അബുദാബി : തൃശൂര്‍ ജില്ല യിലെ ചാവക്കാട് നിവാസി കളുടെ അബുദാബി കൂട്ടായ്മ യായ ബാച്ച് ചാവക്കാട് ആറാമത് വാർഷിക ആഘോഷവും പുതിയ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടനവും ബാച്ച് മീറ്റ് എന്ന പേരിൽ ജൂണ്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ കേരളാ സോഷ്യൽ സെന്ററിൽ നടക്കും.
വിവിധ മേഖലകളില്‍ മികവു തെളിയിക്കുകയും ബഹുമതികള്‍ നേടുകയും ചെയ്ത ബാച്ച് അംഗങ്ങളായ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.
ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ്സക്കുട്ടി ഹാജി, ബാച്ച് മീറ്റ് ഉത്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
ബാച്ച് അംഗവും സംഗീത സംവിധായകനുമായ നൗഷാദ് ചാവക്കാടിന്റെ നേതൃത്വ ത്തിൽ പ്രമുഖ ഗായകർ അണി നിരക്കുന്ന ഗാനമേളയും ശാസ്ത്രീയ – സിനിമാറ്റിക് നൃത്ത നൃത്യങ്ങൾ, ഒപ്പന, കോൽക്കളി, എന്നിവയും അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറും. വിശദ വിവരങ്ങൾക്ക് ; 050 570 52 91 (Sharaf), 050 682 67 46 (Basheer)


































