അബുദാബി : പ്രവാസി വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ മുൻ നിർത്തി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യുടെ യു. എ. ഇ. തല പ്രചരണ കൺവെൻഷൻ നവംബർ 6 ബുധനാഴ്ച വൈകുന്നേരം 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ അങ്കണത്തിൽ നടക്കും. മുപ്പതിൽപ്പരം പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എം. പി. മാർ, മന്തിമാർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

 അബുദാബി : മലയാളി സമാജം ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സലിം ചിറക്കൽ (പ്രസിഡണ്ട്), ടി. വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), യാസർ അറഫാത്ത് (ട്രഷറർ), ടി. എം. നിസാർ (വൈസ് പ്രസിഡണ്ട്), അബ്ദുൽ അഹദ് (ഓഡിറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.