അബുദാബി : അമ്മയുടെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നട്ടെല്ലിലെ തകരാർ പരിഹരി ക്കുവാന്‍ ശസ്ത്ര ക്രിയക്ക് വിധേയയായ ശിശു രണ്ട് മാസത്തിന് ശേഷം ജീവിതത്തിലേക്ക്. കൊളംബിയൻ ദമ്പതികളുടെ കുഞ്ഞ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയില്‍ പിറന്നു.
സങ്കീർണ്ണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ യു. എ. ഇ. യിലെ വൈദ്യ രംഗത്തിന്‍റെ വൈദഗ്ദ്യം വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരി ക്കുകയാണ് മരിയ എന്ന കുഞ്ഞിന്‍റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യ നിലയും.
ഗർഭാവസ്ഥയുടെ ഇരുപത്തി നാലാം ആഴ്ചയിൽ ശസ്ത്രക്രിക്കു വിധേയയായ ശിശു പിന്നീട് 37ാം ആഴ്ചയില്‍ ജനിച്ചു. കുഞ്ഞ് മരിയ വിയോലെറ്റ യുടെയും അമ്മ ലിസ് വാലന്‍റീന പരാ റോഡ്രിഗസിന്‍റെയും ആരോഗ്യ നില തൃപ്തികരം ആണെന്നും ആശുപത്രി യിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ബുർജീൽ മെഡിക്കൽ സിറ്റി അധികൃതര്‍ അറിയിച്ചു.
മുംബൈയിൽ കുടുംബ വേരുകളുള്ള ഡോ. മന്ദീപ് സിംഗ്, സ്‌പൈന ബൈഫിഡ ശസ്ത്ര ക്രിയ വിജയ കരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്‍റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്‌സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്‍ററിലെ വിദഗ്ധ സംഘമാണ് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്.
ഗർഭ പാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്തായിരുന്നു പിറകു വശത്ത് ശസ്ത്ര ക്രിയ. കുഞ്ഞിന്‍റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തി വച്ച് ഗർഭ പാത്രം അടച്ചു.
ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗർഭ പാത്ര ത്തിൽ തന്നെ തുടർന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവ ത്തിലൂടെയാണ് പുറത്തെത്തിയത്.
ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്‍റെ പിറവിക്ക് വൈദ്യ സഹായം നൽകിയത്. ജനന സമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചർമത്തിൽ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സർജൻ ഡോ. എസ്സാം എൽഗമൽ ഇത് അടച്ചു.
പിറന്നു വീണു രണ്ടാഴ്ചയോളം നിയോനാറ്റോളജി ഡയറക്ടർ ഡോ. ഇവിയാനോ റുഡോൾഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്‍റെ പരിചരണത്തില്‍ കഴിഞ്ഞു കുഞ്ഞുമരിയ. കുട്ടിയുടെ ആരോഗ്യത്തിലും ഭാവിയെ കുറിച്ചും ശുഭാപ്തി വിശ്വാസം ഉണ്ട് എന്ന് ബുര്‍ജീലിലെ മെഡിക്കൽ സംഘം അറിയിച്ചു.