ദുബായിലെ സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി

May 15th, 2010

ഈ അദ്ധ്യയന വര്‍ഷം ദുബായിലെ ആറ് സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ദുബായിലെ സ്കൂളുകളുടെ പ്രവര്‍ത്തന ത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന നോളജ് ആന്‍ജ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അഥോറിറ്റി (കെ. എച്ച്. ഡി. എ.) യുടെ വിലക്ക് മറി കടന്നാണ് വിദ്യാഭ്യാസ മന്ത്രാലയ ത്തിന്‍റെ തീരുമാനം.

സ്കൂളുകളുടെ അപേക്ഷ ന്യായമാണെന്ന് മനസ്സിലാക്കിയാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സ്കൂളുകള്‍ അദ്ധ്യാപകരുടെ ശംബളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നും, ഇതിന് ആവശ്യമായ പണം കണ്ടെത്തേണ്ടത് അത്യാവശ്യ മാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതോടെ ജെംസ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഔവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍, ദ മില്ലേനിയം സ്കൂള്‍ എന്നവ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ഫീസ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. 15 മുതല്‍ 20 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതി. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ സ്കൂളുകള്‍ക്ക് ഫീസ് ഉയര്‍ത്താന്‍ ആവില്ലെന്ന് കെ. എച്ച്. ഡി. എ. വ്യക്തമാക്കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യൂസേഴ്സ് ഫീ : പ്രതിഷേധവുമായി വെണ്മ

May 15th, 2010

venma-logo-epathramതിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വെണ്മ രംഗത്ത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍  വെച്ചു ചേര്‍ന്ന വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വെണ്മ യു. എ. ഇ. യുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ച്, പ്രവാസികള്‍ക്ക് നേരെയുള്ള ഈ പിടിച്ചു പറി ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട്  വ്യോമയാന വകുപ്പ് മന്ത്രിക്കും, എം.  പി. ശശി തരൂരിനും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രവാസി സമൂഹത്തിന്‍റെ ഒപ്പു ശേഖരണം  നടത്തി പരാതി അയക്കാനും, സമാന ചിന്താ ഗതിയുള്ള പ്രവാസി കൂട്ടായ്മകളും, സംഘടനകളുമായി ചേര്‍ന്ന് സമര രംഗത്തിറങ്ങുവാനും  തീരുമാനമെടുത്തു.

കേരളത്തിന്‍റെ  സാമ്പത്തിക മേഖലയുടെ  നട്ടെല്ലായ പ്രവാസി സമൂഹത്തിനു നേരെയുള്ള എല്ലാ കടന്നു കയറ്റങ്ങളും ഒറ്റ ക്കെട്ടായി നേരിടണം എന്നും യോഗം അഭ്യര്‍ത്ഥിച്ചു.  വൈസ്‌ പ്രസിഡന്‍റ് സുദര്‍ശന്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് ഡി. പ്രേം കുമാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു സിക്രട്ടറി ഷാജഹാന്‍ സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

ഒരുമ ഒരുമനയൂര്‍ പുതിയ ഭാരവാഹികള്‍

May 13th, 2010

oruma-logo-epathramഒരുമ ഒരുമനയൂര്‍ 9-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കറാമയിലുള്ള  കറാച്ചി സിറ്റി ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ പി. പി. അന്‍വറി‍ന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്‍. എം. വീരാന്‍കുട്ടി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു.  പ്രസിഡന്റ്‌ എം. കെ.രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി വി. ടി. അബ്ദുല്‍ ഹസീബ്, ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി,  ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.  എം. കബീര്‍ തുടങ്ങി 41 അംഗ ഭരണ സമതി യേയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ പി. പി. അന്‍വര്‍, മുന്‍ ട്രഷറര്‍ ‍എ. പി ഷാജഹാന്‍, പി . അബ്ദുല്‍ ഗഫൂര്‍, കെ. എം. മൊയ്ദീന്‍കുട്ടി എന്നിവര്‍ ‍സംസാരിച്ചു. ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യൂസേഴ്സ് ഫീ – പ്രവാസി സംഘടനകള്‍ രംഗത്ത്

May 12th, 2010

തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍‍‍പ്പെടുത്താനുള്ള തീരുമാന ത്തിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്തു വന്നു. ശക്തമായ സമരം യൂസേഴ്സ് ഫീക്കെതിരെ നടത്തുമെന്ന് എയര്‍‍‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര ഫോണ്‍ നിരക്കുകളില്‍ വന്‍ സൌജന്യം

May 10th, 2010

etisalat-logo-epathramഅബുദാബി: ഇത്തിസലാത്ത് ലാന്‍റ്‌ ഫോണു കളില്‍ നിന്നും വിളിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളു കളുടെ നിരക്ക് മിനിറ്റിന് 50 ഫില്‍സ്‌ ആക്കി കുറച്ചതായി എമിറേറ്റ്‌സ്‌ ടെലി കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ്‌ 10 മുതല്‍ 2010 ആഗസ്റ്റ്‌ 9 വരെ യാണ് ഈ ആനുകൂല്യം. ലോകത്തെ ഏത് നമ്പറിലേക്കും ഏതു സമയവും 50 ഫില്‍സ് നിരക്കില്‍ വിളിക്കാം.

ഉപഭോക്താക്കള്‍ക്ക് സൗകര്യാ നുസരണം തെരഞ്ഞെടു ക്കാവുന്ന രണ്ടു പാക്കേജുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാവുന്ന ഓഫറില്‍ തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്കാണ് സേവനം ലഭിക്കുക.  ഒരു മാസത്തേക്ക് ഫ്ലാറ്റ്‌ ഫീ ഇനത്തില്‍ 20 ദിര്‍ഹം നല്‍കണം. ഈ സര്‍വ്വീസ്‌ ലഭ്യമാവാന്‍ ഇത്തിസലാത്ത് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ (125 ലേക്കു) വിളിച്ച്, ഉപഭോക്താവിന് വിളിക്കേണ്ട രാജ്യം തിരഞ്ഞെടുത്ത ശേഷം ഉപയോഗിക്കാം. മറ്റു രാജ്യാന്തര, പ്രാദേശിക വിളികള്‍ക്കു പഴയ നിരക്കു തന്നെ നല്‍കണം.  രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച്, തെരഞ്ഞെടുക്കുന്ന രാജ്യത്തേക്ക് മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാന്‍ കണക്ഷന്‍ ചാര്‍ജായി ഒരു ദിര്‍ഹം നല്‍കണം. ഒരു മാസത്തേക്ക് 20 ദിര്‍ഹം നല്‍കുന്നത് ഒഴിവാക്കു ന്നതിനാണിത്. ഉപഭോക്താക്കള്‍ക്ക് ഏതു സമയവും ഓഫറുകള്‍ പരസ്പരം മാറുന്നതിനും സൗകര്യമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

454 of 4561020453454455»|

« Previous Page« Previous « നിളോത്സവം ഈ മാസം 21 ന്
Next »Next Page » പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍ »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine