അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സോഷ്യൽ ഫോറം അബുദാബി, ജനുവരി 28 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് മുസ്സഫ യിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ ജവാന്മാരെ ആദരിക്കുന്നു.
തങ്ങളുടെ യുവത്വം രാജ്യ ത്തി നായി സമർപ്പി ക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന നിരവധി സൈനികർ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിലായി ജോലി ചെയുന്നു.
രാജ്യത്തിന് അകത്തും പുറത്തും ഏറെ വെല്ലു വിളി കൾ നേരിടുന്ന ഈ കാല ഘട്ടത്തിൽ, ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച ധീര ജവാ ന്മാരെ ആദരി ക്കുന്ന തിലൂടെ സൈനിക സേവന ത്തിന്റെ മഹത്വം പുതിയ തലമുറ യ്ക്ക് കൂടി പരിചയ പ്പെടുത്തു വാനും സാധിക്കും.
യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികർ അവരുടെ പേരു വിവരം ജനുവരി 25 നു മുമ്പായി 055 – 70 59 769, 050 – 81 34 310 എന്നീ നമ്പരു കളിൽ വിളിച്ച് അറി യിക്കണം എന്ന് സോഷ്യൽ ഫോറം അബുദാബി പ്രവർത്തകർ അറിയി ക്കുന്നു.
പരിപാടി യുടെ ഭാഗമായി കുട്ടി കൾക്കായി ദേശ ഭക്തി ഗാന മത്സരം, വിവിധ കലാ പരിപാടി കൾ എന്നിവയും ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.