അബുദാബി : വിദേശ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സംഘടന യായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ. എസ്. സി.) പുതിയ പേട്രന്‍ ഗവര്‍ണ റായി ലുലു ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസര്‍ അദീബ് അഹമ്മദ് നിയമിതനായി.
എം. എ. യൂസഫലി ചെയര്‍മാനും ബി. ആര്‍. ഷെട്ടി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡി യില്‍ സൈദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍, ഗംഗാരമണി, ഫ്രാന്‍സിസ് ക്ളീറ്റസ്, കെ. മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണു മറ്റു പേട്രന്‍ ഗവര്‍ണര്‍മാര്‍.