പയ്യന്നൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

January 16th, 2012

payyanur-collage-alumni-get-together-ePathram
ദുബായ് : യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ സംഗമം ദുബായ് സബീല്‍‍ പാര്‍ക്കില്‍ കെ. ടി. പി. രമേശന്റെ അദ്ധ്യക്ഷത യില്‍ നടന്നു. പയ്യന്നൂര്‍ കോളേജ് സാമ്പത്തിക ശാസ്ത്രം മുന്‍ മേധാവിയും കോളേജ് ഭരണ സമിതി വൈസ് ചെയര്‍മാനുമായ പ്രൊഫ. കെ. രാജഗോപാലന്‍ മുഖ്യാതിഥി ആയിരുന്നു. പത്മനാഭന്‍ വടക്കേന്‍, രമേഷ് പയ്യന്നൂര്‍, വി. ടി. വി. ദാമോദര ന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവി പ്രവര്‍ത്തന ങ്ങള്‍ക്കായി 16 പേരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

payyanur-collage-alumni-ePathram
കോളേജ് അലുംനി യുമായി ബന്ധപ്പെടേണ്ട ഫോണ് ‍ : 050 – 788 7 724,  050 – 31 61 475 .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര അറബി ഭാഷാ ദിനാചരണം നടത്തി

January 12th, 2012

ദുബായ് : രാജ്യാന്തര അറബി ഭാഷാ ദിനാചരണ സംഗമം മുസ് രിസ് ഹെരിറ്റേജിന്റെ ( കൊടുങ്ങല്ലൂര്‍ പൈതൃകം ) യും പെരിയാര്‍ യൂണിവേഴ്സിറ്റി യു. എ. ഇ. ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ ദേര അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ആന്റി – ഡവ്റി മൂമെന്റ്റ് (അഖിലേന്ത്യാ സ്ത്രീധന – വിരുദ്ധ മുന്നേറ്റം) വൈസ്‌ പ്രസിഡന്‍റ് നാസര്‍ പരദേശി അദ്ധ്യക്ഷനായിരുന്നു. പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ മൌലവി ഹുസ്സൈന്‍ കക്കാട് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.

ലോക ഭാഷ കളില്‍ രണ്ടാം സ്ഥാനവും സാഹിത്യ സമ്പുഷ്‌ടവും വ്യാകരണ നിബദ്ധവും കാവ്യ സമ്പന്ന വുമായ അറബി ഭാഷക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്, ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഈ ദിനാചരണം മഹത്തായ ഒരു സംരംഭമാണ് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു  കൊണ്ട് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ്‌ കൂടിയായ മൌലവി ഹുസ്സൈന്‍ കക്കാട് പ്രസ്താവിച്ചു.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പൗരസ്ത്യ ഭാഷാ സര്‍വ്വ കലാശാല അറബി ഭാഷയുടെ വളര്‍ച്ച കൂടി ലക്ഷ്യമാക്കി ഉള്ളതാകയാല്‍ എത്രയും വേഗം ആ യജ്ഞം പുരോഗതി യിലേക്ക് നയിക്കാന്‍ ഗവണ്മെന്റിനോട്‌ ആവശ്യപ്പെടുന്ന പ്രമേയവും അറബി ഭാഷാ സംഗമം പാസാക്കി. പ്രൊഫ. ഡോ. അഹ്മദ് കബീര്‍ രചിച്ച  ‘ഫജറുല്‍ ഇസ് ലാം ഫില്‍ ഹിന്ദ്’ എന്ന അറബി പുസ്തക ത്തിന്റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന, വടകര എന്‍ . ആര്‍ . ഐ ഫോറം പ്രസിഡന്റ്‌ പ്രേമാനന്ദിനു നല്‍കി നിര്‍വഹിച്ചു. റീന സലിം, സുമതി പ്രേമന്‍ , ഡോ.മുഹമ്മദ്‌ കാസിം, സുബൈര്‍ വെള്ളിയോട്, ആദം സിയെസ്കോ, കുട്ടേട്ടന്‍ മതിലകം, കമാല്‍ റഫീക്ക്, അബ്ദുള്ള കുട്ടി ചേറ്റുവ, ഫൈസല്‍ അത്തോളി, ലത്തീഫ് , വിജു സി പറവൂര്‍ , സലിം അയ്യനത്ത്, രാജന്‍ കൊളാവിപ്പാടം മുതലായവര്‍ ആശംസകള്‍ നേര്‍ന്നു. സംഗമ ത്തില്‍ അറബി കാവ്യാലാപനം ചെയ്ത ആതിര ആനന്ദ് സദസ്സിന്റെ പ്രശംസക്ക് അര്‍ഹയായി.

മുസ്‌രിസ് ഹെരിറ്റേജ് പ്രസിഡണ്ടും സലഫി ടൈംസ് മാനേജിംഗ് എഡിറ്ററുമായ കെ. എ. ജബ്ബാരി സ്വാഗതവും അഷറഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മയ്യില്‍ ഗ്രാമോത്സവം

January 12th, 2012

ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ , കൊളച്ചേരി പഞ്ചായത്ത് നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ ‘മയ്യില്‍ എന്‍ . ആര്‍ . ഐ. ‘യുടെ ആഭിമുഖ്യ ത്തില്‍ ജനുവരി 13 വെള്ളിയാഴ്ച കരാമ അല്‍മദീന വൈഡ് റേഞ്ച് ഹോട്ടല്‍ ഹാളില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടി കളോടെ ‘ഗ്രാമോത്സവം’ കൊണ്ടാടും. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക 050 54 60 641.

-വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹിറ്റ്‌ എഫ്.എം. വയലാര്‍ രവിക്ക് നിവേദനം നല്‍കി

January 10th, 2012

hit-fm-967-memorandum-epathram

ദുബായ്‌ : പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അടങ്ങുന്ന നിവേദനം ഹിറ്റ്‌ എഫ്. എം. റേഡിയോ (Hit 96.7 FM Radio) പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് സമര്‍പ്പിച്ചു. ദുബൈയിലെ ഹിറ്റ്‌ എഫ്. എം. റേഡിയോ ശ്രോതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി എം. എ. യുസുഫലിയാണ് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് നിവേദനം കൈമാറിയത്‌. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നോര്ക മന്ത്രി കെ. സി. ജോസഫിനും നിവേദനത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. നിവേദനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും ഉറപ്പു നല്‍കിയതായി ഹിറ്റ്‌ എഫ്. എം. റേഡിയോ വാര്‍ത്താ വിഭാഗം തലവന്‍ ഷാബു കിളിതട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജബ്ബാരി പുസ്തകം പ്രകാശനം ചെയ്തു

January 10th, 2012

jabbari-book-release-ePathram
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീ കരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജബ്ബാരി യെക്കുറിച്ചുള്ള ലേഖന സമാഹാരം ‘ജബ്ബാരി’ ഡോ. മുഹമ്മദ് കാസിം പ്രകാശനം ചെയ്തു. പാം പ്രസി ഡന്‍റ് വിജു. സി. പരവൂര്‍ ഏറ്റുവാങ്ങി. സലീം അയ്യനേത്ത് അദ്ധ്യക്ഷത വഹിച്ചു. ഖലീഫ മുഹമ്മദ് സാലിഹ്, രാജന്‍ കൊളാവിപ്പാലം, സുബൈര്‍ വെള്ളിയോട്, റഫീഖ് മേമുണ്ട, നാസര്‍ പരദേശി, റീനസലീം, ഗഫൂര്‍ കോഴിക്കോട്, ഗഫൂര്‍ കാസര്‍കോട്, ആദം, കുട്ടേട്ടന്‍ മതിലകം, പ്രേമാനന്ദ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ. എ. ജബ്ബാരി എന്നിവര്‍ പ്രസംഗിച്ചു. ശുഭ ആനന്ദ് അറബിക് കവിത ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ വാര്‍ഷികം
Next »Next Page » ഹിറ്റ്‌ എഫ്.എം. വയലാര്‍ രവിക്ക് നിവേദനം നല്‍കി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine