അബുദാബി : നിനവ് സാംസ്‌കാരിക വേദി അബു ദാബിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നിനവ് ഇന്‍റര്‍ നാഷണല്‍ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ – സീസണ്‍ 2 (NIFF- Season 2) പോസ്റ്റർ പ്രകാശനം അബു ദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ നിർവ്വഹിച്ചു. ഡോക്ടർ മീര ജയശങ്കർ മുഖ്യാഥിതി ആയിരുന്നു.
സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, വൈസ് പ്രസിഡണ്ട് രേഖിൻ സോമൻ, ട്രഷറർ അജാസ് അപ്പാടത്, നിനവ് സാംസ്‌കാരിക വേദി പ്രസിഡണ്ട് മഹേഷ്, സെക്രട്ടറി ദീപക്, ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ. വി. ബഷീർ, കൺവീനർ അജിത്, മറ്റു ഭാരവാഹികളും സംബന്ധിച്ചു.
മുൻ വർഷം സംഘടിപ്പിച്ച മത്സരത്തിന്‍റെ വൻ വിജയത്തെ തുടർന്ന് ഒരുക്കുന്ന NIFF- Season2 മത്സരം 2023 ഒക്ടോബർ മാസത്തിൽ നടത്തും എന്ന് സംഘാടക സമിതി അറിയിച്ചു. മത്സരത്തിലേക്കുള്ള സിനിമകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 സെപ്റ്റംബർ 10
കൂടുതൽ വിവരങ്ങൾക്ക് +971 50 591 3876, +971 50 273 7406 എന്നീ ഫോൺ നമ്പറുകളിലും ninavusv @ gmail.com എന്ന ഇ- മെയിൽ വിലാസത്തിലും ബന്ധപ്പെടുക.