ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

October 18th, 2011

indian-visa-epathram

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഴക്കുളം കൈതച്ചക്കയുടെ മാധുര്യം ഇനി ഗള്‍ഫിലും

October 7th, 2011

ദുബായ്‌ : ലോകപ്രശസ്തമായ വാഴക്കുളം കൈതച്ചക്ക ഗള്‍ഫില്‍ വിപണനം ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി വിദഗ്ദ്ധ സംഘം ദുബായില്‍ എത്തി. ഇന്‍ഫാം ദേശീയ ട്രസ്റ്റി എം. സി. ജോര്‍ജ്ജ്, പൈനാപ്പിള്‍ അവാര്‍ഡ്‌ ജേതാവായ ഇസ്മയില്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇന്‍ഫാം സംഘം എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്ന് അറിയിച്ചു.

vazhakulam-pineapple-market-epathramവാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റ്‌

കീടനാശിനി പ്രയോഗിക്കാതെ ഉല്‍പ്പാദനം ചെയ്യുന്ന വാഴക്കുളം കൈതച്ചക്കയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ സ്വാദ്‌ തന്നെയാണ്. ഏറ്റവും രുചികരമായ വാഴക്കുളം കൈതച്ചക്കയ്ക്ക് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദവിയും ലഭിച്ചിട്ടുണ്ട് എന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം : കെ.എം.സി.സി.

October 7th, 2011

dubai-kmcc-logo-big-epathram

ദുബായ്‌ : പ്രവാസി മലയാളികള്‍ക്ക് ക്ഷേമവും സഹായവും നല്‍കുന്നതിനും പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും ഗള്‍ഫില്‍ വെച്ച് മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും, സാമ്പത്തിക സഹായം നല്‍കുന്ന കാരുണ്യ പദ്ധതി പ്രയോഗവത്കരിക്കുന്നതിനും ഡിസംബര്‍ 19, 20 തീയ്യതികളില്‍ പ്രവാസി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുവാനും, യോഗത്തിനു ശേഷം പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിനും, മുഖ്യമന്ത്രിയും സംഘവും ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്താനുമുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരള മുഖ്യമന്ത്രി യായിരുന്ന അച്യുതാനന്ദന് പ്രവാസി വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിട്ടും പ്രവാസി ക്ഷേമകാര്യം നടപ്പാക്കുന്നതിന് പകരം ഇന്ത്യയുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളെ രണ്ടാം പൗരന്‍മാരായി കാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. കെ. എം. സി. സി. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, മുന്‍ വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടംഭാഗം, കാസര്‍കോട് ജില്ലാ കെ. എം. സി. സി. നേതാക്കളായ ഗഫൂര്‍ ഏരിയാല്‍, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, ഖലീല്‍ പതിക്കുന്ന്, അബൂബക്കര്‍ കൊല്ലമ്പാടി, മണ്ഡലം നേതാക്കളായ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, സലീം ചേരങ്കൈ, ഇ. ബി. അഹമ്മദ് ചെടയക്കാല്‍, റഹീം ചെങ്കള, കരിം മൊഗ്രാല്‍, മുനീര്‍ പൊടിപ്പള്ളം, തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും, സെക്രട്ടറി ഷരീഫ് പൈക്ക നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സലാം കന്യപ്പാടി

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനശക്തി യുടെ മന്ദിരം : ഓപ്പണ്‍ ഫോറം

October 6th, 2011

ksc-open-forum-ePathram
അബുദാബി : ഇന്ത്യന്‍ പാര്‍ലിമെന്‍റ് പ്രവര്‍ത്തന രീതികള്‍, ചട്ടങ്ങള്‍, കീഴ്വഴക്കങ്ങള്‍ എന്നിവ അടുത്തറിയാനും സംശയങ്ങള്‍ തീര്‍ക്കുവാനും പ്രവാസി കള്‍ക്ക് ഒരവസരം ഒരുക്കുകയാണ് കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം.

ഒക്ടോബര്‍ 08 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് സംഘടിപ്പിക്കുന്ന ജനശക്തി യുടെ മന്ദിരം – ഓപ്പണ്‍ ഫോറത്തില്‍ – ലോകസഭാ മുന്‍ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാര്യ മുഖ്യപ്രഭാഷണം നടത്തും.
വിശദ വിവരങ്ങള്‍ക്ക് : സുരേഷ് പാടൂര്‍. 050 – 570 81 91

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ക് പ്രഥമ വാര്‍ഷിക ആഘോഷം

September 28th, 2011

parc-punnayurkulam-epathram

ദുബായ്‌ : പുന്നയൂര്‍ക്കുളം ആര്‍ട്ട്സ് ആന്‍ഡ്‌ റിക്രിയേഷന്‍ സെന്ററിന്റെ (Punnayoorkulam Arts & Recreation Centre – PARC) ഒന്നാം വാര്‍ഷികം സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ദുബായ്‌ ചില്‍ഡ്രന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രവാസി സാഹിത്യകാരനായ ലത്തീഫ് മമ്മിയൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പാര്‍ക് പ്രസിഡണ്ട് രഘുനാഥ് അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രവാസി സാഹിത്യകാരന്‍മാരായ സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, ഷാജി ഹനീഫ്‌, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

ജ്ഞാനപീഠം ജേതാവും സിനിമാ സാഹിത്യ ലോകത്തെ പ്രശസ്തനും പുന്നയൂര്‍ക്കുളവുമായി വളരെ അടുത്ത ബന്ധവുമുള്ള എം. ടി. വാസുദേവന്‍ നായര്‍ പുന്നയൂര്‍ക്കുളത്തുകാരുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ടയച്ച സന്ദേശം സദസിന് മുന്‍പാകെ വായിച്ചു കേള്‍പ്പിച്ചു. പുതിയ ഭരണ സമിതി അംഗങ്ങളെയും പരിചയപ്പെടുത്തി.

വാര്‍ത്ത അയച്ചു തന്നത് : രാമചന്ദ്രന്‍ പി., ദുബായ്‌

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “സംസ്കൃതി” ദോഹയുടെ ഓണം – ഈദ്‌ സംഗമം
Next »Next Page » വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine