ഉമ്മുല്‍ ഖുവൈന്‍ : പന്തളം എൻ. എസ്. എസ്. പോളി ടെക്നിക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പാം ഇന്റർ നാഷണല്‍ യു. എ. ഇ. ചാപ്ടര്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷം “പൊൻ പുലരി” ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ അസോസ്സി യേഷനിൽ വച്ച് വര്‍ണ്ണാഭമായ പരിപാടി കളോടെ അരങ്ങേറി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിക്സണ്‍ ബേബി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പാം ഭാര വാഹി കളായ രാജേഷ് എം. പിള്ള, അനിൽ പിള്ള, ബിജു ഭാർഗവൻ, ക്രിസ്റ്റഫർ തുടങ്ങിവർ സംസാരിച്ചു.
പന്തളം എൻ. എസ്. എസ്. പോളി ടെക്നിക് പൂർവ്വ വിദ്യാർത്ഥിയും കവി യുമായ രാജേഷ് ചിത്തിരയെ പൊന്നാട അണിച്ച് ആദരിച്ചു.
തുടർന്ന് നടന്ന വിവിധ കലാ പരിപാടി കളിൽ പാം അംഗ ങ്ങളും കുടുംബാംഗ ങ്ങളും പങ്കെടുത്തു.