അബുദാബി : യു. എ. ഇ. യിലെ തളിപ്പറമ്പ് സ്വദേശി കളായ കായിക പ്രേമി കളുടെ കൂട്ടായ്മ യായ ടീം തളിപ്പറമ്പയും കരീബിയൻ സ്പോർട്ട്സും സംയുക്ത മായി സംഘടിപ്പിച്ച കൊങ്ങായി മുസ്തഫ മെമ്മോറി യൽ ഫുട്ബോൾ മേള യിൽ എഫ്. ജെ. കരീബിയൻസ് ജേതാക്ക ളായി.
അബു ദാബി യാസ് ഐലൻഡിലെ കിക്സ് ഫുട്ബോൾ ഗ്രൗണ്ടിൽ എട്ടു ടീമു കളെ പങ്കെടു പ്പിച്ചു കൊണ്ട് നടത്തിയ ഫുട്ബോൾ മേള യിലെ വാശി യേറിയ മത്സര ത്തിന്റെ ഫൈനലിൽ സീതി സാഹിബ് സ്പോർട്ട്സ് ക്ലബ്ബ് ടീമിനെ മറുപടി യില്ലാത്ത രണ്ടു ഗോളു കൾ ക്കാണ് എഫ്. ജെ. കരീബിയൻസ് പരാജയ പ്പെടു ത്തി യത്.
ബദർ അബ്ദുൽ ജലീൽ ഖൂരി മേള യിൽ മുഖ്യാഥിതി ആയിരുന്നു. പനക്കാട് അബ്ദുൽ ഖാദർ ഹാജി, കെ. വി. അഷറഫ്, ടി. കെ. മുഹമ്മദ് കുഞ്ഞി, അഷറഫ് കടമേരി തുടങ്ങിയർ മേളക്ക് നേതൃത്വം നല്കി.
മത്സരം കാണാൻ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നുള്ള തളിപ്പറമ്പ് നിവാസി കളും യു. എ. ഇ. സ്വദേശി കളായ ഫുട്ബോൾ പ്രേമി കളും ഒത്തു കൂടി.
മേള യോട് അനു ബന്ധിച്ചു നിറപ്പ കിട്ടാർന്ന മാർച്ച് പാസ്റ്റ്, കുട്ടി കൾ ക്കായി വിവിധ മത്സര ങ്ങളും നടന്നു.