യുവ പ്രവാസികള്‍ക്കായി പ്രസംഗ മത്സരം

February 5th, 2011

seethisahib epathramദുബായ്; യു. എ. ഇ. യിലെ യുവ പ്രവാസി കള്‍ക്കായി സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദുബായ് കെ. എം. സി. സി. ഹാളില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മയില്‍ ഏറാമല (0552796530) എന്ന നമ്പറിലോ, seethisahibvicharavedhi അറ്റ്‌ gmail ഡോട്ട് com എന്ന ഈമെയിലിലോ ബന്ധപ്പെടുക. പേരുകള്‍ ഫെബ്രുവരി 10 നു മുമ്പായി ലഭിച്ചിരിക്കണം. വിജയികള്‍ക്ക് മാര്‍ച്ച്‌ 11 നു ഷാര്‍ജ യില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി കുടുംബ സംഗമം നടത്തി

January 31st, 2011

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ വിവിധ പരിപാടി കളോടെ കുടുംബ സംഗമം നടത്തി. യു. എ. ഇ.  എക്സ്ചേഞ്ച് സി. ഒ. ഒ.  വൈ. സുധീര്‍കുമാര്‍ ഷെട്ടി,  സംഗമം ഉദ്ഘാടനം ചെയ്തു.
 
പ്രസിഡന്‍റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി.  മുരളി, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, ബി. ജ്യോതിലാല്‍,  ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം, എം. സുരേഷ് ബാബു, യു. ദിനേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 ദുബായ് ചിരന്തന യുടെ പ്രഥമ സാഹിത്യ പുരസ്‌കാരം നേടിയ ജലീല്‍ രാമന്തളി,  ബൂഗി ബൂഗി അന്താരാഷ്ട്ര മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രണവ് പ്രദീപ്, പയ്യന്നൂരിലെ റിട്ട. അദ്ധ്യാപിക കെ. ചന്ദ്രമതി ടീച്ചര്‍  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
 
സൗഹൃദവേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കളും അരങ്ങേറി.  കെ. ടി. പി. രമേഷ്‌, ഖാലിദ്‌ തയ്യില്‍,  എം. അബ്ബാസ്‌, കെ. കെ. ശ്രീവല്‍സന്‍, ടി. ഗഫൂര്‍, വി. വി. ശ്രീകാന്ത്‌ തുടങ്ങി യവര്‍ പരിപാടി കള്‍ക്ക്‌ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലിം അയ്യനത്തിനെ അനുമോദിച്ചു

January 30th, 2011

ഷാര്‍ജ : ദുബായ്‌ കൈരളി സാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത് സലിം അയ്യനത്തിനെ പാം പുസ്തകപ്പുര അനുമോദിച്ചു. സലിം അയ്യനത്തിന്റെ ഏറ്റവും പുതിയ “മൂസാട്” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മനാഫ്‌ കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസാന്റണി കുരീപ്പുഴ, വിജു സി. പരവൂര്‍, കാദര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ വേങ്ങാട്‌ സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

saleem-ayyanath-sugatha-kumari-epathram(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്‌, ഇസ്മയില്‍ മേലടി എന്നിവര്‍.)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബ സംഗമം

January 25th, 2011

logo-payyanur-souhruda-vedi-epathram

അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി, അബുദാബി ഘടക ത്തിന്‍റെ കുടുംബ സംഗമം ജനുവരി 27 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി കേരള സോഷ്യല്‍  സെന്‍ററില്‍ നടക്കും.
 
യു. എ. ഇ. യുടെ രാഷ്ട്ര പിതാവ്  ശൈഖ് സായിദിനെ കുറിച്ച് ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി  പുസ്തക രചന നടത്തി  ദുബായ് ചിരന്തന യുടെ പ്രഥമ സാഹിത്യ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ  ജലീല്‍ രാമന്തളി യെയും അമേരിക്ക യിലെ ന്യൂ ജേഴ്‌സി യില്‍ നടന്ന അന്താരാഷ്ട്ര ‘ബുഗി ബുഗി’ മത്സര ത്തില്‍ യു. എ. ഇ. യെ പ്രതിനിധീ കരിച്ച് ഒന്നാം സമ്മാനം നേടിയ പയ്യന്നൂര്‍ സ്വദേശി മാസ്റ്റര്‍ പ്രണബ് പ്രദീപി നെയും ചടങ്ങില്‍ ആദരിക്കും.
 
സൗഹൃദ വേദി കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടി കളും അരങ്ങേറും. സൗഹൃദ വേദി രക്ഷാധികാരി കളായ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ജെമിനി ബാബു, വി. കെ.  ഹരീന്ദ്രന്‍, വി. വി.  ബാബുരാജ് എന്നിവര്‍ സംബന്ധിക്കും.
 
അയച്ചു തന്നത് വി. ടി. വി. ദാമോദരന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി

January 16th, 2011

jinoy-viswan-epathram

ദുബായ്‌ : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക്‌ മലിനീകരണം രൂക്ഷമായ ഈ കാലത്ത്‌ ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ്‌ വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക്‌ അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ്‌ ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ്‌ മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക്‌ സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ്‌ ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ്‌ എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ്‌ പറഞ്ഞു.

തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ്‌ വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്‌.

ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക്‌ ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ്‌ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉത്സവങ്ങളുടെ ഉത്സവമായി കേരോല്‍സവം
Next »Next Page » പാം അക്ഷര തൂലിക പുരസ്‌കാരം ഒ.എം. അബൂബക്കറിനും നന്ദാദേവിക്കും »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine