അസഹിഷ്ണുതക്കെതിരെ സെമിനാർ ഷാർജയിൽ

February 25th, 2016

ഷാർജ : അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണ ത്തിനും എതിരെ ജന ജാഗ്രത എന്ന വിഷയ ത്തിൽ സെമി നാർ സംഘടി പ്പിക്കുന്നു. ഫെബ്രു വരി 26 വെള്ളി യാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുന്ന ഐ. എം. സി. സി. നാഷണൽ കമ്മറ്റി യുടെ പ്രതിനിധി സംഗമ ത്തിലാണ് സെമിനാർ നടക്കുക. പ്രമുഖ മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും സംബന്ധിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പ്രതി നിധി സംഗമം ഐ. എൻ. എൽ. ദേശീയ സമിതി അം ഗം എം. എം. മാഹിൻ ഉദ്ഘാടനം ചെയ്യും ഐ. എൻ. എൽ. സംസ്ഥാന സെക്ര ട്ട റി എം. എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും.

ഐ. എം. സി. സി. ജനറൽ കൺവീനർ സത്താർ കുന്നിൽ സംഘടനാ വിഷയ ത്തിൽ ക്ലാസ്സെടുക്കും. വൈകു ന്നേരം ആറു മണിക്ക് നടക്കുന്ന സെമിനാറിൽ മാധ്യമ പ്രവർത്ത കരായ എം. സി. എ. നാസർ (മീഡിയ വൺ), നാസർ ബേപ്പൂർ (അമൃത ന്യൂസ്), ഷാർജ ഇന്ത്യൻ അസോ സിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, സെക്രട്ടറി ബിജു സോമൻ, ടി. സി. എ. റഹിമാൻ, എം.എ.ലത്തീഫ്, എം. എം. മാഹിൻ, ഗഫൂർ ഹാജി, വിനോദ് നമ്പ്യാർ, ചന്ദ്ര പ്രകാശ് ഇടമന, ഖാൻ പാറയിൽ തുടങ്ങിയവർ സംസാരിക്കും.

- pma

വായിക്കുക: , ,

Comments Off on അസഹിഷ്ണുതക്കെതിരെ സെമിനാർ ഷാർജയിൽ

സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച

February 25th, 2016

logo-sporting-abudhabi-foot-ball-club-ePathram
അബുദാബി : സ്പോർട്ടിംഗ് അബു ദാബി യുടെ അഞ്ചാമത് സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണി മുതൽ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് സ്റ്റേഡിയ ത്തിൽ നടക്കും.

ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി നടക്കുന്ന ആൾ ഇന്ത്യാ ഏ – സൈഡ് സെവൻസ് ടൂർണ്ണ മെന്റിൽ മുപ്പതു ടീമു കൾ കള ത്തിൽ ഇറങ്ങും. ഇതിൽ ആറു ടീമു കൾ യു. എ. ഇ. യിലെ പ്രമുഖ രായ കളിക്കാർ ജഴ്സി അണിയുന്ന വെറ്ററൻസ് വിഭാഗ ത്തിൽ ആയി രിക്കും.

വിന്നർ, റണ്ണറപ് എന്നിവർക്ക് മെഡലും ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്ന തോടൊപ്പം മറ്റു ടൂർണ്ണ മെ ന്റുകളിൽ നിന്നും വിത്യസ്ഥ മായി സെമി ഫൈനലി സ്റ്റു കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിവിധ വിഭാഗ ങ്ങളിൽ വ്യക്തി ഗത മെഡലു കളും ട്രോഫി കളും സമ്മാനിക്കും.

വിശദ വിവര ങ്ങൾക്ക് : 050 404 2525 (കെ. കെ. യാസിർ)

- pma

വായിക്കുക: , ,

Comments Off on സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച

ലൈലാ മജ്നു : പ്രണയ ഗാന ങ്ങളു മായി ഒരു സംഗീത രാവ്

February 25th, 2016

poster-laila-majnu-singer-kannoor-shereef-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മ കളായ റിഥം അബുദാബിയും ടീം തളിപ്പറമ്പും ചേർന്നു സംഘടി പ്പിക്കുന്ന ‘ലൈലാ മജ്നു’ എന്ന സംഗീത പരി പാടി ഫെബ്രുവരി 25 വ്യാഴാഴ്ച വൈകു ന്നേരം എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ നടക്കും.

വിവിധ ഭാഷ കളിലുള്ള പ്രണയ ഗാനങ്ങൾ മാത്രം കോർത്തിണക്കി അവതരി പ്പിക്കുന്ന ‘ലൈലാ മജ്നു’ വിൽ പ്രമുഖ ഗായക രായ കണ്ണൂർ ഷരീഫ്, രഹന എന്നിവ രോടൊപ്പം യു. എ. ഇ. യിലെ ശ്രദ്ധേയ രായ ഗായകർ ഷാസ് ഗഫൂർ, അമൽ കാരൂത്ത് ബഷീർ, ഹിബാ താജുദ്ധീൻ തുടങ്ങി യവരും ‘ലൈലാ മജ്നു’ വിൽ അണി ചേരും. ഷറീഫ് , രഹ്ന ടീമിന്റെ ഹിറ്റ് മാപ്പിള പ്പാട്ടു കളെല്ലാം ലൈലാ മജ്നു വിനെ കൂടുതല്‍ ശ്രദ്ധേയമാക്കും. അവതാര കനായി ശഫീൽ കണ്ണൂർ എത്തും.

press-meet-kannur-shereef-laila-majnu-ePathram

കലാ രംഗത്ത്‌ നിരവധി സംഭാവനകൾ നല്കിയ മുഹമ്മദ്‌ അസ്‌ലം, സാഹിത്യ രംഗത്ത് പ്രവാസ ലോക ത്തിന്റെ സജീവ സാന്നിദ്ധ്യവും കവിയും ബ്ലോഗറു മായ സൈനുദ്ധീൻ ഖുറൈഷി, സിനിമ യിലെ വിവിധ മേഖലകളില്‍ നിരവധി പ്രതിഭകളെ പരിചയ പ്പെടുത്തിയ ചലച്ചിത്ര നിർമ്മാ താവ് നസീർ പെരു മ്പാവൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഷരീഫിന്റെ പാട്ടുകൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും കൂടാതെ പാട്ടിന്റെ അവതരിപ്പിച്ചു കൊണ്ട് പ്രക്ഷേപണം തുടങ്ങുന്ന ‘കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ ‘ യുടെ ഉത്ഘാടനവും ചടങ്ങിൽ വെച്ച് നടക്കും.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖല യില്‍ പുതിയ ചരിത്രം രചിച്ച ബൈ ലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ എന്ന കൂട്ടായ്മ യുടെ നാലാം വാര്‍ഷിക ത്തിലാണ്‍ ‘കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ ‘ തുടക്കം കുറിക്കുന്നത്.  പുതിയ സംരംഭ മായ കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ യും പ്രവാസ ലോകത്തെ സംഗീത പ്രേമികൾ ഏറ്റെടുക്കും എന്ന് പട്ടുറുമാൽ എന്ന ഓൺ ലൈൻ റേഡിയോ വിജയ കരമായി അവതരിപ്പിച്ച ശഫീൽ കണ്ണൂർ, പ്രത്യാശ പ്രകടിപ്പിച്ചു.

ഷറീഫിനോടൊപ്പം ടീം തളിപ്പറമ്പ പ്രതിനിധി കളായ കെ.വി. അഷ്‌റഫ്, കെ.വി. സത്താർ, ടി. കെ. മുഹമ്മദ് കുഞ്ഞി, റിഥം അബുദാബി ചെയര്‍മാന്‍ സുബൈർ തളിപ്പറമ്പ്, ശഫീൽ കണ്ണൂർ എന്നിവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

* ഞാന്‍ പ്രവാസിയുടെ മകന്‍ ബ്ലോഗില്‍

* കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

* സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍

* ഞാന്‍ പ്രവാസിയുടെ മകന്‍ പ്രകാശനം ചെയ്തു

* ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’

- pma

വായിക്കുക: , , , , , , , ,

Comments Off on ലൈലാ മജ്നു : പ്രണയ ഗാന ങ്ങളു മായി ഒരു സംഗീത രാവ്

ബെസ്റ്റ് ഓഫ് ഈജിപ്റ്റ്‌ : ലുലുവിൽ ഈജിപ്ഷ്യൻ ഭക്ഷ്യമേള

February 24th, 2016

logo-lulu-festival-of-egypt-2015-ePathram
അബുദാബി : ഈജിപ്ഷ്യൻ ഭക്ഷ്യ വിഭവ ങ്ങളുടെ പ്രദർശ നവും വിപണന വും ലക്ഷ്യ മാക്കി ലുലു ഹൈപ്പർ മാർക്കറ്റിൽ ബെസ്റ്റ് ഓഫ് ഈജിപ്റ്റ്‌ എന്ന പേരിൽ ഭക്ഷ്യ മേളക്ക് തുടക്കമായി.

അബുദാബി മുശ്രിഫ് മാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ മേള യുടെ ഉദ്ഘാടനം യു. എ. ഇ. യിലെ ഈജി പ്ഷ്യൻ അംബാസിഡർ വഈൽ ഗാദ്, ലുലു റീജ്യണൽ മാനേജർ ടി. പി. അബു ബക്കർ, ഇസാം ബ്രീഖാ എന്നിവർ ചേർന്നു നിർവ്വഹിച്ചു.

യു. എ. ഇ. യും ഈജിപ്തും തമ്മിലുള്ള വാണിജ്യ ബന്ധം കൂടു തൽ ശക്തി പ്പെടു ത്താനും ഈജിപ്തിൽ നിന്നുള്ള തനതു ഭക്ഷ്യ വിഭവ ങ്ങൾ യു. എ. ഇ. യിലെ എല്ലാ സമൂഹ ങ്ങളിലേക്കും ലഭ്യ മാക്കു വാനും ഇതു വഴി സാധിക്കും. ഒരാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന മേള യിൽ നൂറി ലധികം ഈജിപ്ഷ്യൻ ഉൽപ്പന്നങ്ങൾ പ്രദർശി പ്പിച്ചു വിപണനം ചെയും.

മേള യോട് അനു ബന്ധി ച്ച് നടക്കുന്ന നറുക്കെ ടുപ്പിൽ കൈറോ വിലേ ക്കുള്ള പത്തു വിമാന ടിക്കറ്റു കളും സമ്മാന മായി നൽകു ന്നുണ്ട്. ഇത് മൂന്നാം തവണ യാണ് ലുലു വിൽ ഈജിപ്ഷ്യൻ ഫെസ്റ്റി വൽ സംഘടി പ്പിക്കു ന്നത്.

- pma

വായിക്കുക: ,

Comments Off on ബെസ്റ്റ് ഓഫ് ഈജിപ്റ്റ്‌ : ലുലുവിൽ ഈജിപ്ഷ്യൻ ഭക്ഷ്യമേള

കബഡി ടൂർണ്ണമെന്റ് വെള്ളിയാഴ്ച്ച

February 24th, 2016

kala-abudhabi-logo-epathram അബുദാബി : കല അബു ദാബി യും ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂ രാവിയും ചേർന്ന് സംഘ ടിപ്പിക്കുന്ന യു. എ. ഇ. ഓപ്പൺ കബഡി ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച്ച അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

വിവിധ എമിറേറ്റു കളിൽ നിന്നായി 24 ഓളം ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കേരള ത്തിൽ നിന്നുള്ള പ്രമുഖ കബഡി താര ങ്ങളും വിവിധ ടീമു കൾക്ക് വേണ്ടി കള ത്തിൽ ഇറങ്ങും.

- pma

വായിക്കുക: ,

Comments Off on കബഡി ടൂർണ്ണമെന്റ് വെള്ളിയാഴ്ച്ച


« Previous Page« Previous « ഇഫിയ സ്കൂൾ എട്ടാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു
Next »Next Page » സംഗീത സദസ്സ് വേറിട്ട അനുഭവമായി »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine