ഒരുമ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

November 6th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ (ലത്തീഫ ഹോസ്പിറ്റല്‍) വെച്ച് നടത്തുന്നു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക :
കബീര്‍ – 050 65 000 47, ബനീജ് – 050 45 601 06, ജഹാംഗീര്‍ – 055 45 807 57

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം

October 26th, 2012

അബുദാബി : പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിലെ മലയില്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ മലയില്‍ ബ്രദേഴ്സ് യു. എ. ഇ. യുടെ മൂന്നാമത് കുടുംബ സംഗമം രണ്ടാം പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 27ശനിയാഴ്ച രാവിലെ 9 മണി മുതല്‍ അലൈന്‍ ഹിലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ വെച്ച് വിവിധ കലാ-കായിക മത്സര ങ്ങളോടെ നടക്കും.

വിശദ വിവരങ്ങള്ക്ക് : ഹനീഫ് 050 67 23 268, മുഹമ്മദ് 050 57 64 049

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെക്കെപുറം ഈദ്‌ സംഗമം

October 25th, 2012

ദുബായ് : കോഴിക്കോട് തെക്കെപുറം നിവാസി കളായ പ്രവാസി കളുടെ ഈദ്‌ സംഗമം പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ദുബായിലെ അല്‍ഖൂസില്‍ വെച്ച് നടക്കും. ഫുട്ബോള്‍ മത്സരം അടക്കമുള്ള കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും.

അബുദാബി, അലൈന്‍, ഷാര്‍ജ, റാസല്‍ ഖൈമ, അജമാന്‍, ദുബായി എന്നിവിട ങ്ങളിലെ തെക്കെപുറം നിവാസികള്‍ പങ്കെടുക്കുന്നു. അംഗങ്ങള്‍ക്കായി രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയ കാമ്പ്‌ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : നിസ്താര്‍ 050 57 59 352

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തും : പ്രവാസി സംഘടനകള്‍

October 24th, 2012

air-india-epathram
ദുബായ് : ഗള്‍ഫ് പ്രവാസി കളായ യാത്രക്കാരെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യക്കെതിരെ മുഴുവന്‍ പ്രവാസി സംഘടന കളെയും ഒരുമിപ്പിച്ചു ശക്തമായ പ്രക്ഷോഭം നടത്താന്‍ ദുബായില്‍ ചേര്‍ന്ന വിവിധ സംഘടന ഭാരവാഹി കളുടെ യോഗം തീരുമാനിച്ചു.

അനിഷ്ട സംഭവ ങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര മന്ത്രി അജിത്‌ സിംഗ് രാജി വെക്കുക. യാത്രാ ദുരിതം അനുഭവിക്കേണ്ടി വന്ന പ്രവാസി കള്‍ക്ക് നഷ്ട പരിഹാരം നല്‍കുക. യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച പൈലറ്റിന് എതിരെ നടപടി എടുക്കുക. യാത്രക്കാര്‍ക്ക് എതിരെ സ്വീകരിച്ച കള്ള ക്കേസുകള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാതെ നേര്‍വഴിക്കു നയിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ദുരിതം പേറേണ്ടി വന്ന യാത്രക്കാര്‍ക്ക്‌ ആവശ്യമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ നാട്ടിലും ഇവിടെയും ലീഗല്‍ സെല്‍ രൂപീകരിക്കുകയും പ്രവാസി കളുടെ യാത്രാ പ്രശ്നം അധികാരി കളുടെ ശ്രദ്ധ യില്‍ കൊണ്ടു വരാന്‍ ജനാധിപത്യ രീതി യില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഡോ.പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, എന്‍. ആര്‍. മായിന്‍, സി. എം. എ. ചേരൂര്‍, റഫീക്ക് മേമുണ്ട, ഇസ്മയില്‍ പുനത്തില്‍, സലിം നൂര്‍ ഒരുമനയൂര്‍, മുഹമ്മദലി വളാഞ്ചേരി, സി. എച്. അബൂബക്കര്‍, എം. അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.

പുന്നക്കന്‍ മുഹമ്മദാലി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു. കെ. എം. സി. സി യു. എ. ഇ. കമ്മറ്റി, ഒ. ഐ. സി. സി. യു. എ. ഇ. കമ്മറ്റി, യൂത്ത് ഇന്ത്യ, സുന്നി സെന്റര്‍ ദുബായ്, തനിമ ദുബായ്, ചിരന്തന ദുബായ്, പാനൂര്‍ എന്‍. ആര്‍. ഐ., സ്വരുമ ദുബായ്, ദുബായ് പ്രിയ ദര്‍ശിനി, രിസാല സ്റ്റഡി സര്‍ക്കിള്‍, ദുബായ് പ്രവാസി പൈതൃക കൂട്ടം, വടകര എന്‍. ആര്‍. ഐ ദുബായ്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍ യു. എ. ഇ കമ്മിറ്റി തുടങ്ങിയ സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുല്ലൂറ്റ് അസോസിയേഷന്‍ ഈദ് – ഓണം സംഗമം ദുബായില്‍

October 22nd, 2012

ദുബായ് : കൊടുങ്ങല്ലൂര്‍ പുല്ലുറ്റ് ഗ്രാമ പ്രവാസികളുടെ കൂട്ടായ്മ യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ ഈദ് – ഓണം സംഗമം, നവംബര്‍ 2 വെള്ളിയാഴ്ച കാലത്ത് 9 മണി മുതല്‍ വൈകീട്ട് 5 വരെ ദുബായ് ഗര്‍ഹൂദ് ഈറ്റ് ആന്‍ഡ്‌ ഡ്രിങ്ക് പാര്‍ട്ടി ഹാളില്‍ നടക്കും.

ഓണ സദ്യ, സൌഹാര്‍ദ്ദ സമ്മേളനം, വിവിധ കലാ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ – 050 37 67 871

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ ക്രൂരത അവസാനിപ്പിക്കുക : കോഴിക്കോട് പ്രവാസി അസോസിയേഷന്‍
Next »Next Page » അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine