കെ. എസ്. സി. ഓണാഘോഷം ശ്രദ്ധേയമായി

September 28th, 2013

ksc-onam-celebration-2013-ePathram
അബുദാബി :പിറന്ന നാടിന്റെ തനിമ നില നിര്‍ത്തി കൊണ്ട് കേരള സോഷ്യൽ സെന്റര്‍ അങ്കണത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു. മുഖ്യാതിഥി കളോടൊപ്പം എത്തിയ മാവേലിയെ താലപ്പൊലി യോടെയാണ് വനിതകളും കുട്ടികളും സ്വീകരിച്ച് ആനയിച്ചത്.

ചെണ്ടമേളം, പുലിക്കളി, കാവടിയാട്ടം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച വിപുലമായ ഘോഷ യാത്രയോടെ ആയിരിരുന്നു ഓണാഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പത്തനാപുരം മുന്‍ എം. എൽ. എ. പ്രകാശ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേഷ് ബാബു, വി. എസ്. തമ്പി എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

ksc-onam-cultural-program-2013-ePathram

മോഹിനിയാട്ടം, തിരുവാതിര ക്കളി, തായമ്പക, സംഘ ഗാനം, നാടകം, കവിതാവിഷ്കാരം, സംഘ നൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.

ഓണാഘോഷത്തിന്റെ തുടർച്ചയായി വനിതകൾക്കും കുട്ടികൾക്കുമായി സെപ്തംബര്‍ 28 ശനിയാഴ്ച പൂക്കള മത്സരംവും ഒക്ടോബർ 4,വെള്ളിയാഴ്ച മൂവായിരത്തോളം പേര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഉണ്ടായിരിക്കും എന്ന്‍ ഭാരവാഹികൾ അറിയിച്ചു.

കെ. എസ്. സി. പ്രസിഡണ്ട്‌ എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാർ, കലാ വിഭാഗം സെക്രട്ടറി രമേശ്‌ രവി തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധി ജയന്തി : സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കായി ചിത്ര രചനാ മല്‍സരങ്ങള്‍

September 22nd, 2013

mahathma-gandhi-father-of-the-nation-ePathram
അബുദാബി : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം കൾചറൽ വിഭാഗം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഗാന്ധി സാഹിത്യ വേദി എന്നിവ യുടെ സഹകരണ ത്തോടെ യു. എ. ഇ. തലത്തിൽ സ്‌കൂൾ വിദ്യാര്‍ത്ഥിക ൾക്കായി ഡ്രോയിംഗ് – പെയിന്റിംഗ്, ക്വിസ് മൽസരം നടത്തുന്നു.

ഒക്ടോബര്‍ 4 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ രാവിലെ 9 മുതൽ രാത്രി പത്തു വരെയാണ് ഗാന്ധിജയന്തി ആഘോഷം നടക്കുക.

രാവിലെ 9 മുതൽ ഡ്രോയിംഗ് – പെയിന്റിംഗ് മൽസരങ്ങളും വൈകീട്ട് മൂന്നു മുതൽ അഞ്ചര വരെ ഇന്റർ സ്‌കൂൾ ക്വിസ് മൽസരവും നടക്കും. വിജയി കൾക്ക് ക്യാഷ് അവാർഡും വിജയി കൾക്കും പങ്കെടുക്കുന്ന വർക്കും എംബസി യുടെ സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളന ത്തിൽ കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ, ഇന്ത്യൻ സ്ഥാനപതി എം. കെ. ലോകേഷ്, പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റുമായ പി. ബാവ ഹാജി, യൂണിവേഴ്‌സൽ ആശുപത്രി എം. ഡി. ഡോ.ഷെബീർ നെല്ലിക്കോട് എന്നിവരാണ് വിജയി കൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുക.

മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 056 19 84 694, 050 74 29 438 എന്നീ നമ്പറു കളിലോ, ima dot abudhabi at gmail dot com എന്ന ഇ-മെയിലിലോ ഈ മാസം 30നു മുമ്പായി പേർ റജിസ്റ്റർ ചെയ്യണം.

അബുദാബി യൂണിവേഴ്‌സൽ ആശുപത്രിയിലെ റിസപ്ഷൻ കൗണ്ടറിലും പേരു റജിസ്റ്റർ ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലേക്ക് ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

September 20th, 2013

etihad-airways-ePathram
അബുദാബി : യു. എ. ഇ. യുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതലാണ് ഇന്ത്യ യിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍വീസുകളുടെ എണ്ണവും കൂട്ടുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തിഹാദ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ലോക ത്തിലെ ഏറ്റവും വേഗ ത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യ ങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഇത്തിഹാദിന്‍െറ പദ്ധതി കളില്‍ ഇന്ത്യക്ക് നിര്‍ണായക സ്ഥാന മാണുള്ള തെന്നും കമ്പനി പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗന്‍ അബുദാബി യില്‍ പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ അബുദാബി – മുംബൈ, അബുദാബി – ന്യൂദല്‍ഹി റൂട്ടുകളില്‍ സീറ്റു കളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്തുമെന്നും, അടുത്ത വര്‍ഷം ആദ്യ ത്തോടെ കേരള ത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ബിസിനസ്, ഫസ്റ്റ്, ഇക്കോണമി ക്ളാസുകളും ഏര്‍പ്പെടുത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂള്‍ അടച്ചു പൂട്ടുന്നു

September 18th, 2013

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ ഉത്തരവിട്ടു. ഇതോടെ ആയിരത്തി നാനൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

നഗരത്തിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ (ADEC) രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു.

ഇതിന്റെ അടിസ്ഥാന ത്തില്‍ പല സ്‌കൂളുകളും മുസഫയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നഴ്സറി ക്ലാസ്സ് മുതല്‍ പ്ലസ്സ് ടു വരെയുള്ള ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക്‌ സ്കൂളില്‍ മാത്രം മലയാളികള്‍ അടക്കം 1400 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂളിന് മുന്നില്‍ അടച്ചു പൂട്ടല്‍ നോട്ടിസും അഡെക് പതിച്ചിട്ടുണ്ട്. രക്ഷിതാ ക്കള്‍ക്കും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിരുന്നു.

ഇതോടെ എല്ലാവരും ആശങ്ക യിലാണ്. 2014 ഏപ്രില്‍ ഒന്നു വരെ മാത്രമേ സ്‌കൂളിന് അബുദാബി നഗര ത്തില്‍ പ്രവര്‍ത്തിക്കാന്‍ കൗണ്‍സി ലിന്റെ അനുമതി യുള്ളൂ. ഏപ്രില്‍ മാസ ത്തിനുള്ളില്‍ പുതിയ കെട്ടിടം തയ്യാറാവുമെന്നു പ്രതീക്ഷയുമില്ല. ഏപ്രില്‍ ആദ്യ വാരം തന്നെയാണ് അബുദാബി യില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. ഈ അവസ്ഥ യില്‍ 9, 11 ക്ലാസ്സുകാരുടെയും തുടര്‍ പഠനം അവതാളത്തിലാവും. അടുത്ത വര്‍ഷം പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും അബുദാബി യിലെ മറ്റു സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല.

ഏത് ക്ലാസ്സിലായാലും ഇപ്പോള്‍ത്തന്നെ അഡ്മിഷന്‍ ദുഷ്‌കരമാണ്. സ്കൂള്‍ പൂട്ടാന്‍ നോട്ടിസ് ലഭിച്ചതോടെ പ്രശ്ന പരിഹാര ത്തിനായി എജുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷു മായി അടുത്ത ദിവസം തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തും എന്നും കുട്ടികളുടെ കാര്യ ത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ തങ്ങളും ഉത്കണ്ഠാ കുലരാണെന്നും ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡ്‌ വികസനം : രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം

September 17th, 2013

അബുദാബി : കേരള ത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ട സിന്‍റെ നിര്‍ദേശം ഉടന്‍ നടപ്പിലാക്കണം എന്ന് എന്‍. എച്ച്. പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ഭൂമി ശാസ്ത്ര പരമായ കേരള ത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററില്‍ തന്നെ മികച്ച രീതി യില്‍ റോഡ്‌ വികസനം നടപ്പിലാക്കാന്‍ കഴിയും എന്നിരിക്കെ വികസന ത്തിന്‍െറ മറവില്‍ പ്രവാസികള്‍ അടക്കമുള്ള ലക്ഷ ക്കണക്കിനു പേരെ ജനിച്ച ഭൂമി യില്‍ നിന്ന് പിഴുതെറിയ പ്പെടുന്ന തര ത്തില്‍ കുത്തക ബി. ഒ. ടി. ലോബി കള്‍ക്ക് കൈ മാറാനുള്ള രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

30 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കുക യാണെങ്കില്‍ അതോട് സഹകരിക്കാമെന്ന് ദേശീയ പാത സംരക്ഷണ സമിതി അടക്കമുള്ള സമര സംഘടനകള്‍ നേരത്തേ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭൂമി, സര്‍ക്കാര്‍ മൂന്ന് പതിറ്റാണ്ട് മുമ്പെ ങ്കിലും ഏറ്റെടുത്തു കഴിഞ്ഞതു മാണ്. ബാക്കി 30 ശതമാനം ഏറ്റെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല.

ദേശീയ പാത വികസിപ്പിക്കുന്ന കാര്യ ത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ പതിറ്റാണ്ടുകളായി ഏറ്റെടുത്ത ഈ ഭൂമി ഉപയോഗ പ്പെടുത്തി കേരള ത്തിലെ ഗതാഗത പ്രശ്നത്തിന് നല്ല പരിഹാരം ഉണ്ടാക്കണം.

ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്ത്, ജന ങ്ങളുടെ നികുതി പ്പണം കൊണ്ടു ഉണ്ടാക്കിയ റോഡുകള്‍ വന്‍കിട ബി. ഒ. ടി. കമ്പനി കള്‍ക്ക് തീറെഴുതി ക്കൊടുക്കാനുള്ള കുത്സിത നീക്കം തിരിച്ചറിയണം എന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി കമ്പനി കളാണ് ബി. ഒ. ടി. പിരിവിനായി ഒരുങ്ങി നില്‍ക്കുന്നത് എന്നും ഇത്തര ക്കാര്‍ക്ക് കേരള ത്തിന്‍റെ മണ്ണ് വിട്ടു നല്‍കാനാകില്ല എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

-അയച്ചു തന്നത് : സലിം നൂര്‍ ഒരുമനയൂര്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓണാഘോഷത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ്‌
Next »Next Page » ജോലിസ്ഥലത്തെ ഓണാഘോഷം »



  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine