അൽ ഐൻ : ഐ. സി. എഫ്. മീലാദ് കാമ്പയിൻ സമാപനത്തോട് അനുബന്ധിച് പ്രഖ്യാപിച്ച 313 ബുർദ സമർപ്പണവും താജുൽ ഉലമാ അനുസ്മരണവും ശ്രദ്ധേയമായി.
അല്‍ ഐന്‍ ഫുഡ് വേള്‍ഡ് ഓഡിറ്റോറിയ ത്തില്‍ നടന്ന പരിപാടി യില്‍ സിറാജ് കൈതപ്പൊയില്‍ നേതൃത്വം നല്‍കിയ ബുർദ ആലാപനവും കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി അവതരി പ്പിച്ച താജുൽ ഉലമാ അനുസ്മരണവും പി. പി. എ. കുട്ടി ദാരിമി, ബാപ്പുട്ടി ദാരിമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ‘ബാനതുസ്സുആദ’ ബുർദ ആലപനവും ശ്രദ്ധേയമായി.
നാട്ടിലേക്ക് മടങ്ങുന്ന എസ്. വൈ. എസ്. മുൻ സെക്രട്ടറി മാലിക് ഹാജിക്കുള്ള യാത്രയയപ്പും നടന്നു. കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി ഉപഹാരം സമ്മാനിച്ചു. ഉസ്മാൻ മുസ്ലിയാർ ടി. എൻ. പുരം, വെന്നിയോട് കുഞ്ഞഹ്മദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
വി. സി. അബ്ദുള്ള സഅദി ഉദ്ഘാടനം ചെയ്തു. എം. ടി. എ. കിനാലൂർ ആധ്യക്ഷം വഹിച്ചു. ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ സ്വാഗതവും അബ്ദുൽ ബാരി കുന്നത്ത് നന്ദിയും പറഞ്ഞു .