ചേംബര്‍ ഒാഫ് കൊമേഴ്സ് തെരഞ്ഞെടുപ്പ് ജൂണ്‍ 12 ന്

June 10th, 2014

ma-yousafali-thattathazhath-hussain-election-2014-ePathram
അബുദാബി : ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ജൂണ്‍ 12ന് രാവിലെ 9 മുതല്‍ രാത്രി 8 വരെ നടക്കും. ഒന്‍പതു വിദേശികള്‍ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥി കളാണു മല്‍സര രംഗ ത്തുള്ളത്. 15 അംഗ ങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്ക് 13 സ്വദേശി കളെയും രണ്ട് വിദേശി കളെയുമാണ് തെരഞ്ഞെടുക്കുക.

പ്രമുഖ വ്യവസായിയും നിലവില്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. എ. യൂസഫലി, തട്ടത്താഴത്ത് ഹുസൈൻ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. തട്ടത്താഴത്ത് ഹുസൈൻ കഴിഞ്ഞ വർഷവും മത്സര രംഗത്തു ണ്ടായിരുന്നു

അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ എക്സിബിഷന്‍ സെന്റര്‍, മദീനാ സായിദ് സിറ്റി യിലെ പുതിയ വിവാഹ ഹാള്‍ എന്നിവിട ങ്ങളിലാണു പോളിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത് .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ പുരസ്‌കാരം സമ്മാനിച്ചു

June 9th, 2014

razack-orumanayoor-epathram
അബുദാബി : സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന അന്തരിച്ച മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം യുവ കലാ സാഹിതി പ്രഖ്യാപിച്ച പുരസ്‌കാരം, പൊതു പ്രവര്‍ത്തകനും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്ര ത്തിന്റെ അബുദാബി റിപ്പോര്‍ട്ടറുമായ റസാഖ് ഒരുമനയൂരിന് സമ്മാനിച്ചു.

കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി യില്‍ രാജന്‍ ആറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, രക്ഷാധികാരി ബാബു വടകര, ട്രഷറര്‍ രാജ്കുമാര്‍, റഷീദ് പാലക്കല്‍, എം. സുനീര്‍, ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മാപ്പിള പ്പാട്ട് ഗായിക ലൈല റസാഖ്, ചലചിത്ര പിന്നണി ഗായകന്‍ കബീര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, മലയാളി സമാജം ട്രഷറര്‍ ഫസലുദ്ദീന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ‘മംഗല്യ മധുരം’

June 6th, 2014

kmcc-logo-epathram അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ‘മംഗല്യ മധുരം’ ഒക്ടോബര്‍ 25-ന് വടകരയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിര്‍ധനരായ പെണ്‍കുട്ടികളെ കല്യാണം ചെയ്തയയ്ക്കുന്ന കര്‍മ പദ്ധതി യാണ് ‘മംഗല്യ മധുരം’ 5 പവന്‍ വീതം നല്‍കി 15 പെണ്‍ കുട്ടികളുടെ കല്യാണ മാണ് നടത്തുന്നത്. ജില്ലാ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യുമായി ചേര്‍ന്നാ യിരിക്കും പെണ്‍ കുട്ടികളെ കണ്ടെത്തുക.

പദ്ധതിയുടെ പ്രചാരണാര്‍ഥം അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. സര്‍ഗധാര അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ച വൈകീട്ട് 7.30-ന് ‘സര്‍ഗ വസന്തം’ എന്ന പേരില്‍ ഗാന മേളയും കോല്‍ക്കളിയും ഒപ്പനയും സംഘടിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

June 6th, 2014

blood-donationan-camp-ahalia-epathram അബുദാബി : സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മുസ്സഫ ഷാബിയ 10 ലെ അല്‍ നൂര്‍ ആശു പത്രിക്കു സമീപം വെച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും.

വിവരങ്ങള്‍ക്ക്-050 61 28 977

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജൂണ്‍ 15 മുതല്‍ നിര്‍ബന്ധിത മധ്യാഹ്ന ഇടവേള

June 4th, 2014

uae-labour-in-summer-ePathram
അബുദാബി : യു എ ഇ യില്‍ ജൂണ്‍ 15 മുതല്‍ ഉച്ച വിശ്രമ നിയമം നിലവില്‍ വരും. നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.

ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക്‌ ഈ സൗകര്യം ലഭിക്കുക. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് യു. എ. ഇ. യില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

ഈ സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും.

എന്നാൽ നിര്‍ത്തി വയ്ക്കാന്‍ കഴിയാത്ത തൊഴില്‍ മേഖല കളില്‍ ജോലിക്കാരുടെ സുരക്ഷയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തണ മെന്നാണ് മന്ത്രാലയ നിര്‍ദേശം. ശീതീകരണ സംവിധാനവും നേരിട്ടു സൂര്യതാപം ഏല്‍ക്കാതി രിക്കാനുള്ള മുന്‍കരുതലും തൊഴിലുടമ സ്വീകരി ച്ചിരിക്കണം.

തൊഴിലാളികള്ക്ക് ആവശ്യമായ കുടിവെള്ളം തൊഴില്‍ സ്ഥലത്തു ണ്ടായിരിക്കണം. പ്രാഥമിക ചികില്‍സാ സംവി ധാന ങ്ങളും സജ്ജീകരിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.

നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. അപകടം, അഗ്നിബാധ എന്നിവ പ്രതിരോധിക്കാനാവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കിയാണ് ജോലി സ്ഥലങ്ങൾ പ്രവര്‍ത്തിക്കേണ്ടത്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായ് എക്‌സലന്‍സ് അവാർഡുകൾ ലുലുവിന്
Next »Next Page » രക്തദാന ക്യാമ്പ് വെള്ളിയാഴ്ച »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine