ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍

April 10th, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ മാനേജിംഗ് കമ്മറ്റി യോഗം സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഈ യോഗ ത്തില്‍ വെച്ച് സെന്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡോക്ടര്‍.അബ്ദുറഹ്മാര്‍ മൗലവി ഒളവട്ടൂര്‍, കെ. കെ. ഹംസക്കുട്ടി (വൈസ് പ്രസിഡണ്ടുമാര്‍), സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (അഡ്മിന്‍ സെക്രട്ടറി), വി. എം. ഉസ്മാന്‍ ഹാജി (മതകാര്യ സെക്രട്ടറി), പി. കെ. അഹമ്മദ് (സാംസ്‌കാരിക വിഭാഗം സെക്രട്ടറി), ഹാഫിസ് മുഹമ്മദ് (റിലീഫ് സെക്രട്ടറി), ടി. കെ. അബ്ദുള്‍ സലാം, (വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി), സാബിര്‍ മാട്ടൂല്‍ (പബ്ളിക് റിലേഷന്‍സ് സെക്രട്ടറി) എന്നിവരെ ചുമതല പ്പെടുത്തി.

പ്രസിഡന്റ് പി. ബാവഹാജി സത്യവാചകം ചൊല്ലി ക്കൊടുത്തു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും,ട്രഷറര്‍ ശുക്കൂറലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതിരോധം ചികില്‍സയേക്കാള്‍ പ്രധാനം : ഡോ. ലീനസ് പോള്‍

April 9th, 2014

ദോഹ : രോഗം പ്രതിരോധിക്കുക എന്നതാണ് രോഗം വന്ന ശേഷം ചികില്‍സിക്കുന്ന തിനേക്കാള്‍ പ്രധാനം എന്നും സമൂഹ ത്തിന്റെ സമഗ്രമായ ആരോഗ്യ ബോധവല്‍ക്കരണ ത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണ് എന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ലീനസ് പോള്‍ അഭിപ്രായപ്പെട്ടു.

മീഡിയ പ്ളസ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, നസീം അല്‍ റബീഹ് എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ ലോകാരോഗ്യ ദിന ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്യുക യായിരുന്നു ഡോ. ലീനസ് പോള്‍.

മനുഷ്യരുടെ അശാസ്ത്രീയമായ ജീവിത ശൈലിയും സ്വഭാവവും നിരവധി രോഗ ങ്ങളുടെ വ്യാപനത്തിന് കാരണം ആകുന്നു ണ്ടെന്നും സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ബോധവല്‍ക്കരണ പരിപാടി കളിലൂടെ വലിയ മാറ്റം സാധ്യമാകുമെന്നും ഡോ. ലീനസ് പോള്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടന യുടെ സ്ഥാപക ദിന മായ ഏപ്രില്‍ 7 ആണ് ലോകമെമ്പാടും ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്.

ഓരോ വര്‍ഷവും സുപ്രധാനമായ ഓരോ പ്രമേയ ങ്ങളാണ് ലോകാരോഗ്യ ദിനം ചര്‍ച്ചക്ക് വെക്കുന്നത്. കൊതുകുകളും മറ്റു പ്രാണികളും പരത്തുന്ന രോഗങ്ങള്‍ (വെക്ടര്‍ ബോണ്‍ ഡിസീസസ്) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ചെറിയ ദംശനം വലിയ ഭീഷണി എന്ന ശ്രദ്ധേയമായ മുദ്രാവാക്യ ത്തിലൂന്നിയ ബോധവല്‍ക്കരണ പരിപാടി കളാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തെ സവിശേഷമാക്കുന്നത്.

പ്രമുഖ മാനസിക രോഗ വിദഗ്ദന്‍ ഡോ. അനീസ് അലിയും യോഗ ത്തില്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഡോ. എം. പി. ഷാഫി ഹാജി, അബ്രഹാം കൊലമന, മുഹമ്മദ് ആരിഫ്, ഇഖ്ബാല്‍, അബ്ദുല്ല, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി പുതിയ കമ്മിറ്റി

April 8th, 2014

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി യുടെ പുതിയ ഭാരവാഹി കളായി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍, ജനറൽ സെക്രട്ടറി കെ. കെ. അനില്‍ കുമാര്‍, ട്രഷറര്‍ പി. എം. പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റു മാരായി പി. കെ. ഗോപാല കൃഷ്ണന്‍, എം. അബ്ബാസ് എന്നിവരും ജോയന്റ് സെക്രട്ടറി മാരായി ഷിജു കാപ്പാടന്‍, മഹബൂബ് അലി, കലാ കായിക വിഭാഗം സെക്രട്ടറി യായി മുത്തലിബ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗ ങ്ങളായി വി. കെ. ഷാഫി, ബി. ജ്യോതി ലാല്‍, എം. സുരേഷ് ബാബു, അബ്ദുള്‍ ഗഫൂര്‍, ജനാര്‍ദന ദാസ് കുഞ്ഞി മംഗലം, സുകുമാരന്‍ പോത്തേര കാരിയാട്ട്, രാജേഷ് കുമാര്‍ കെ. ടി, ദിനേഷ് ബാബു യു, അബ്ദുള്ള അക്കലത്ത്, രാജേഷ്‌സി. കെ. എന്നിവ രുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി ബാച്ച് സ്നേഹ സംഗമം

April 7th, 2014

batch-chavakkad-logo
അബുദാബി : ചാവക്കാട് നിവാസികളുടെ അബുദാബി യിലെ പ്രവാസി കൂട്ടായ്മ യായ ‘ ബാച്ച് ചാവക്കാട് ‘ സംഘടിപ്പിച്ച ‘സ്നേഹ സംഗമം’ അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കെ. എഫ്. സി. ക്കു സമീപമുള്ള പാര്‍ക്കില്‍ വെച്ച് നടന്നു.

സാഹിത്യകാരനായ പുതൂര്‍ ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തുടക്കം കുറിച്ച സ്നേഹ സംഗമ ത്തില്‍ അംഗ ങ്ങള്‍ക്കും കുട്ടികള്‍ക്കു മായി വിവിധ കായിക വിനോദ – വിജ്ഞാന പരിപാടി കളും മല്‍സര ങ്ങളും സംഘടിപ്പിച്ചു.

വിവിധ റേഡിയോ നിലയങ്ങളിലെ സംഗീത മല്‍സര ങ്ങളില്‍ പങ്കെടുത്ത് വിജയി ആയിട്ടുള്ള ഗായിക റംസീന്‍ ഡാനിഫ്‌ പുറത്തിറക്കുന്ന സംഗീത ആല്‍ബ ത്തിന്റെ യു. എ. ഇ. യിലെ പ്രകാശന കര്‍മ്മവും സംഗമ ത്തില്‍ നടന്നു.

യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ചാവക്കാട് നിവാസികളായ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേര്‍ അഞ്ചാം വാര്‍ഷിക കുടുംബ സംഗമ ത്തില്‍ പങ്കെടുത്തു.

എം. കെ. ഷറഫുദ്ധീന്‍, ബഷീര്‍ കുറുപ്പത്ത്, ബാബു രാജ്, സുനില്‍ നമ്പീരകത്ത്, സാദിഖ്അലി, സി. എം. കരീം, താഹിര്‍ താമരയൂര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫെയ്സ് ടു ഫേയ്സ് സംഗമം ശ്രദ്ധേയമായി

April 6th, 2014

അബുദാബി : യു. എ. ഇ. യിലെ മലയാളി ഫേയ്സ് ബൂക്ക് കൂട്ടായ്മ ഫെയ്സ് ടു ഫേയ്സ് സംഗമം അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റരില്‍ സംഘടിപ്പിച്ചു.

ഫേയ്സ് ബൂക്കിലൂടെ പരിചയപ്പെടുകയും നാട്ടിലെ ദൈന്യം ദിന കാര്യ ങ്ങളേയും രാഷ്ട്റീയ സാമൂഹിക സംഭവ വികാസ ങ്ങളേയും കുറിച്ച് സജീവ മായി ചര്‍ച്ച ചെയ്യുകയുംജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ഇട പെടുകയും കാലിക പ്രസക്ത മായ പല വിഷയ ങ്ങളും ഓണ്‍ ലൈനി ലൂടെ ലോക മലയാളി കള്‍ക്കു മുന്നിലേക്ക് എത്തിക്കുകയും ചെയ്തു വരുന്ന യു. എ. ഇ. യിലെ മലയാളി സുഹൃത്തു ക്കള്‍ ഒത്തു ചേര്‍ന്ന നാലാമത് ഫെയ്സ് 2 ഫേയ്സ് സംഗമം ശ്രദ്ധേയ മായി.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംഗമ ത്തില്‍ സംബന്ധിച്ചു. ശിങ്കാരി മേളം, മാജിക് ഷോ, അംഗ ങ്ങള്‍ക്കാ യുള്ള വിവിധ മല്‍സര ങ്ങള്‍ സംഗമ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ചു.

ജി. രവീന്ദ്രന്‍ നായര്‍, ജയചന്ദ്രന്‍ ആറ്റിങ്ങല്‍, രാജന്‍ കാഞ്ഞങ്ങാട്, ബ്രിജേഷ്, ഷാഫി, യൂനുസ്, രമേഷ് മേനോന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര മഹോത്സവം ഏപ്രില്‍ 10 മുതല്‍
Next »Next Page » രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു »



  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine