അബുദാബി : ഇന്നലെ തുടക്കമായ മലയാളി സമാജ ത്തിന്റെ കേരളോ ൽസവം സാങ്കേതിക മായ ചില കാരണ ങ്ങളാല്‍ പകുതി വെച്ച് നിറുത്തി വെക്കുകയും മറ്റൊരു വേദി യിലേക്ക് മാറ്റി വെച്ചു എന്നും സമാജം ഭാര വാഹി കൾ അറിയിച്ചു.
സമാജം പ്രവർത്തന ങ്ങളുടെ ധന ശേഖരണാർത്ഥം സംഘടി പ്പിക്കുന്ന കേരളോ ൽസവം, അബുദാബി സാമൂഹിക കാര്യ മന്ത്രാലയ ത്തിന്റെ അംഗീ കാര ത്തോടെ യാണ് നടത്തുന്നത്.
വ്യാഴാഴ്ച വൈകു ന്നേരം ഏഴു മണിക്ക് കേരളോത്സവം ആരംഭി ക്കുകയും ഔപചാരിക ഉത്ഘാടന ത്തിനായി വേദി ഒരുങ്ങുകയും ചെയ്തു. അവസാന നിമിഷം പരിപാടി കൾ മാറ്റി വെച്ചു എന്ന് അറിയി പ്പുണ്ടായി.
സമാജ ത്തിനു സമീപ ത്തുള്ള സ്വദേശി കളുടെ നിര്‍ദ്ദേശ പ്രകാരം ശബ്‌ദ കോലാഹലം പാടില്ല എന്ന് അധികാരി കള്‍ അറിയിച്ച തിനാ ലാണ് കേരളോ ല്‍സവം നിറുത്തി വെച്ചത് എന്നും രണ്ടാഴ്‌ച യ്ക്കു ശേഷം വിപുല മായ പരിപാടി കളോടെ മറ്റൊരിട ത്ത് കേരളോ ല്‍സവം നടത്തും എന്നും ഭാരവാഹി കള്‍ അറിയിച്ചു.
നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ രായ കലാ കാരന്മാരുടെ പ്രകടന ങ്ങളും വിവിധ കൂട്ടായ്മ കളുടേയും സ്റ്റാളു കളും സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന തല്‍സമയ പാചക വു മാണ് പ്രധാന ആക ര്‍ഷക ഘടകങ്ങൾ.