അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റിന്റെ രണ്ടാം പാദ മല്‍സര മായ എലീറ്റ് സീരീസ് മല്‍സര ങ്ങളിലെ പുരുഷന്‍ മാരുടെ സിംഗിള്‍ സില്‍ ഇന്ത്യന്‍ താരം ഹര്‍ഷിത് അഗര്‍ വാള്‍ വിജയ കിരീടം ചൂടി.
തുടര്‍ച്ച യായ രണ്ടു സെറ്റു കളില്‍ 21- 11, 21-11 എന്ന സ്കോറിലാണ് ഹര്‍ഷിത് അഗര്‍ വാള്‍, യു. എ. ഇ. യില്‍ നിന്നു തന്നെ യുള്ള മുന്‍ വിജയി കൂടിയായ ഇന്തോ നേഷ്യ യുടെ ഇമാം ആദി കുസുമ യെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥ മാക്കിയത്.
ആദ്യ മായാണ് അബുദാബിയിൽ കളിക്കാൻ എത്തിയത് എന്നും ഇവിടെ പ്രബല രായ കളി ക്കാരെ നേരിടാൻ കഴിഞ്ഞത് മികച്ച ഒരു അനുഭവം ആയി രുന്നു എന്നും ട്രോഫി സ്വീകരിച്ചു കൊണ്ട് ഹർഷിത് അഗർ വാൾ പറഞ്ഞു.
ഡബിൾസ് മത്സര ങ്ങളിൽ ഇന്ത്യ യുടെ രൂപേഷ് കുമാർ – ശിവം ശർമ്മ എന്നിവർ മലേഷ്യൻ താര ങ്ങളായ മുഹമ്മദ് ഹാഫിസ് – മുഹമ്മദ് റാസിഫ് എന്നിവരു മായി കളത്തിലിറങ്ങി. തുടർച്ച യായ രണ്ടു സെറ്റു കളിൽ ഈ ഗ്രൂപ്പിൽ 21 – 15, 21 – 17 എന്ന സ്കോറിൽ മലേഷ്യൻ താരങ്ങൾ വിജയി കളായി.
മുഖ്യ പ്രായോജ കരായ അപെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഹിഷാം പുതു ശ്ശേരി യും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും ചേർന്ന് വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു.