അല്‍ ഐനില്‍ വാഹനാപകടം : അമ്പതോളം പേര്‍ക്ക് പരിക്ക്

January 17th, 2014

accident-epathram
അല്‍ഐന്‍ : അബുദാബി – അല്‍ഐന്‍ റോഡിലെ അബു സംറ യില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹന അപകട ത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒന്നിനു മേലെ ഒന്നായി അറുപതോളം വാഹന ങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞു മൂലം സംഭവിച്ച അപകടം ആയിരിക്കും എന്നു കരുതുന്നു.

അപകട ത്തില്‍ പരിക്കേറ്റ വരെ തൊട്ടടുത്ത ആശൂപത്രി യില്‍ പ്രവേശിപ്പിച്ചു.

വാഹന ങ്ങള്‍ തമ്മില്‍ വ്യക്ത മായ അകലം പാലിക്കാത്ത താണ് കൂടുതല്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടാന്‍ കാരണമെന്ന് അല്‍ഐന്‍ ഗതാഗത വിഭാഗം പറഞ്ഞു. മൂടല്‍മഞ്ഞുള്ള സമയ ങ്ങളില്‍ വാഹനം ഓടിക്കുന്നതിനായി പ്രത്യേകം കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിനാഘോഷം ശ്രദ്ധേയമായി

January 16th, 2014

അബുദാബി : ഐ. സി. എഫ് അബുദാബി യില്‍ സംഘടിപ്പിച്ച നബിദിനാഘോഷം പഴയ പാസ്സ്പോര്‍ട്ട് റോഡിലെ അബ്ദുല്‍ ഖാലിക് മസ്ജിദില്‍ വെച്ച് നടന്നു.

നബിദിനാഘോഷ ത്തിന്റെ പ്രധാന ഭാഗമായ അന്ന ദാന ത്തിന്നായി ഐ. സി. എഫ്. കമ്മിറ്റി യുടെ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ രാവിലെ മുതല്‍ പരിശ്രമി ച്ചിട്ടാണ് എഴായിര ത്തോളം പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തു വിതരണം നടത്തിയത്.

അബ്ദുല്‍ ഖാലിക് മസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സദസ്സിനു എസ്. എസ്. എഫ്.സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നല്‍കി. സയ്യിദ് ഹസ്സന്‍ ഹദ്ദാദ് അന്നദാനം ഉല്‍ഘാടനം ചെയ്തു. മൗലിദ് പാരായണം, കൂട്ടു പ്രാര്‍ത്ഥന എന്നിവ നബിദിന പരിപാടി യുടെ ഭാഗമായി സംഘടിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പന്നിത്തടം ഓവർസീസ് അസോസിയേഷൻ സോണൽ മീറ്റ്

January 15th, 2014

അബുദാബി : തൃശൂര്‍ ജില്ല​ ​യിലെ കുന്നംകുളം പന്നിത്തടം സ്വദേശി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ​ ​​’പന്നിത്തടം ഓവർസീസ് അസോസിയേഷൻ (പി. ഒ. എ)’ അബുദാബി സോണൽ മീറ്റ്, ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ​ ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടക്കും.

മെംബര്‍ ഷിപ്പ് കാമ്പയിന്‍ ഉല്‍ഘാടനം സോണല്‍ മീറ്റില്‍ വെച്ചു നടക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിശദ വിവര ങ്ങൾക്ക് വിളിക്കുക : 050 – 566 73 56 (റഫീഖ് ഹൈദ്രോസ്), 055 -735 07 86 (ഇബ്രാഹിം)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറിൽ ‘ഊമക്കുയില്‍ പാടുമ്പോള്‍’ സി . ഡി. പ്രകാശനം ചെയ്തു

January 13th, 2014

cd-releasing-oomakkuyil-cinema-in-qatar-ePathram
ദോഹ : സെഞ്ച്വറി വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍സി ന്റെ ബാനറില്‍ സിദ്ദീഖ് ചേന്ദ മംഗല്ലൂര്‍ ഒരുക്കിയ ‘ഊമ ക്കുയില്‍ പാടുമ്പോള്‍’ എന്ന മലയാള സിനിമ യുടെ ദോഹ യിലെ പ്രകാശനവും പ്രദര്‍ശനവും ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

ഫ്രണ്ട്സ് കൾചറൽ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴി ശ്ശേരിക്ക് ആദ്യ സി. ഡി. നല്‍കി പ്രശസ്ത ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി യാണ് ചിത്ര ത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

കലയും സാഹിത്യവും മാനവിക മൂല്യങ്ങള്‍ ഉദ്‌ഘോഷി ക്കുന്നതും സമൂഹത്തില്‍ നന്മ യുടെയും പ്രതീക്ഷ യുടേയും കിരണ ങ്ങള്‍ പരത്തുന്നവ യുമാകണം എന്ന് സി. ഡി സ്വീകരിച്ചു കൊണ്ട് ഹബീബു റഹ് മാന്‍ കിഴിശ്ശേരി അഭിപ്രായ പ്പെട്ടു.

കേവലം സൗന്ദര്യാസ്വാദനം എന്ന തലത്തില്‍ നിന്നും ഉയര്‍ന്ന് കലയെ മൂല്യ വല്‍ക്കരിക്കുകയും സാമൂഹ്യ നന്മ കളുടെ പ്രചാരണ ത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വ മാണ് പ്രബുദ്ധ സമൂഹ ത്തിന് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീഡിയ പ്‌ളസ്‌ സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ദീര്‍ഘ കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗ ങ്ങളിലെ നിറ സാന്നിധ്യ മായിരുന്ന ബന്ന ചേന്ദമംഗല്ലൂര്‍ പ്രധാന വേഷമിട്ട ചിത്രം എന്ന നിലക്കും ഖത്തറിലെ സഹൃദയര്‍ക്ക് പ്രസക്തമാണ് ഈ സംരംഭ മെന്ന് അദ്ദേഹം പറഞ്ഞു.സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച ചിത്ര ത്തില്‍ നിലമ്പൂര്‍ ആയിഷ, ശങ്കര്‍ എന്നിവര്‍ പ്രധാന കഥാ പാത്ര ങ്ങള്‍ക്ക് വേഷ പ്പകര്‍ച്ച ഏകുന്നു. കാനേഷ് പൂനൂരിന്റെ വരികള്‍ എം. ആര്‍. റിസണ്‍ ചിട്ട പ്പെടുത്തി വിധു പ്രതാപ് ആലപിച്ചു. ക്യാമറ: നൗഷാദ് ഷെരീഫ്.

രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, 4 ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍, എ. ടി. അബു അവാര്‍ഡ്, എ. ടി. ഉമ്മര്‍ അവാര്‍ഡ്, നവ കേരള പുരസ്‌കാര്‍ തുടങ്ങി ചെറുതും വലുതു മായ നിരവധി പുരസ്‌കാര ങ്ങള്‍ കരസ്ഥ മാക്കിയ ഈ ചിത്രം സന്ദേശ പ്രധാന മാണ് എന്നതിനാല്‍ ഖത്തറില്‍ തികച്ചും സൗജന്യ മായാണ് വിതരണം ചെയ്യുന്നത് എന്നും സി. ഡി. ആവശ്യ മുള്ളവര്‍ 44 32 48 53, 44 66 12 13 എന്നീ നമ്പറില്‍ ബന്ധപ്പെടണം.

-തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നൃത്തോല്‍സവം ശ്രദ്ധേയമായി
Next »Next Page » ഖത്തറിൽ ‘ഊമക്കുയില്‍ പാടുമ്പോള്‍’ സി . ഡി. പ്രകാശനം ചെയ്തു »



  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine