സലിം – അനാർക്കലി നാടകം അലൈന്‍ ഐ. എസ്. സി. യില്‍

October 24th, 2013

salim-anarkali-isc-drama-ePathram
അബുദാബി : അൽ ഐൻ ഇന്ത്യ സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം “സലിം – അനാർക്കലി” ഒക്ടോബര്‍ 25 വെള്ളിയാഴ്ച രാത്രി 08.30 നു ഐ. എസ്. സി. ഓഡിറ്റോ റിയ ത്തിൽ നടക്കും.

മുഗൾ ഭരണ കാലത്തെ അനശ്വര പ്രണയ കാവ്യമാണ് “സലിം – അനാർക്കലി” നാടകമായി അവതരിപ്പിക്കുന്നത്‌.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നള ചരിതം ആട്ടക്കഥ ഒക്ടോബര്‍ 22 മുതല്‍ 25 വരെ

October 20th, 2013

അബുദാബി : മലയാള ത്തിന്റെ അശ്വര കാവ്യം ഉണ്ണായി വാര്യരുടെ നള ചരിതം ആട്ടക്കഥ അബുദാബി യിലെ കഥകളി പ്രേമികള്‍ക്കായി ഒക്ടോബര്‍ 22 ചൊവ്വാഴ്ച മുതല്‍ 25 വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി നാലു ദിവസ ങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിക്കും.

ശക്തി തിയറ്റേഴ്സ്, മണിരംഗ് അബുദാബി യുമായി സഹകരിച്ചാണ് ‘നൈഷധം’എന്ന പേരില്‍ നള ചരിതം അരങ്ങിലെത്തിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി ആശാ നോടൊപ്പം മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം ബാജിയോ, ചിനോഷ്‌ ബാലന്‍ തുടങ്ങിയവര്‍ വേഷമിടും.

കഥകളി സംഗീത ത്തിലെ സമുന്നത ഗായകരായ പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരാണ് പിന്നണിയില്‍.

പരിപാടി കളെ കുറിച്ചു വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കലാമണ്ഡലം ഗോപി ആശാന്‍, മാര്‍ഗി വിജയകുമാര്‍, എ. കെ. ബീരാന്‍കുട്ടി, ഡോ. പി. വേണു ഗോപാലന്‍, ഡോക്ടര്‍ കെ. എസ്. രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നൃത്ത കലാ സന്ധ്യ യോടെ ടാലന്റ് ഡാന്‍സ്‌ അക്കാദമി യുടെ ഉല്‍ഘാടനം

October 17th, 2013

അബുദാബി : മദീനാ സയിദിലെ ടാലന്റ് ഡാന്‍സ്‌ അക്കാദമി യുടെ ഉല്‍ഘാടനം അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഒക്ടോബര്‍ 19 ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക് ‘നൃത്ത കലാ സന്ധ്യ’ എന്ന പേരില്‍ വിവിധ കലാ പരിപാടി കളോടെ നടക്കും.

talent-dance-academy-vidhyadharan-shijil-ePathram
പ്രമുഖ കര്‍ണ്ണാടക സംഗീത വിദ്വാനും സംവിധായകനു മായ വിദ്യാധരന്‍ മാസ്റ്റര്‍ ചടങ്ങില്‍ മുഖ്യാഥിതി ആയിരിക്കും. പൊതു സമ്മേളന ത്തിന് ശേഷം അക്കാദമി യിലെ അദ്ധ്യാപ കരും കുട്ടികളും മറ്റു പ്രമുഖ കലാകാരന്മാരും പങ്കെടുക്കുന്ന നൃത്ത നൃത്യങ്ങളും മാസ്റ്ററുടെ നേതൃത്വ ത്തിലുള്ള ഗാനമേളയും നടക്കും.

വിദ്യാധരന്‍ മാസ്റ്ററുടെ രക്ഷാ കര്‍തൃത്വ ത്തിലുള്ള ടാലന്റ് ഡാന്‍സ്‌ അക്കാദമി യില്‍ സംഗീത പഠനവും നൃത്ത പഠനവും കൂടാതെ ചിത്ര കലാ പഠനവും യോഗാ ക്ലാസുകളും ഉണ്ടായിരിക്കു മെന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു. നാട്ടില്‍ നിന്നും വരുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരുടെ ശിക്ഷണ ത്തിലാണ് ക്ലാസ്സുകള്‍ നടക്കുക.

മാസത്തില്‍ നാല് ദിവസം വിദ്യാധരന്‍ മാസ്റ്ററുടെ സന്ദര്‍ശനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്ലാസുകള്‍ ലഭ്യമാണ് എന്നും മാനേജിംഗ് ഡയരക്ടര്‍ മുരളീ ശങ്കര്‍ അറിയിച്ചു. വിദ്യാധരന്‍ മാസ്റ്റര്‍, ഷിജില്‍ കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ ‘നോട്ടം-2013’ വെള്ളിയാഴ്ച്ച

October 17th, 2013

കുവൈറ്റ്‌ : കേരള അസോസിയേഷൻ കുവൈറ്റും യു. എഫ്. എം. കുവൈറ്റും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘നോട്ടം-2013’ വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ അബ്ബാസിയ ‘പ്രവാസി’ ഹാളിൽ നടക്കും.

കുവൈറ്റ്‌ ഉള്‍പ്പെടെ വിവിധ ഗള്‍ഫ്‌ രാജ്യ ങ്ങളില്‍ നിന്നും നാട്ടില്‍ നിന്നുമായി ചിത്രീകരിച്ച പതിനഞ്ചോളം ചിത്ര ങ്ങള്‍ മേള യില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്‍ ഓപ്പണ്‍ ഫോറം നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂന്നാം പെരുന്നാളിന് “ഈദ്‌ നൈറ്റ്‌ ” ഇസ്ലാമിക്‌ സെന്ററില്‍

October 13th, 2013

stars-abudhabi-eid-night-2013-ePathram
അബുദാബി : പ്രമുഖ ഗായകനായ കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വ ത്തില്‍ യുവ ഗായക നിരയിലെ ശ്രദ്ധേയരായ പാട്ടുകാരെ അണി നിരത്തി സ്റ്റാര്‍സ്‌ ഓഫ് അബുദാബി മൂന്നാം പെരുന്നാള്‍ ദിന ത്തില്‍ ഒരുക്കുന്ന ”ഈദ്‌ നൈറ്റ്‌”എന്ന സ്റ്റേജ് ഷോ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ അരങ്ങേറും.

വൈകുന്നേരം ആറര മണിക്ക് തുടങ്ങുന്ന പരിപാടി യില്‍ കണ്ണൂര്‍ ഷെരീഫിനെ കൂടാതെ ആദില്‍ അത്തു, പ്രദീബ്‌ ബാബു തുടങ്ങിയവരും പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 49 15 241, 055 87 11 647

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ്‌ സംഗമം ഇസ്ലാമിക്‌ സെന്ററില്‍
Next »Next Page » മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം ബുധനാഴ്ച »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine