സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം

December 6th, 2024

abudhabi-zayed-international-airport-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും മനോഹരമായ എയർ പോർട്ട് എന്ന പദവി കരസ്ഥമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം.

പ്രീ വേർസെയിലസ് ദ വേൾഡ് ആർക്കി ടെക്ച്ചർ ആൻഡ് ഡിസൈൻ അവാർഡിലാണ് വാസ്തുവിദ്യാ മികവ് കൊണ്ട് ‘World’s Most Beautiful Airport’ എന്ന പുരസ്കാരം സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് സ്വന്തമാക്കിയത്. പാരീസിൽ യുനെസ്‌കോ യുടെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഒരു വർഷത്തെ പ്രവർത്തനത്തിലൂടെയാണ് ആഗോള വ്യോമയാന മേഖലയിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ശക്തമായ ആധിപത്യം സ്ഥാപിച്ചത്. Image Credit : W A M , Twitter

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു

December 4th, 2024

eid-al-etihad-ksc-walkathone-53-rd-national-day-celebrate-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി കേരളാ സോഷ്യൽ സെന്റർ അബുദാബി കോർണിഷിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ ആയിഷ അൽ ഷെഹി ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടു മണിക്കൂർ നീണ്ട വാക്കത്തോൺ പരിപാടിയിൽ ഇരുനൂറോളം കെ. എസ്‌. സി. അംഗങ്ങളും കുടുംബാംഗ ങ്ങളും ഭാഗമായി. ചേംബർ ഓഫ് കൊമേഴ്സ് പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തോൺ അഡ്‌കോ ഓഫീസിനു എതിർ വശത്തുള്ള കോർണീഷിൽ സമാപിച്ചു.

കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, മറ്റു കമ്മിറ്റി ഭാര വാഹികളും നേതൃത്വം വഹിച്ചു. FB PAGE

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.

December 4th, 2024

malabar-pravasi-uae-eid-al-etihad-celebration-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) യുടെ ആഭിമുഖ്യത്തിൽ ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷിച്ചു. ദുബായ് കമ്മ്യൂണിറ്റി അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ്‌ അൽ സാബി ഉത്ഘാടനം ചെയ്തു. യു. എ. ഇ. യിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത് എന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിൻ്റെ മുഖ മുദ്ര എന്നും ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഡോ. ഖാലിദ് അൽ ബലൂഷി, മുഹമ്മദ് അൽ വാസി എന്നിവർ മുഖ്യ അതിഥികളായി. നെല്ലിയോട്ട് ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. യു. എ. ഇ. യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു. മലബാർ പ്രവാസി(യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

മോഹൻ എസ്. വെങ്കിട്ട്, മൊയ്തു കുറ്റിയാടി, മുഹമ്മദ് അലി, കിഷോർ, പോൾ, ശങ്കർ, അഷ്‌റഫ് ടി. പി., സുനിൽ പയ്യോളി, ബഷീർ മേപ്പയൂർ, മുരളി കൃഷ്ണൻ, മൊയ്തു പേരാമ്പ്ര, അഹമ്മദ് ചെനായി, നൗഷാദ്, അസീസ് വടകര, സതീഷ് നരിക്കുനി, നാസർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും അഡ്വ. അസീസ് തോലേരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി

December 1st, 2024

artist-anil-kumbanad-water-pumped-uae-national-flag-ePathram

അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിനം ‘ഈദ് അൽ ഇത്തിഹാദ്’ വൈവിധ്യമായ രീതിയിൽ ആഘോഷിക്കുകയാണ് പ്രവാസി സമൂഹവും. രാജ്യത്തിനെ അഭിമാന അടയാളമായ പതാകയുടെ ചതുർ വർണ്ണങ്ങളിലുള്ള മിനിയേച്ചർ ഒഴുകുന്ന ജലത്തിൽ നിർമ്മിച്ച് പോറ്റമ്മ നാടിന്റെ ജന്മദിന ആഘോഷങ്ങളിൽ ഭാഗമാവുകയാണ് അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സ് നടത്തിപ്പുകാരായ ലൈൻ ഇൻവെസ്റ്റ് മെന്റ് ഗ്രൂപ്പ്.

തൊണ്ണൂറ് സെന്റീ മീറ്റർ വീതിയിൽ ഉള്ള ദേശീയ പതാകയിലെ മൂന്ന് നിറങ്ങൾ ഇരുനൂറ്റി എഴുപത് സെന്റീ മീറ്റർ വീതിയിലാണ് ഒരുക്കിയിട്ടുള്ളത്. നാല് നിറങ്ങളും കൂടെ പതിമൂന്ന് മീറ്റർ നീളം ആണുള്ളത്.

ഇതിലെ ചുവന്ന നിറം രാജ്യത്തെ ഭരണാധികാരി കളുടെ ത്യാഗവും ഊർജവും പ്രതിധാനം ചെയ്യുന്നു. അതിൽ നിന്നും ഒഴുകുന്ന പച്ച നിറം സമൃദ്ധി, വളർച്ച, വെള്ള നിറം വിശുദ്ധി, സമാധാനം, കറുപ്പ് നിറം അന്തസ്സ്, അഭിമാനം എന്ന പ്രമേയ ത്തിലാണ് ഒരുക്കിയിട്ടുള്ളത്.

ലൈൻ ഇൻവെസ്റ്റ്മെന്റ് സ്ഥാപനത്തിലെ സീനിയർ മെയിന്റനൻസ് സൂപ്പർ വൈസറും കലാകാരനുമായ തിരുവല്ല സ്വദേശി അനിൽ കുമ്പനാട് തന്റെ നാല് സഹപ്രവർത്തകരെയും കൂട്ടി ഒഴിവു സമയങ്ങളിൽ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക പ്രവർത്തന സജ്‌ജമാക്കുവാൻ നാല്പത്തി അഞ്ച് ദിവസങ്ങൾ വേണ്ടിവന്നു. ഓരോ ചാലുകളിലും ഓരോ നിറ ത്തിലുള്ള വെള്ളം തന്നെയാണ് ഒഴുകുന്നത് എന്നതും പ്രത്യേകതയാണ്.

മാൾ മാനേജർ അബ്‌ദുൾ ഗഫൂർ, ഓപ്പറേഷൻ മാനേജർ ബിജു തോമസ്, മെയിന്റനൻസ് എഞ്ചിനീയർ പ്രതാപ് ചന്ദ്രൻ എന്നിവരുടെ പിന്തുണയും അനിൽ കുമ്പനാടി നു പദ്ധതി ഒരുക്കാൻ കരുത്തേകി.

ഓരോ വർഷങ്ങളിലും വ്യത്യസ്ത ആശയ ങ്ങളിലാണ് അനിൽ കുമ്പനാട് മാളിന്റെ സഹായത്തോടെ രാജ്യത്തിന്റെ ദേശീയ ദിനത്തെ വരവേൽക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അശോകൻ ചരുവിലിനെ ആദരിച്ചു

November 30th, 2024

ksc-honored-ashokan-charuvil-ePathram
അബുദാബി : വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ കേരളാ സോഷ്യൽ സെൻറർ ആദരിച്ചു. കെ. എസ്. സി. സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഇൻഡോ-യു. എ. ഇ. കൾച്ചർ ഫെസ്റ്റ് ഏകദിന സാഹിത്യ ശില്പ ശാലയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം.

അറബ് കവി ഖാലിദ് അൽ-ബദൂർ, അശോകൻ ചരുവിലിനെ പൊന്നാട അണിയിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ഫലകം സമ്മാനിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന് സമ്മേളന ത്തിൽ പങ്കെടുത്തു കൊണ്ട് അറബ് കവി ഖാലിദ് അൽ-ബദൂർ പറഞ്ഞു. സർജു ചാത്തന്നൂർ, അനന്ത ലക്ഷ്മി ഷെരീഫ് എന്നിവർ ഖാലിദ് അൽ ബദൂറിൻ്റെ കവിതകൾ ആലപിച്ചു.

‘ഇന്ത്യയും അറബ് സംസ്കാരവും’ എന്ന വിഷത്തെ ആസ്പദമാക്കി ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പ് കലാകാരന്മാർ വരച്ച ചിത്ര ങ്ങൾ പ്രദർശിപ്പി ക്കുകയും അവ കെ. എസ്. സി. യിലേക്ക് നൽകുകയും ചെയ്തു. ആർട്ട് ക്യാമ്പിന് ചിത്ര കാരൻ ശശിൻസ നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
Next »Next Page » ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine