പ്രവാസി മലയാളികള്‍ ഓണ ലഹരിയില്‍

September 9th, 2011

dubai-onam-celebration-epathram

ദുബായ്‌ : ഇത്തവണ ഓണം പ്രവാസി മലയാളികള്‍ ശരിക്കും ആഘോഷിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ച തന്നെ തിരുവോണം വന്നത് പ്രവാസി ഓണത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ വിപുലമായാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജാതി മത ഭേദമന്യേ കുടുംബമായി താമസിക്കുന്നവര്‍ മാത്രമല്ല ബാച്ചിലേഴ്സ് “റൂമുകളിലും” ഓണ സദ്യക്കുള്ള ഒരുക്കങ്ങള്‍ കാര്യമായി തന്നെ നടക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ ഭാഷ ദേശ വ്യത്യാസമില്ലാതെ നടത്തുന്ന ഓണാഘോഷം പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്. സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചും പാര്‍ക്കുകള്‍ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തു കൂടിയും ഓണം ആഘോഷിക്കുന്നു.

വ്യാഴാഴ്ച കേരളത്തിലേതിനേക്കാള്‍ വലിയ ഉത്രാട പാച്ചിലായിരുന്നു ഗള്‍ഫിലും. വാഴയില മുതല്‍ ഓണ സദ്യക്ക് വേണ്ട സകല വിഭവങ്ങളും കടകളില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. വലിയ ഷോപ്പിങ്ങ് മാളുകളിലും സ്വര്‍ണ്ണക്കടകളിലും മലയാളികളുടെ വന്‍ തിരക്കാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പൂക്കള മത്സരം, തിരുവാതിര കളി മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തി. തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫ് മേഘലയില്‍ പ്രവാസി സംഘടനകളുടേയും മറ്റു കൂട്ടായമകളുടേയും ഓണാഘോഷ പരിപാടികള്‍ ഉണ്ടാകും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റംസാന്‍ നോയമ്പിന്റെ ദിനങ്ങളിലായിരുന്നു ഓണം വരാറ്. എന്നാല്‍ ഇത്തവണ റംസാന്‍ കഴിഞ്ഞതിനു ശേഷമാണ് ഓണം. തിരുവോണം അവധി ദിവസമായ വെള്ളിയാഴ്ചയുമാണ്. അതിനാല്‍ പ്രവാസി മലയാളികള്‍ ഇത്തവണ ശരിക്കും ആഘോഷ ലഹരിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസ് സെപ്തംബര്‍ മൂന്നിന് കോഴിക്കോട്ട്

August 23rd, 2011

ദുബായ് : പ്രവാസി കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുക എന്ന ഉദ്ദേശ ത്തോടെ സംഘടിപ്പിക്കുന്ന ‘മലബാര്‍ പ്രവാസി ദിവസ്’ സെപ്തംബര്‍ മൂന്നിന് കോഴിക്കോട്ട് നടക്കും.

മലബാര്‍ പ്രവാസി കോ – ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സമ്മേളന ത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി എ. കെ. ആന്‍റണി എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള മലബാറിലെ പ്രവാസികള്‍ 99 46 44 32 78 എന്ന നമ്പറില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര ഇഫത്താര്‍ സംഗമം

August 18th, 2011

kera-ifthar-meet-ePathram
കുവൈത്ത് : കുവൈത്തിലെ എറണാകുളം റെസിഡന്‍സ് അസ്സോസിയേഷന്‍ ‘കേര’ യുടെ ആഭിമുഖ്യ ത്തില്‍ അബ്ബാസിയ റിഥം ഹാളില്‍ ഇഫ്ത്താര്‍ സംഗമം നടത്തി. ജനറല്‍ കണ്‍വീനര്‍ എം. പരമേശ്വരന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന ഇഫ്ത്താര്‍ സമ്മേളന ത്തില്‍ ‘ദി ട്രൂത്ത്’ കുവൈറ്റ് ചാപ്റ്റര്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ ഇഫ്ത്താര്‍ സന്ദേശം നല്കി.

അബ്ബാസിയ സെന്‍റ്. ഡാനിയല്‍ ചര്‍ച്ചിലെ റവ. ഫാദര്‍ ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍, ബി. പി. സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമുഖ സംഘടനാ പ്രതിനിധി കളും സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്ത കരും പരിപാടി യില്‍ സംബന്ധിച്ചു.

kera-members-in-ifthar-meet-ePathram

അനില്‍ കുമാര്‍, കൊച്ചിന്‍ സൈനുദ്ദീന്‍, എസ്. പി. ബിജു, റോയ് മാനുവല്‍, പ്രിന്‍സ്, എന്‍. ബി. പ്രതാപ്, മുജീബു റഹ്മാന്‍, ബോബി ജോയ്, സെബാസ്റ്റ്യന്‍ കണ്ണോത്ത്, വില്‍സന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. അബ്ദുല്‍കലാം സ്വാഗതവും ഹരീഷ് തൃപ്പൂണിത്തുറ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : യു. അബ്ദുള്‍ കലാം, കുവൈത്ത്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹം : കെ.എം.സി.സി

August 15th, 2011

air-india-epathram
ദുബായ് : മംഗലാപുരം വിമാന ദുരന്ത ത്തില്‍ മരണ പ്പെട്ടവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ നല്‍കണം എന്ന ഹൈക്കോടതി വിധി ക്കെതിരെ അപ്പീല്‍ നല്‍കിയ എയര്‍ ഇന്ത്യ യുടെ നടപടി പ്രതിഷേധാര്‍ഹം എന്ന് ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനങ്ങളെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ വിമാന ദുരന്ത ത്തില്‍ മരിച്ച വരുടെ കുടുംബ ങ്ങളോട് പോലും കാണിക്കുന്ന അനീതി ന്യായീകരിക്കാന്‍ ആവില്ല.

മരിച്ചതില്‍ മിക്കവരും കുടുംബ ത്തിന്‍റെ ഏകാശ്രയ മായിരുന്നു എന്നത് പോലും പരിഗണി ക്കാതെ യുള്ള ഈ നിലപാട് അന്തര്‍ദേശീയ തല ത്തില്‍ ഇന്ത്യ യുടെ യശസ്സിന് കോട്ടം തട്ടുന്നതാണ്.

അന്താരാഷ്ട്ര മാനദണ്ഡ ങ്ങള്‍ കാറ്റില്‍ പറത്തുന്ന ഈ നിലപാടിന് എതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്നും അര്‍ഹമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്നും ദുബായ് കെ. എം. സി. സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങരയും സെക്രട്ടറി സലാം കന്യാപ്പാടിയും അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചക പംക്തി ഉടന്‍ ആരംഭിക്കുന്നു

July 31st, 2011

ligy-cookery-show-epathram

കേരളത്തിന്റെ സ്വാദൂറുന്ന തനത് വിഭവങ്ങളും രുചിയേറിയ ഉത്തരേന്ത്യന്‍ വിഭവങ്ങളും മറ്റ് രസകരമായ വിഭവങ്ങളും പരിചയപ്പെടുത്തുന്ന പാചക പംക്തി e പത്രത്തില്‍ ഉടന്‍ ആരംഭിക്കുന്നു. മുന്‍പ്‌ പല തവണയായി e പത്രത്തില്‍ പ്രസിദ്ധീകരിച്ച പാചക കുറിപ്പുകള്‍ ക്രോഡീകരിച്ച് ലഭ്യമാക്കണം എന്ന ആവശ്യം ചില വായനക്കാര്‍ അറിയിച്ചിരുന്നു. ഇവയ്ക്ക് പുറമേ അനേകം പുതുമ നിറഞ്ഞ വിഭവങ്ങളും പാചക വിധികളും പരിചയപ്പെടുത്തുന്നത് അമൃത ടി. വി. യിലെ ടേസ്റ്റ് ഓഫ് അറേബ്യ എന്ന പാചക പരിപാടിയിലൂടെ രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കി പ്രേക്ഷകര്‍ക്ക്‌ സുപരിചിതയായ ലിജി അരുണ്‍ ആണ്.

പരമ്പരാഗത തിരുവിതാംകൂര്‍ വിഭവങ്ങളുണ്ടാക്കി തങ്ങളെ എന്നും അതിശയിപ്പിക്കുന്ന തന്റെ അമ്മായിയമ്മ ആനിസ്‌ തോമസും തന്റെ എല്ലാ സംരംഭങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ്‌ അരുണ്‍ തോമസുമാണ് തന്റെ പ്രചോദനം എന്ന് ലിജി പറയുന്നു. ഏറെ നാള്‍ ഉത്തരേന്ത്യയില്‍ ജോലി ചെയ്ത കാലത്ത്‌ കൈമുതലാക്കിയ സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ വിഭവങ്ങളും ഈ പംക്തിയിലൂടെ പരിചയപ്പെടുത്തും. സ്വാദിനോടൊപ്പം ആരോഗ്യവും പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന ലിജിയുടെ പാചകത്തിന്റെ പ്രത്യേകതയും ഇത് തന്നെയാണ്. ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതരീതിക്ക് നല്ല ഭക്ഷണം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌. സമയക്കുറവ് മൂലം സ്വാദിന് മാത്രം മുന്‍തൂക്കം നല്‍കുന്ന ഹോട്ടല്‍ ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരത്തിന്റെ പിടിയിലാണ് മിക്കവരും, പ്രത്യേകിച്ചും കുട്ടികള്‍. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു പാചക പംക്തിക്ക് പ്രസക്തി ഏറെയാണ് എന്ന് ലിജി അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാന്തപുരത്തിന്‍റെ റമദാന്‍ പ്രഭാഷണം അബുദാബി യില്‍
Next »Next Page » ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine