അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഷിക ആഘോഷ ങ്ങള്‍ ടി. സി. മാത്യു ഉത്ഘാടനം ചെയ്യും

June 11th, 2015

al-ethihad-sports-ePathram
അബുദാബി : യു. എ. ഇ. യിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ അത്യാധുനിക രീതി യിലുള്ള പരിശീലനം നല്‍കി കായിക ലോകത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുന്ന അബുദാബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങള്‍ ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു ഉത്ഘാടനം ചെയ്യും.

വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസ ങ്ങളിലായി അബുദാബി യില്‍ നടക്കുന്ന ഇത്തിഹാദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ പ്രമുഖ ടീമുകള്‍ മാറ്റുരക്കും. അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ പരിശീലനം നല്‍കിയ ജേക്കബ് ജോണ്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളീ വിദ്യാര്‍ത്ഥി കള്‍ ബാര്‍സലോണ ക്ലബ്ബില്‍ കളിക്കും എന്നും അക്കാദമി സ്ഥാപകനും പ്രസിഡണ്ടു മായ അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഈ അവധിക്കാലത്ത്‌ വിദ്യാര്‍ത്ഥി കള്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവ യില്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ ഒരുക്കുന്നു എന്നും വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്  സംഘടിപ്പിക്കും ന്നും അറക്കല്‍ കമറുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലെ കുട്ടികളില്‍ ക്രിക്കറ്റി നോടുള്ള താല്പര്യം മനസ്സിലാക്കി അന്താരാഷ്ട്ര തല ത്തിലുള്ള പരിശീലനം നല്‍കി സാധ്യമായ എല്ലാ സഹായ ങ്ങളും നല്‍കും എന്നും പ്രവാസികള്‍ ക്രിക്കറ്റില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം മുന്‍ നിറുത്തി ഇവിടെ സംഘടി പ്പിക്കുന്ന കായിക മത്സര ങ്ങള്‍ക്ക് വേണ്ടതായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കും എന്നും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു പറഞ്ഞു.

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, തുടങ്ങി യവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഷിക ആഘോഷ ങ്ങള്‍ ടി. സി. മാത്യു ഉത്ഘാടനം ചെയ്യും

ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം

June 9th, 2015

abudhabi-marthoma-church-retreat-2015-ePathram
അബുദാബി : സഹ ജീവി കളില്‍ സുവിശേഷ വേല സ്ഥലം കണ്ടെത്തുന്ന തല ത്തിലേക്ക് വിശ്വാസി കളുടെ മനോഭാവ ത്തില്‍ മാറ്റം വരുമ്പോഴാണ് പ്രാദേശിക ഇടവക കളുടെ ദൌത്യം അര്‍ത്ഥ പൂര്‍ണ്ണമാകൂ എന്ന് മലങ്കര മാര്‍ത്തോമ സഭ യുടെ ജനറല്‍ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്.

ആകാംക്ഷയും ഉത്‌കണ്‌ഠയും നിറഞ്ഞ ഒരു സമൂഹത്തില്‍ പ്രത്യാശ യുടെ പൊന്‍ കിരണങ്ങള്‍ വീഴ്ത്താന്‍ ഇടവക കളു ടെയും വിശ്വാസി കളുടെയും കാഴ്ചപ്പാടു കളില്‍ പുതിയ ദര്‍ശനം ഉണ്ടാവണം എന്നും അബുദാബി മാര്‍ത്തോമ ഇട വക യുടെ ഏക ദിന ധ്യാന സമ്മേളന ത്തില്‍ ‘ഇടവക ഒരു സുവിശേഷ വേല സ്ഥലം’ എന്ന വിഷയ ത്തെ അധി കരിച്ച് മുഖ്യ പ്രഭാഷണം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇടവകയുടെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് കര്‍മ്മ രേഖ തയ്യാറാക്കുന്ന തിന്റെ ഭാഗ മായാണ് ധ്യാന സമ്മേളനം സംഘടി പ്പിച്ചത്. ഇടവക യിലെ അംഗ ങ്ങളുടെ ജീവിത ത്തെ ആഴത്തില്‍ സ്പര്‍ശി ക്കുന്ന പ്രവര്‍ത്തന ങ്ങള്‍ ക്കാണ് ഇക്കുറി മുന്‍ഗണന നല്‍കുന്ന തെന്ന് വികാരി റവ. പ്രകാശ്‌ എബ്രഹാം അറിയിച്ചു. അനില്‍ സി. ഇടിക്കുള രചനയും മാത്യൂസ്‌ പി. ജോണ്‍ സംഗീത വും നിര്‍വഹിച്ച സന്ദേശ ഗീതം, ചര്‍ച്ച് ഗായക സംഘം ആലപിച്ചു.

സഹ വികാരി റവ. ഐസ്സക് മാത്യു, സെക്രട്ടറി ജിനു രാജന്‍, മാത്യൂസ്‌ പി. ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 30 കിലോ സൗജന്യ ബാഗേജ്‌

June 7th, 2015

air-india-express-epathram ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും സൗജന്യ മായി കൊണ്ടു പോകാ വുന്ന ബാഗേജ് പരിധി നിലവിലെ 20 കിലോ യില്‍ നിന്നും 30 കിലോ ആയി ഉയര്‍ത്തി. ഇൗ വര്‍ഷാവസാനം വരെ 30 കിലോ ബഗേജ് സൗജന്യ മായി കൊണ്ടു പോകാം. ജൂണ്‍ അഞ്ചിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഈ ആനുകൂല്യം അനുവദിക്കും എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസുമായോ അംഗീകൃത ട്രാവല്‍ ഏജന്‍സി കളുമായോ ബന്ധപ്പെടണം.

- pma

വായിക്കുക: , , , ,

Comments Off on എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ 30 കിലോ സൗജന്യ ബാഗേജ്‌

പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം

June 5th, 2015

അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടി പ്പിക്കുന്ന കുടുംബ സംഗമം, സൗഹൃദ സായാഹ്നം എന്ന പേരില്‍ ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണി ക്ക് ഇന്ത്യ സോഷ്യൽ സെന്റർ ഹാളിൽ നടക്കും.

പയ്യന്നൂർ സൗഹൃദ വേദി പുതിയ കമ്മിറ്റി യുടെ ഈ വർഷത്തെ പ്രവർത്തന ഉല്‍ഘാടനവും വിവിധ കലാ സാംസ്കാരിക പരിപാടി കളും കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

10, 12 പരീക്ഷ കളിലും മറ്റു വിവിധ മേഖല കളിലും മികച്ച വിജയം നേടിയ സൗഹൃദ വേദി കുടുംബാംഗ ങ്ങളെയും പ്രമുഖ താള വാദ്യ കലാകാരൻ ഡി. വിജയ കുമാറിനെയും ചടങ്ങിൽ ആദരിക്കും.

- pma

വായിക്കുക: , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം

ലോക പരിസ്ഥിതി ദിനം ആചരിച്ചു

June 5th, 2015

world-environment-day-celebration-ePathram
ദുബായ് : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ട്രിനിറ്റി ഹോൾഡിംഗ്സ് റാസ് അൽ ഖോറിലുള്ള ഒയാസിസ് പമ്പ്സ് ഇന്‍ഡസ്ട്രീസിൽ വിവിധ ദേശ ക്കാരായ തൊഴിലാളി കളും ജീവന ക്കാരും ചേർന്ന് വൃക്ഷ തൈകൾ നട്ടു.

റോജിൻ പൈനുംമൂട് പരിസ്ഥിതി സന്ദേശം നൽകി. മനോഹർ കൊട്ടിയാൻ, അനൂപ് കുമാർ ദാസ്, സഹീർ ബാബു, റിൻസ്പോൾ എന്നിവർ പ്രസംഗിച്ചു.

മുഹമ്മദ് ഷരീഫ്, മുഷ്താഖ് അഹമ്മദ്, അമിത് കുമാർ ശർമ്മ, മിൻഥാപ്പ, ഹർദേവ് സിംഗ്, ബിഷാരത് അലി, താജുൽ ഇസ്ലാം, വാജിദ് ഖാൻ, ജയകൃഷ്ണൻ, ഫൗസാദ് മരിക്കാർ, ജംഷീദ്, മുനീർ അലിഷാ, ഫയാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

Comments Off on ലോക പരിസ്ഥിതി ദിനം ആചരിച്ചു


« Previous Page« Previous « വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും
Next »Next Page » പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine