
അബുദാബി : യുവ കലാ സാഹിതിയുടെ അബുദാബി യൂണിറ്റ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘യുവ കലാ സന്ധ്യ 2013’ ഇ. എസ്.ബിജി മോള്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു. എം. സുനീര്‍ സ്വാഗതം ആശംസിച്ചു. വിവിധ സംഘടനാ ഭാരവാഹികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് പി. ബാവാ ഹാജി യെയും ആര്‍ട്ടിസ്റ്റ് ജോഷി ഒഡേസ യേയും ചടങ്ങില്‍ ആദരിച്ചു.
ഈ വര്‍ഷത്തെ കാമ്പിശ്ശേരി കരുണാകരന്‍ പുരസ്കാരം പ്രഖ്യാപിച്ചു. കേരള ത്തില്‍ നടക്കുന്ന ചടങ്ങില്‍, കവിയും എഴുത്തു കാരനുമായ ആലങ്കോട് ലീലാകൃഷ്ണനു കാമ്പിശ്ശേരി പുരസ്കാരം സമ്മാനിക്കും.
ജോഷി ഒഡേസ സമ്മേളന നഗരിയില്‍ ഒരുക്കിയ ‘സ്ത്രീശാക്തീകരണം എന്ന ശില്പം മുഖ്യാതിഥി ഉല്‍ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായകര്‍ അണി നിരന്ന സംഗീത നിശയും അരങ്ങേറി.





അബുദാബി : എം ഈ എസ് പൊന്നാനി കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 13 തിങ്കളാഴ്ച വൈകുന്നേരം 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.



























