അബുദാബി : സംഗീത പ്രേമി കളുടെ വാട്സ് ആപ് കൂട്ടായ്മ യായ ‘സോംഗ് ലവ് ഗ്രൂപ്പ്’ അബുദാബിയില്‍ സംഘടിപ്പിച്ച സംഗീത സൌഹൃദ സംഗമം, പരിപാടി യുടെ വിത്യസ്ഥ തയാല്‍ ശ്രദ്ധേയമായി.
അബുദാബി മുസ്സഫ യിലെ ഫുഡ് പാലസ് റെസ്റ്റോറന്റിൽ നടന്ന സംഗീത സൌഹൃദ സംഗമം, ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗ ങ്ങളുടെയും കുട്ടി കളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും പ്രതിഭ കളെ സോംഗ് ലവ് ഗ്രൂപ്പില്‍ അണി നിരത്തിയ അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ യെ പൊന്നാട അണിയിച്ച് ആദരിച്ചു.
വഹാബ് തിരൂര്‍, പവിത്രന്‍ കുറ്റ്യാടി എന്നിവരുടെ ഓര്‍ക്കസ്ട്ര യില്‍ പ്രമുഖ ഗായകരായ വി. വി. രാജേഷ്, അഷ്‌റഫ് നാറാത്ത്, സുബൈര്‍ തളിപ്പറമ്പ് തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ മുപ്പതോളം ഗായകര്‍ പങ്കെടുത്ത ഗാനമേളയും ഹംസക്കുട്ടി, റാഫി മഞ്ചേരി, അക്ബര്‍ മണത്തല എന്നിവരുടെ മിമിക്രിയും ശ്രീലക്ഷ്മി സുധീര്‍, ശ്രീവിദ്യ സുധീര്‍ എന്നിവര്‍ വിവിധ നൃത്ത നൃത്യങ്ങളും അവതരിപ്പിച്ചു. ഗായിക അമല്‍ കാരൂത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകര്‍ ആയിരുന്നു.
അബൂബക്കര്‍സിദ്ധീക്ക്, ദാനിഫ്, റാഫി പെരിഞ്ഞനം, അസീസ് കാസര്‍ കോഡ്, ഷാഹു മോന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഗള്‍ഫ് രാജ്യ ങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളി കളുടെ ഈ ഓണ്‍ ലൈന്‍ സംഗീത കൂട്ടായ്മയില്‍, ടെലിവിഷന്‍ സംഗീത മത്സര ങ്ങളി ലെയും ഗള്‍ഫിലെ വിവിധ റേഡിയോ നിലയ ങ്ങളിലെയും വിജയികളും മത്സര രംഗ ത്തുള്ള ഗായകരും ഗാന രചയി താക്കളും സംഗീത സംവിധായകരും അടക്കം നിരവധി പ്രതിഭ കളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്.
ഇരുപത്തി നാല് മണിക്കൂറും പാട്ടും സംഗീത സംബന്ധിയായ വിശേഷങ്ങളുമായി നിലകൊള്ളുന്ന സോംഗ് ലവ് ഗ്രൂപ്പില്‍ ഇന്ത്യ യിലെയും ഖത്തര്‍, സൌദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേയും ശ്രദ്ധേയരായ ഗായകരും സജീവമാണ്.