
അബുദാബി : ചാവക്കാട് എടക്കഴിയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസി യേഷന്‍) അബുദാബി യില്‍ ‘എനോര സ്നേഹ സംഗമം’ സംഘടി പ്പിച്ചു. പുതു വര്‍ഷ ത്തോടനുബന്ധിച്ച് അബുദാബി പഴയ എയര്‍പോര്‍ട്ട് റോഡ് പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടിയില്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്ക ഴിയൂര്‍ നിവാസി കളായ നാനൂറോളം പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ നടത്തി.

പുതു വര്‍ഷ ത്തോടനുബന്ധിച്ച് ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്കും എനോര യും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ ലൈന്‍ സമ്മാന പദ്ധതിയില്‍ വിജയി കളായവരില്‍ എനോര അംഗങ്ങളായ ഉമ്മര്‍ പുതു വീട്ടില്‍, സുമി അബ്ദുല്‍ റസാഖ് എന്നിവര്‍ക്ക് സൈനുദ്ദീന്‍ ഖുറൈഷി യുടെ ‘ഞാന്‍ പ്രവാസിയുടെ മകന്‍‘ എന്ന പുസ്തകം സമ്മാനമായി നല്‍കി.

കുട്ടികള്‍ക്കായി നടന്ന കളറിംഗ്, ചിത്ര രചനാ മല്‍സരങ്ങള്‍ എന്നിവയിലും മറ്റു മല്‍സര ങ്ങളിലും വിജയികള്‍ ആയവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. എഴുത്തുകാരന്‍ സൈനുദ്ധീന്‍ ഖുറൈഷി, ഇ -പത്രം കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

എം. കെ. ഷറഫുദ്ധീന്‍, ഒ. എസ്. എ. റഷീദ്, കാസിം ചാവക്കാട്, ടി. താഹിര്‍, റസാഖ് കളത്തില്‍, ദാനിഫ് കാട്ടിപ്പറമ്പില്‍, സലിം മനയത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീ കളും കുട്ടികളും അടക്കമുള്ളവര്‍ സജീവമായി പങ്കെടുത്ത കലാ കായിക മത്സരങ്ങളാല്‍ എനോര സ്നേഹ സംഗമം ശ്രദ്ധേയമായി.





ദുബായ്: കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ‘വെയ്ക്’ ഒന്‍പതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് അല്‍ ഖിസ്സൈസ് മായ് ടവറിലുള്ള Ettiquitte Cafe പാര്‍ട്ടി ഹാളില്‍ 2012 ജനുവരി 13 ന് വൈകീട്ട് 6 മണിക്ക് നടക്കും. പ്രസ്തുത യോഗത്തില്‍ 2010 – 2011 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതര ണവും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അടുത്ത രണ്ടു വര്‍ഷ കാലയള വിലേക്കുള്ള പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 59 52 195 

























