അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ജനറൽ ബോഡി യോഗ വും 2016 – 2017 വർഷത്തെ കമ്മിറ്റി തെരഞ്ഞെടുപ്പും അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു.
പ്രസിഡന്റ് ജോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ വാർഷിക റിപ്പോർട്ടും ട്രഷറർ ടി. പി. ഗംഗാധരൻ വാർഷിക വരവ് ചെ ലവു കണക്കുകളും അവതരിപ്പിച്ചു.

ഇമ പ്രസിഡന്റ് അനില്‍ സി. ഇടിക്കുളയും ജന. സെക്രട്ടറി മുനീര്‍ പാണ്ഡ്യാല യും
തുടർന്ന് നടന്ന തെരഞ്ഞെടു പ്പിലൂടെ പുതിയ ഭാരവാഹി കളായി അനിൽ സി. ഇടിക്കുള (പ്രസിഡന്റ്) ടി. പി. ഗംഗാധരൻ (വൈസ് പ്രസിഡന്റ്), മുനീർ പാണ്ട്യാല (ജനറൽ സെക്രട്ടറി), ഹഫ് സൽ അഹമ്മദ് (ജോയിന്റ് സെക്രട്ടറി), സമീർ കല്ലറ (ട്രഷറർ) എന്നിവരെ തെര ഞ്ഞെടുത്തു.
വരണാധി കാരി മുഹമ്മദ് റഫീക്ക്, റസാക്ക് ഒരുമന യൂർ, സിബി കടവിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
റസാഖ് ഒരുമനയൂർ, ടി. എ. അബ്ദുൽസമദ്, അബ്ദുൽ റഹ്മാൻ മണ്ടായപ്പുറത്ത്, പി. സി. അഹമ്മദ് കുട്ടി, സിബി കടവിൽ, ആഗിൻ കീപ്പുറം, ജോണി തോമസ്, പി. എം. അബ്ദുൽ റഹ്മാൻ, റാഷിദ് പൂമാടം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഇമ യുടെ രക്ഷാധി കാരി യായി തുടരും