് കള്‍ച്ചറല്‍ സൊസൈറ്റി നിര്‍മ്മിച്ച ചിത്ര ത്തില്‍ ആത്മീയ, അനു മോള്‍, ഇന്ദ്രന്‍സ്, അനൂപ്‌ ചന്ദ്രന്‍, അനീഷ് ജി. മേനോന്‍, ബാബു അന്നൂര്‍, പ്രവാസി കലാ കാര ന്മാ രായ കെ. കെ. മൊയ്തീന്‍ കോയ. ടി. കെ. ഷാബു എന്നിവ രോടൊപ്പം നിരവധി നാടക പ്രവര്‍ത്തകരും അഭിനയിക്കുന്നു. രണ്ട് എന്‍ഡോ സള്‍ഫാന്‍ ഇര കളും പ്രാധാന വേഷ ങ്ങള്‍ ചെയ്തി ട്ടുണ്ട്.

ചിത്രത്തിന്റെ പ്രദര്‍ശനത്തെ ക്കുറിച്ചു വിശദീ കരിക്കാന്‍ അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ തിരക്കഥാ കൃത്തും സംവിധാ യകനു മായ മനോജ് കാന യോടൊപ്പം കെ. എസ്. സി. ജനറല്‍  സെക്രട്ടറി മധു പരവൂര്‍, ടി. കെ. ഷാബു എന്നിവരും സംബന്ധിച്ചു.

* മനോജ്‌ കാനയുടെ ഏകാഭിനയ നാടകം

ePathram theatre archive

* ePathram archive

* ചായില്യം അബുദാബിയില്‍

- pma

വായിക്കുക: , ,

Comments Off on എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രുടെ വേദന കളുമായി ‘അമീബ’ അബുദാബിയില്‍

സെന്റ് ജോർജ്ജ്‌ കത്തീഡ്രൽ കൊയ്‌ത്തുൽസവം വെള്ളിയാഴ്‌ച

November 11th, 2015

st-george-church-harvest-fest-2015-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്‌സ് ദേവാലയ ത്തിലെ കൊയ്ത്തു ല്‍സവം നവംബര്‍ 13 വെള്ളിയാഴ്‌ച നടക്കും എന്ന് ഇടവക ഭാര വാഹികള്‍ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച പ്രഭാത പ്രാര്‍ത്ഥന യോടെ തുടക്കമാവുന്ന കൊയ്ത്തു ല്‍സവ ത്തിന്റെ ഔപചാരിക ഉല്‍ഘാ ടനം വൈകുന്നേരം നാലു മണിക്ക് നടക്കുന്ന പൊതു സമ്മേളന ത്തോടെ നടക്കും. ഇന്ത്യന്‍ എംബസ്സി ഫസ്‌റ്റ് സെക്രട്ടറി പവൻ കെ. റായ് സ്‌റ്റാളുകളുടെ ഉദ്‌ഘാടനം നിർവഹിക്കും. ബ്രന്മവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് തിരുമേനി മുഖ്യ അതിഥി ആയി രിക്കും.

പള്ളി അങ്കണ ത്തില്‍ ഒരുക്കുന്ന എഴുപതോളം സ്റ്റാളു കളിലായി നാടന്‍ ഭക്ഷണ വിഭവ ങ്ങള്‍, പരമ്പരാഗത നസ്രാണി പലഹാര ങ്ങള്‍, പലതരം പായസം, ബിരിയാണി, കുട്ടനാടൻ ഭക്ഷ്യ വിഭവ ങ്ങൾ എന്നിവ യും കരകൗശല വസ്‌തുക്കൾ, ഔഷധ ച്ചെടി കൾ, ഗെയിം ഷോ, നറുക്കെടുപ്പുകള്‍ തുടങ്ങിയവ ഉണ്ടാവും.

വിവിധ മത വിഭാഗ ത്തിലുള്ള കുടുംബ ങ്ങളുടെ വാർഷിക സംഗമം ആയി മാറുന്ന കൊയ്‌ത്തുൽസവ ത്തിൽ സൺഡേ സ്‌കൂൾ വിദ്യാർത്ഥി കളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടി കളും ശിങ്കാരി മേളവും അര ങ്ങേറും.

ബ്രന്മവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ്, ഇടവക വികാരി എം. സി. മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാദര്‍ ഷാജൻ വർഗീസ്, സെക്രട്ടറി സ്‌റ്റീഫൻ മല്ലേൽ, ട്രസ്‌റ്റി എ. ജെ. ജോയിക്കുട്ടി, ജോയിന്റ് കൺവീനർമാരായ റജി സി. ഉലഹന്നാൻ, ജോൺ ഐപ്പ് തുടങ്ങിയവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on സെന്റ് ജോർജ്ജ്‌ കത്തീഡ്രൽ കൊയ്‌ത്തുൽസവം വെള്ളിയാഴ്‌ച

ഫിലിം ഇവന്റ് കലാകാരന്മാരെ ആദരിച്ചു

November 9th, 2015

അബുദാബി : ഫിലിം ഇവന്റ് യു. എ. ഇ. എന്ന കൂട്ടായ്മ, അബുദാബി യില്‍ സംഘടിപ്പിച്ച കുടുംബ സംഗമ ത്തില്‍ പുരസ്കാര ജേതാക്ക ളായ അംഗ ങ്ങളെ ആദരിച്ചു. പി. ഗോവിന്ദ പ്പിള്ള യുടെ സ്മരണാര്‍ത്ഥം അല്‍ ഐന്‍ മലയാളി സമാജം നടത്തിയ തെരുവ് നാടക മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ ‘ജല മുറിവുകള്‍’ എന്ന നാടകം ഒരുക്കിയ ഫിലിം ഇവന്റ്സ് കലാകാരന്മാരെ യാണ് കുടുംബ സംഗമ ത്തില്‍ ആദരിച്ചത്.

മികച്ച സംവിധായകര്‍ ബിജു കിഴക്ക നേല, വിനോദ് പട്ടുവം, മികച്ച നടി യായി തെരഞ്ഞെടുത്ത സൗമ്യ സജീവ്‌ അടക്കം നാടക ത്തിലെ അഭി നേതാ ക്കള്‍ക്കും പിന്നണി പ്രവര്‍ത്ത കര്‍ക്കും മെമെന്റോ സമ്മാനിച്ചു. അബു ദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അജ്മല്‍, നാടക പ്രവര്‍ത്ത കന്‍ വക്കം ജയലാല്‍, അഭിനേത്രി ദീപ തുടങ്ങിയവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.

സമാജം ട്രഷറര്‍ ഫസലുദ്ധീന്‍, കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ മീഡിയ അബുദാബി ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഫിലിം ഇവന്റ് ദുബായ് കോ – ഓര്‍ഡി നേറ്റര്‍ ഗോപന്‍ മാവേലിക്കര തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു ആശംസ കള്‍ നേര്‍ന്നു.

ഫിലിം ഇവന്റ്സ് പ്രസിഡന്റ് അമീര്‍ കലാഭവന്‍, ജനറല്‍ സെക്രട്ടറി സാഹില്‍ ഹാരിസ്, ട്രഷറര്‍ സക്കീര്‍ അമ്പലത്ത് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. അംഗ ങ്ങളു ടെയും കുട്ടികളുടെയും കവിതാലാപനം, മിമിക്രി, ഗാനമേള, നൃത്ത നൃത്യങ്ങള്‍ തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on ഫിലിം ഇവന്റ് കലാകാരന്മാരെ ആദരിച്ചു

കേരളം എങ്ങോട്ട് : കാസ്രോട്ടാര്‍ രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി

November 6th, 2015

election-epathram അബുദാബി : കാസര്‍ ഗോഡ് നിവാസി കളുടെ കൂട്ടായ്മ ‘കാസ്രോട്ടാര്‍’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിൽ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയ മായി.

‘കേരളം എങ്ങോട്ട്’ എന്ന വിഷയ ത്തില്‍ നടന്ന സംവാദ ത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍ തങ്ങളുടെ വാദ ങ്ങള്‍ നിരത്തി. കാസര്‍ ഗോഡിന്റെ വികസന കാര്യ ത്തില്‍ പരസ്പരം പഴി ചാരുന്ന വര്‍ പിന്നോക്ക ജില്ല യുടെ വികസന കാര്യ ത്തില്‍ ഒന്നിക്കണം എന്ന പൊതു ധാരണ യിലാണ് സംവാദം അവസാനിച്ചത്.

ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു .

കാസര്‍ഗോഡ്‌ ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി, കെ. എം. സി. സി. സംസ്ഥാന ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ജില്ല യിലെ വിവിധ സംഘടന കളെ പ്രതിനിധീകരിച്ച് ബാബു രാജ് (സി. പി. എം), വിനയ ചന്ദ്രന്‍ (സി. പി. ഐ), പി. കെ. അഹമ്മദ്, അനീസ് മുഹമ്മദ് (കെ. എം. സി. സി), ഗഫൂര്‍ ഹാജി (ഐ. എം. സി. സി), ടി. എം. ഹസ്സന്‍ (ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍),റഷീദ് കെ. വി. (ഇ. ഐ. എഫ്. എഫ്), സാബിര്‍ മാട്ടൂല്‍ (എസ്‌. കെ. എസ്. എസ്. എഫ്), മെഹര്‍ബാന്‍ കല്ലൂരാവി (യുത്ത് ഇന്ത്യ), സഹീര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ), സംസ്ഥാന കെ. എം. സി. സി. മീഡിയ കണ്‍വീനര്‍ റാഷിദ് ഇടത്തോട്, സിറാജ് അബുദാബി റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടം, പി. എം. ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.

ശമീം ബേക്കല്‍ സ്വാഗതവും മുഹമ്മദ് ആലംപാടി നന്ദിയും പറഞ്ഞു. വിഷയം അവതരി പ്പിച്ച് സംവാദം എ. മൊഗ്രാല്‍ പരിപാടി നിയന്ത്രിച്ചു.

- pma

വായിക്കുക: ,

Comments Off on കേരളം എങ്ങോട്ട് : കാസ്രോട്ടാര്‍ രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി

മലബാര്‍ ഗോള്‍ഡ് : കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

November 5th, 2015

malabar-gold-ambassador-kareena-kapoor-ePathram
അബുദാബി : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം അബു ദാബി യില്‍ തുറക്കുന്നു.

നവംബര്‍ 5 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഈ ഷോ റൂമിന്റെ ഉല്‍ഘാടനം, മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡര്‍ കൂടി യായ പ്രമുഖ ബോളിവുഡ് താരം കരീന കപൂര്‍ നിര്‍വ്വഹിക്കും.

100 ദശ ലക്ഷം ദിര്‍ഹം ചെലവില്‍ 10000 ചതുരശ്ര അടി വിസ്തീര്‍ ണ്ണ ത്തി ലാണ് 140 ആമത് ഷോറൂം അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറക്കുന്നത്. ലോകത്ത് എവിടെ യുമുള്ള സ്വര്‍ണ്ണ, വജ്ര, പേള്‍ ആഭരണ ങ്ങള്‍ ലഭിക്കുന്ന കേന്ദ്ര മാ യിരിക്കും ഹംദാനിലെ മലബാര്‍ ഷോറൂം എന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം. പി. അഹമ്മദ് വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. ഉപഭോക്താ ക്കള്‍ക്ക് അവരുടെ ഇഷ്ട മുള്ള ഡിസൈനില്‍ ആഭരണ ങ്ങള്‍ നിര്‍മിച്ചു നല്‍കും.

1993 ല്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡിന്റെ 22 ആം വാര്‍ഷിക ത്തിന്റെ ഭാഗ മായി ജി. സി. സി. യിലും ഇന്ത്യ യിലും മലേഷ്യ യിലു മായി ആറ് മാസ ത്തിനുള്ളില്‍ 22 ഷോറൂമു കള്‍ കൂടി  തുറക്കും എന്നും 46 കോടി ദിര്‍ഹം ഇതിനായി നിക്ഷേപം ഇറക്കിയതായും എം. പി. അഹമ്മദ് പറഞ്ഞു.

എല്ലാ രാജ്യ ക്കാര്‍ക്കും ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം പുതിയ ജ്വല്ലറി യില്‍ ലഭിക്കും എന്നും ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷംലാല്‍ അഹമ്മദ് പറഞ്ഞു.  സെയില്‍സില്‍ മാത്രം 31 രാജ്യ ങ്ങളില്‍ നിന്നുള്ള 90 ജീവന ക്കാരുണ്ട്. ഇത് ഉപഭോക്താ ക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ ഷോപ്പിം ഗിന് അവസരം ഒരുക്കും.

മിഡില്‍ ഈസ്റ്റി ല്‍ സ്വര്‍ണ്ണ ത്തിനായി ഏറ്റവും കൂടുതല്‍ തുക ചെല വിടുന്നത് അബൂദാബി യില്‍ ആണ്. ആയതിനാലാണ് ഏറ്റവും വലിയ ഷോറൂം ഇവിടെ തുടങ്ങുന്നത്. ലോക വിപണി മന്ദ ഗതി യില്‍ ആണെങ്കിലും യു. എ. ഇ. യിലെ തങ്ങളുടെ ശൃംഖല കളില്‍ മികച്ച വ്യാപാര മാണ് നടക്കുന്നത് എന്നും ഷാംലാല്‍ അഹമ്മദ് പറഞ്ഞു.

കോ ചെയര്‍മാന്‍ ഡോ. പി. എ. ഇബ്രാഹിം, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുല്‍ സലാം, കോര്‍പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ. ഫൈസല്‍ തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on മലബാര്‍ ഗോള്‍ഡ് : കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും


« Previous Page« Previous « കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം
Next »Next Page » ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷന്‍ നവംബര്‍ ഒന്‍പതിന് ആരംഭിക്കും »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine